ഇന്ത്യയിൽ ബെനെല്ലി ഒരു കാലത്ത് 1190 സിസി മോഡലുകൾ വരെ അവതരിപ്പിച്ച സമയം ഉണ്ടായിരുന്നു. അന്ന് ഏറ്റവും കുഞ്ഞൻ മോഡലായിരുന്നു ട്ടി എൻ ട്ടി 25. 2018 വരെ ഇന്ത്യയിൽ ഉണ്ടായിരുന്ന മോഡൽ ഇപ്പോഴും ഇന്റർനാഷണൽ മാർക്കറ്റിൽ നിലവിലുണ്ട്. മലേഷ്യയിൽ ലോഞ്ച് ചെയ്ത പുത്തൻ ട്ടി എൻ ട്ടി 25 എനിൻറെ വിശേഷങ്ങൾ നോക്കാം.
പുത്തൻ മോഡലിന് ട്ടി എൻ ട്ടി 300 ൻറെ പുതിയ മുഖമായ 302 എസിൻറെ അതെ ഡിസൈൻ തന്നെയാണ് നൽകിയിരിക്കുന്നത്. ബോഡി കളർ മുൻ മഡ്ഗാർഡ്, ഉയർന്നിരിക്കുന്ന തരത്തിലുള്ള ഹാൻഡിൽ ബാർ, തടിച്ച – ഹെഡ്‍ലൈറ്റും ഇന്ധനടാങ്ക്, സ്പ്ലിറ്റ് സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയിൽ എന്നിങ്ങനെ നീളുന്നു ഡിസൈനിലെ വിശേഷങ്ങൾ. ഇന്ത്യയിലുണ്ടായിരുന്ന മോഡലിനെക്കാളും കുറച്ചു കൂടി സ്‌പോർട്ടി ആയിട്ടുണ്ട് പുത്തൻ മോഡൽ.
എന്നാൽ സ്പെസിഫിക്കേഷൻ നോക്കിയാൽ , പഴയ മോഡലുമായി വലിയ വ്യത്യാസം ഒന്നും പുത്തൻ മോഡലിന് അവകാശപ്പെടാനില്ല. അതേ 25 പി എസ് കരുത്ത് പകരുന്ന 249 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയാണ് ഇവനിലും, ടോർക് 21.2 എൻ എം. 6 സ്പീഡ് ട്രാൻസ്മിഷൻ. മുന്നിലും പിന്നിലും സിംഗിൾ ഡിസ്ക് ബ്രേക്കുകൾ നൽകിയപ്പോൾ, സസ്പെൻഷൻ സെറ്റപ്പ് മുന്നിൽ യൂ എസ് ഡി യും പിന്നിൽ മോണോ സസ്പെൻഷനുമാണ്.
മലേഷ്യയിലെ ഇവൻറെ വില 12,998 മലേഷ്യൻ റിങ്കത് ആണ് ഇന്ത്യൻ രൂപ 2.41 ലക്ഷം. ഇന്ത്യയിൽ ഇനിയൊരു തിരിച്ചു വരവിന് സാധ്യതയില്ലാത്ത മോഡലുകൂടിയാണ് ഇവൻ.
ബെനെല്ലിയുടെ അടുത്ത തലമുറ മോഡൽ കണ്ടിട്ടുണ്ടോ
Leave a comment