ഇന്ത്യയിൾ ഇപ്പോൾ ലോ വേരിയന്റ് ഇറക്കി വിലകുറക്കുന്നതാണല്ലോ ട്രെൻഡ്. ആ വഴിയിൽ ഹീറോയുടെ പാഷനും എത്തുകയാണ്. ഹീറോയുടെ പ്രാക്ടിക്കൽ ലൈനിൽ നിന്ന് എക്സ്ക്യുട്ടിവ് ലൈനിൽ എത്തിയ പാഷൻ. വീണ്ടും പ്രാക്ടിക്കൽ ലൈനിലേക്ക് എത്തിക്കുകയാണ് പ്ലാൻ. പുതിയ പഴയ മോഡലിന് എന്തൊക്കെയാണ് മാറ്റങ്ങൾ ഉണ്ടെന്ന് നോക്കാം.
110 സിസി യെ അപേക്ഷിച്ച് പഴയ പ്ലസിൻറെ അതേ രൂപം തന്നെയാണ് പുതിയ ബി എസ് 6.2 വേർഷനും നൽകിയിരിക്കുന്നത്. മുന്നിലെ ഡിസ്ക് ബ്രേക്ക് ഡ്രം ബ്രേക്കിന് വഴി മാറുമ്പോൾ. ഇപ്പോൾ സ്പോട്ട് ചെയ്ത മോഡലിന് പാഷൻ 110 നിൻറെ അതെ മീറ്റർ കൺസോൾ, മൊബൈൽ ചാർജിങ് പോർട്ട്, ഐ 3 സ്മാർട്ട് എന്നിവ ഇവനിലും മാറ്റമില്ല.
സ്‌പ്ലെൻഡോർ, എച്ച് എഫ് ഡീലക്സ് എന്നിവരിൽ കണ്ട അതെ എൻജിൻ തന്നെയാണ് ഇവനിലും കരുത്ത് പകരുന്നത്. പുതിയ തലമുറ എൻജിൻ പോലെ ഇ 20 എഥനോൾ കൂടി ഉപയോഗിക്കാവുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
എൻട്രി ലെവൽ ബൈക്കുകളെ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന ഇവന്. ഷൈൻ 100 നും ( 64,900/- ) സ്‌പ്ലെൻഡോർ പ്ലസിനും ( 72,076/- ) ഇടയിൽ വില വരാനാണ് സാധ്യത. ഡിമാൻഡ് കുറഞ്ഞു വരുന്ന എച്ച് എഫ് ഡീലക്സ് പിൻവലിക്കാനും ചെറിയ സാധ്യതയുണ്ട്.
Leave a comment