Monday , 29 May 2023
Home international ബെനെല്ലിയുടെ പുതിയ മുഖം ഇതാ
internationalWeb Series

ബെനെല്ലിയുടെ പുതിയ മുഖം ഇതാ

ടൊർണാഡോ നേക്കഡ് ട്വിൻ 500 അവതരിപ്പിച്ചു.

benelli new face introduced in ecima 2022

എല്ലാ സെഗ്‌മെന്റിലും ആദ്യം കാണുന്ന മോഡലാണ് നേക്കഡ്. എന്നാൽ ബെനെല്ലിയുടെ നിരയിൽ നേക്കഡ് മോഡലുക്കളുടെ സാന്നിദ്യം വളരെ കുറവാണ്. എന്നാൽ ആ കുറവ് മാറ്റാൻ ഒരുങ്ങുകയാണ് ബെനെല്ലി തങ്ങളുടെ പുത്തുതായി എത്തുന്ന ടൊർണാഡോ നേക്കഡ് ട്വിൻ 500 ലൂടെ. ഒപ്പം ഇനി വരുന്ന മോഡലുകൾക്കെല്ലാം ഒരു ടൊർണാഡോ നേക്കഡ് ട്വിൻ എഫക്റ്റ് പ്രതീഷിക്കാവുന്നതാണ്.

ടൊർണാഡോ 500 ന് വന്നിരിക്കുന്ന പ്രധാന മാറ്റം മുന്നിൽ നിന്ന് തുടങ്ങിയാൽ ഭാവിയിൽ നിന്ന് എത്തിയ ബൈക്കിൻറെ മുഖ ഭാവമാണ്. ഒന്നിന് മുകളിൽ ഒന്നായി നിൽക്കുന്ന ഹെഡ്‍ലൈറ്റ് സുസൂക്കിയുടെ ഏറ്റവും പുതിയ ഡിസൈനുമായി ചേർന്ന് നിൽകുമ്പോൾ ട്ടി ഷൈപ്പുള്ള ഡി ആർ എൽ ബെനെല്ലിക്ക് മാത്രം അവകാശപ്പെട്ടതാണ്. ടാങ്ക് ഷോൾഡർ, തടിച്ച 14 ലിറ്റർ ഇന്ധനടാങ്ക്, സ്പ്ലിറ്റ് സീറ്റ്, അണ്ടർ ബെല്ലി എക്സ്ഹൌസ്റ്റ് എന്നിവ റീഡിസൈൻ ചെയ്തിട്ടുണ്ട്. ഒപ്പം പിൻവശം പരമാവധി സൂപ്പർ താരങ്ങളോട് ചേർന്ന് നിൽക്കുന്ന മിനിമലിസ്റ്റിക് രീതിയിലാണ്.

500 സിസി നിര മോഡൽ ആയതിനാൽ ബാക്കി സ്പെക്കുക്കൾ എല്ലാം നമ്മളുടെ ബെനെല്ലിയുടെ മറ്റ് മോഡലുകളിൽ കണ്ടത് പോലെ തന്നെ. 47.6 എച്ച് പി കരുത്ത് പകരുന്ന 500 സിസി ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻ സിലിണ്ടർ എൻജിനാണ് ഹൃദയം ടോർക് 46 എൻ എം.സ്ലിപ്പർ ക്ലച്ചോട് കൂടിയ 6 സ്പീഡ് ട്രാൻസ്മിഷൻ കരുത്ത് റോഡിൽ എത്തിക്കുന്നത് 120 , 160 സെക്ഷൻ ടയർ വഴിയാണ്. സസ്പെൻഷൻ വിഭാഗത്തിൽ 50 എം എം മുൻ ടെലിസ്കോപിക് ഫോർക്കും പിന്നിൽ മോണോ സസ്പെൻഷനും നൽകിയപ്പോൾ, 320 എം എം ഡ്യൂവൽ ഡിസ്ക് ബ്രേക്കും 260 എൻ എം സിംഗിൾ ഡിസ്ക് ബ്രേക്കുമാണ് വന്നിരിക്കുന്നത്. ഇതിനൊപ്പം കാലത്തിൻറെ മാറ്റങ്ങളിൽ ഒന്നായ ട്ടി എഫ് ട്ടി ഡിസ്‌പ്ലേയും ബ്ലൂ ട്ടുത്ത് കണക്ട്വിറ്റിയും ബെനെല്ലി ഇവന് നൽകിയിട്ടുണ്ട്.

അടുത്ത വർഷം പകുതിയോടെ യൂറോപ്പിൽ എത്തുന്ന ഇവന് അടുത്ത വർഷം തന്നെ ഇന്ത്യയിൽ എത്തുമെന്ന് പ്രതീഷിക്കുന്നത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ഇന്ത്യക്കാരുടെ കൈയിലുള്ള വമ്പന്മാർ

ലോക വിപണിയിൽ ഇന്ത്യൻ ബ്രാൻഡുകളുടെ മോഡലുകൾ അത്ര മികച്ചതല്ല എന്ന് നമുക്ക്‌ എല്ലാവർക്കും അറിയാം. ഡിസൈൻ,...

ട്ടി വി എസ് കൂട്ടുകെട്ടിൽ ആദ്യ സൂപ്പർതാരം

ഇന്ത്യൻ ഇരുചക്ര നിർമ്മാതാക്കൾ ചെറിയ മോട്ടോർസൈക്കിളുകളാണ് വിപണിയിൽ എത്തിക്കുന്നതെങ്കിലും. പല വമ്പന്മാരെയും വാങ്ങുകയും പങ്കാളിയാക്കുകയും ചെയ്തിട്ടുണ്ട്....

വിദേശ മാർക്കറ്റിനെ പിന്നിലാക്കി ഇന്ത്യൻ കരുത്ത്

മൂന്നാം തലമുറ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തി ഒരു വർഷത്തോളം എടുത്തു ഇന്ത്യയിൽ എത്താൻ. എന്നാൽ വി...

കസ്റ്റമ് ബൊബ്ബറുമായി ബെൻഡ

ഇന്ത്യയിൽ കഴിഞ്ഞ വർഷം ചൈനീസ് ബ്രാൻഡുകളുടെ കുത്തൊഴുക്ക് തന്നെയായിരുന്നു. അതുപോലെ തന്നെ വമ്പന്മാർ എല്ലാവരും മാറി...