ഇന്ത്യയിൽ 2023 ലെ ആദ്യമാസത്തെ വില്പനയാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിൽ മോട്ടോർസൈക്കിൾസ് മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നാം സ്ഥാനം എപ്പോഴത്തെയും പോലെ സ്‌പ്ലെൻഡോർ സ്വന്തമാക്കിയപ്പോൾ. രണ്ടാം സ്ഥാനക്കാരനായ ഷൈൻ ഒരു ലക്ഷത്തിന് താഴെ മാത്രമാണ് വില്പന നടത്തിയിരിക്കുന്നത്. മൂന്നാം സ്ഥാനം പൾസർ സീരിസ് നേടിയപ്പോൾ. നാലാം സ്ഥാനത്താണ് എച്ച് എഫ് ഡീലക്സ് എത്തി നിൽക്കുന്നത്. എച്ച് എഫ് ഡീലക്സ് വില്പനയിൽ വലിയ ഇടിവാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.
അഞ്ചമത് നിൽക്കുന്നത് പ്ലാറ്റിനക്കും തൊട്ട് താഴെ നിൽക്കുന്ന അപ്പാച്ചെ സീരിസിനും അത്ര നല്ല കാലമല്ല. എന്നാൽ റൈഡറിന് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടെങ്കിലും, മോശമല്ലാത്ത വില്പന നേടിക്കൊണ്ടിരിക്കുന്നുണ്ട്. എട്ടാമത് നില്കുന്നത് ക്ലാസ്സിക് 350 യാണ്. കഴിഞ്ഞ മാസം വിൽപനയിൽ ഹണ്ടറിന് അടുത്ത് എത്തിയെങ്കിലും. ഇത്തവണ വലിയ മാർജിനിൽ തന്നെ ഹണ്ടറിനെ പിന്നിലാക്കിയിട്ടുണ്ട്. ഒമ്പതാം സ്ഥാനം നേടിയിരിക്കുന്നത് എവർഗ്രീൻ താരമായ യൂണികോൺ ആണ്. പത്താം സ്ഥാനം ഹണ്ടറിൻറെ കൈയിൽ ഭദ്രം.
2023 ലെ ബെസ്റ്റ് സെല്ലിങ് മോഡലുകളുടെ ലിസ്റ്റ്
മോഡൽസ് | ജനു. 2023 |
സ്‌പ്ലെൻഡോർ | 261,833 |
ഷൈൻ | 99,878 |
പൾസർ സീരീസ് | 84,279 |
എച്ച് എഫ് ഡീലക്സ് | 47,840 |
പ്ലാറ്റിന | 41,873 |
അപ്പാച്ചെ സീരീസ് | 28,811 |
റൈഡർ | 27,233 |
ക്ലാസ്സിക് 350 | 26,134 |
യൂണികോൺ | 22,019 |
ഹണ്ടർ 350 | 16,574 |
ആകെ | 656,474 |
Leave a comment