ഇലക്ട്രിക്ക് യുഗം ഇന്ത്യയിൽ ഓരോ ദിവസം ചെല്ലും തോറും ശക്തമാകുകയാണ്. ഇലക്ട്രിക്ക് വിപണിയിൽ ഏറ്റവും കൂടുതൽ മോഡലുകൾ ഉള്ളത് സ്കൂട്ടർ നിരയിലാണ്. അതുകൊണ്ട് തന്നെ പെട്രോൾ വിപണിയിൽ ഏറ്റവും തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുന്നത് ഹോണ്ടക്കാണ്. കഴിഞ്ഞ വർഷങ്ങളിൽ സ്‌പ്ലെൻഡോറും ആക്റ്റിവയുമായിരുന്നു ഒന്നാം സ്ഥാനത്തേക്കായി മത്സരിക്കുന്നുണ്ടായിരുന്നത്.
എന്നാൽ കുറച്ചു മാസങ്ങളായി സ്‌പ്ലെൻഡോർ തന്നെയാണ് മിക്യ മാസങ്ങളിലും ഒന്നാമൻ. രണ്ടാം സ്ഥാനത്തും അത്ര ഉറപ്പിലല്ല ആക്റ്റിവ നില്കുന്നത്. ചില മാസങ്ങളിൽ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെടുന്നുണ്ട്. പിന്നെ ആകെയുള്ള ഹോണ്ടയുടെ ആശ്വാസം, ഷൈൻ കട്ടക്ക് നില്കുന്നുണ്ട് എന്നുള്ളതാണ്.

ജൂൺ മാസത്തെ കണക്കെടുത്താൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് സ്‌പ്ലെൻഡോർ തന്നെ, രണ്ടാം സ്ഥാനം ഷൈൻ കൈയടക്കിയപ്പോൾ, മൂന്നാം സ്ഥാനത്തായി ആക്റ്റിവയുടെ നിൽപ്പ്. പൾസർ മികച്ച വില്പന നേടി നാലാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. തൊട്ട് താഴെ എച്ച് എഫ് ഡീലക്സ് കുറച്ചു ക്ഷിണത്തിൽ നിൽക്കുമ്പോൾ.
ജുപ്പിറ്റർ മോശമല്ലാത്ത വില്പന നേടിയിട്ടുണ്ട്. പക്ഷേ എക്സ് എൽ 100 ൻറെ കാര്യം വലിയ കഷ്ടത്തിലാണ്. ജൂപ്പിറ്ററിന് മുകളിൽ വില്പന നടത്തിയിരുന്ന മോഡൽ ഇപ്പോൾ പത്താം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടിരിക്കുന്നത്.
ജൂൺ മാസത്തിലെ ടോപ്പ് സെല്ലിങ് ഇരു ചക്രങ്ങളുടെ ലിസ്റ്റ് നോക്കാം.
മോഡൽസ് | ജൂൺ 2023 | |
1 | സ്‌പ്ലെൻഡോർ | 2,38,340 |
2 | ഷൈൻ | 1,31,920 |
3 | ആക്റ്റിവ | 1,30,830 |
4 | പൾസർ | 1,07,208 |
5 | എച്ച് എഫ് ഡീലക്സ് | 89,275 |
6 | ജൂപ്പിറ്റർ | 64,252 |
7 | പാഷൻ | 47,554 |
8 | അക്സസ്സ് | 39,503 |
9 | പ്ലാറ്റിന | 36,550 |
10 | എക്സ് എൽ 100 | 34,499 |
ആകെ | 9,19,931 |
Leave a comment