ലോകത്തിൽ മികച്ച റോഡുകളും മികച്ച വാഹന സംസ്‍കാരം ഉള്ള രാജ്യങ്ങളുണ്ട്. അതിൽ കൂടുതലും അടിസ്ഥാന സൗകര്യങ്ങളിൽ മുന്നിൽ നിൽക്കുന്നത് യൂറോപ്യൻ രാജ്യങ്ങളിലാണ്. എന്നാൽ അവരെ കടത്തി വെട്ടുന്ന ഒരു ഏഷ്യൻ രാജ്യം ഇപ്പോൾ നിലവിലുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഡ്രൈവർമാരുള്ള ആ നാട് ഏതാണെന്ന് നോക്കിയാല്ലോ.
തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത് ലോകത്തിലെ തന്നെ മികച്ച കാർ ഇൻഷുറൻസ് വിദഗ്ദൻമാരുടെ പാനലാണ്. അവർ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ ഇവയൊക്കെയാണ്. ട്രാഫിക് ഇൻഡക്സ്, റോഡ് ക്വാളിറ്റി, സ്‌പീഡ് ലിമിറ്റ്, ട്രാഫിക് ഇഞ്ചുറി എന്നിവക്കൊപ്പം. ബ്ലഡ് ആൽക്കഹോൾ ലിമിറ്റ്, സോഷ്യൽ മീഡിയ സെൻറ്റിമെൻറ് എന്നിവ കൂടി മാനദണ്ടങ്ങളുടെ ലിസ്റ്റിലുണ്ട്. ഇവയിൽ ഏറ്റവും കൂടുതൽ മാർക്ക് കിട്ടുന്ന രാജ്യമാണ് ലോകത്തിലെ ബെസ്റ്റ് ഡ്രൈവർമാരുള്ള രാജ്യം.
ആദ്യം ലോകത്തിന് മുന്നിൽ തങ്ങളുടെ രാജ്യത്തിൻറെ യശ്ശസുയർത്തിയ ഡ്രൈവർ എവിടെ നിന്നുള്ളവരാണ് എന്ന് നോക്കാം. അത് ലോകത്തിൽ തന്നെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉള്ള യൂറോപ്പിൻ രാജ്യങ്ങളിൽ നിന്നല്ല. അത് നമ്മുടെ ഏഷ്യയിൽ നിന്നാണ്. ബിഗ് ഫോറുകളുടെ രാജ്യമായ ജപ്പാനിൽ നിന്നും. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ റോഡ് ഉള്ള രാജ്യം. ഇവിടെ തന്നെയാണ് കാൽ നടക്കാർക്കും കൂടുതൽ സുരക്ഷ നൽകുന്നതും. 4.57 ആണ് ജപ്പാന് കിട്ടിയിരിക്കുന്ന മാർക്ക്.
അങ്ങനെ ഒന്നാം സ്ഥാനം ജപ്പാൻ കൊണ്ടുപോയെങ്കിലും. അടുത്ത നാല് സ്ഥാനങ്ങളും യൂറോപ്പ്യൻ ഭാഗതേക്കാണ്. എന്നാൽ ജപ്പാനുമായി വലിയ അന്തരം ഉണ്ട് താനും. 4.02 മാർക്കോടെ നെതർലൻഡ്‌സ് രണ്ടാം സ്ഥാനത്തേക്ക് എത്തിയപ്പോൾ. മൂന്നാം സ്ഥാനക്കാരനായ നോർവേ കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു. 3.99 ആണ് നോർവേയുടെ മാർക്ക്. തൊട്ട് താഴെ എസ്റ്റോണിയ 3.91 മാർക്കോടെ എത്തിയപ്പോൾ ചുണ്ടിനും കപ്പിനും ഇടയിലാണ് സ്വീഡന് നാലാം സ്ഥാനം നഷ്ടപെട്ടത്. 3.90 ആണ് സ്വീഡന് കിട്ടിയ മാർക്ക്.
ഇനി അടുത്ത് പറയാൻ പോകുന്നത് ലാസ്റ്റ് ബെഞ്ചേഴ്‌സ് ആണ്. അതിൽ ഇന്ത്യക്ക് ഒരു സ്ഥാനം ഉണ്ട്. എന്നാൽ ഇന്ത്യക്കാരെക്കാളും മോശം ഡ്രൈവർമാരുണ്ട്.
Leave a comment