ബെനെല്ലി കഴിഞ്ഞ ഇ ഐ സി എം എ 2022 ൽ തങ്ങളുടെ പുതിയ മുഖം അവതരിപ്പിച്ചു. എക്സ് ഷെപേഡ് എൽ ഇ ഡി, ഡി ആർ എൽ നടുക്കിലായി ഒന്നിന് മുകളിൽ ഒന്നായി നിൽക്കുന്ന പ്രൊജക്റ്റർ ഹെഡ്‍ലൈറ്റ് എന്നിങ്ങനെയാണ് ബെനെല്ലിയുടെ പുതിയ മുഖം. നേക്കഡ് ടൊർണാഡോ 500, 250 സിസി യിൽ ഒരു ഹാർഡ് കോർ ഓഫ് റോഡറും സൂപ്പർ മോട്ടോ ബൈക്കുമാണ് അന്ന് വേദിയിൽ എത്തിയിരുന്നത്.
അങ്ങനെ നവംബറിൽ ഇ ഐ സി എം എ 2022 ൽ അവതരിപ്പിച്ച മോഡലുകളിൽ നിന്ന് ആദ്യം എത്തുന്നത് ഇപ്പോഴത്തെ ട്രെൻഡ് ആയ സാഹസികൻ ബി കെ എക്സ് 250 യാണ്. ട്ടി ആർ കെ 251 ഉള്ളപ്പോൾ എന്തിനാണ് ഇവൻ എന്നത് പ്രസക്തമായ ചോദ്യമാണ്.
വലിയ മോഡലുകളിൽ റോഡ്, ഓഫ് റോഡ് മോഡലുകൾ അവതരിപ്പിക്കാറുണ്ട്. എന്നാൽ ചെറിയ മോഡലുകളിൽ അങ്ങനെ വരാറില്ല. എന്നാൽ ചെറിയ മോഡലുകൾക്കും ഓഫ് റോഡ് കഴിവ് നൽകുകയാണ് ഇപ്പോൾ കമ്പനികൾ അതിന് ഒരു ഉദാഹരണമാണ്. ഇവനും കെ ട്ടി എം നിരയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന 390 യുടെ ഹാർഡ് കോർ ഓഫ് റോഡറും.

സാഹസികനിൽ നിന്ന് കൊടും സാഹസികനിലേക്ക് ഉയർത്തുന്ന ഇവന് ബെനെല്ലി നൽകിയിരിക്കുന്നത്. പുതിയ ഹെഡ്‍ലൈറ്റ് അതിനൊപ്പം ഉയർന്നിരിക്കുന്ന സെമി ഫയറിങ്, എന്നാൽ യാത്രികനല്ല എന്ന് വ്യക്തമാക്കുകയാണ് സുതാര്യമല്ലാത വിൻഡ് സ്‌ക്രീനിലൂടെ, ഹാൻഡ് ഗാർഡ്, ബാഷ് പ്ലേറ്റ്, ടാങ്കിലേക്ക് കേറി നിൽക്കുന്ന ഒറ്റ പീസ് സീറ്റ്, അതിനടിയിലായി ഉയർന്നിരിക്കുന്ന എക്സ്ഹൌസ്റ്റ്. സ്പോക്ക് വീൽ പൊതിഞ്ഞിരിക്കുന്നത് 100 സെക്ഷൻ 19 ഇഞ്ച് ടയറും 140 സെക്ഷൻ 17 ഇഞ്ച് ഓഫ് റോഡർ ടയറുകളാണ്. 180 എം എം ട്രാവൽ നൽകുന്ന യൂ എസ് ഡി, മോണോ സസ്പെൻഷൻ എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ.
ഇന്റർനാഷണൽ മാർക്കറ്റിൽ ഉടനെ എത്തുന്ന ബി കെ എക്സ് അധികം വൈകാതെ ഇന്ത്യയിൽ എത്താൻ സാധ്യത കുറവാണ്. കാരണം ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുന്ന ഞെട്ടിക്കുന്ന മോഡലുകളിൽ ഇവനില്ല.
Leave a comment