ഇന്ത്യയിൽ തുടക്കത്തിൽ വലിയ താരനിരയുമായാണ് ബെനെല്ലി എത്തിയത്. ഫ്ലാഗ്ഷിപ്പ് ആയി 1130 സിസി, 3 സിലിണ്ടർ മോഡലുകൾ വരെ ഉണ്ടായിരുന്ന ബെനെല്ലി ലൈൻ ആപ്പിൽ. ഇപ്പോൾ ഉള്ളത് 500 സിസി, ട്വിൻ സിലിണ്ടർ മോഡലുകളാണ്. ഇന്ത്യയിലെ മാത്രം കഥയല്ല ഇന്റർനാഷണൽ മാർക്കറ്റിലും 899 സിസി വരെയുള്ള താരങ്ങളാണ് ഇപ്പോൾ നിലവിലുള്ളത്.
എന്നാൽ വീണ്ടും പെർഫോമൻസ് മോഡലുകളിലേക്ക് കണ്ണ് വെക്കുകയാണ് ബെനെല്ലി. അതും വമ്പന്മാർ പടിയിറങ്ങുന്ന 600 സിസി, നാലു സിലിണ്ടർ നിരയിലേക്കാണ് പോക്ക്. കുറച്ചുകൂടി ആകർഷമാക്കി വി 4 എൻജിനും പുത്തൻ മോഡലിൽ എത്തുന്നുണ്ട്.

ഇപ്പോൾ പുറത്ത് വിട്ട ചിത്രങ്ങൾ പ്രകാരം ഒരു സ്പോർട്സ് ബൈക്കാണ് അണിയറയിൽ ഒരുങ്ങുന്നത്. എന്നാൽ കരുത്ത് എത്രയാകുമെന്ന് ഇപ്പോൾ പറഞ്ഞിട്ടില്ലെങ്കിലും ഇതേ എഞ്ചിനുമായി ക്യു ജെ യുടെ ഒരു ക്രൂയ്സർ മോഡൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അവിടെ കരുത്തിൻറെ കാര്യത്തിൽ ചില വിവരങ്ങൾ ലഭ്യമാണ്.
60 മുതൽ 80 എച്ച് പി വരെയാണ് ഹാർലി ഡേവിഡ്സൺ സ്പോർട്സ്റ്റർ എസുമായി ഛായയുള്ള മോഡലിൻറെ കരുത്ത് ഉല്പാദിപ്പിക്കുന്നത്. എന്നാൽ ബെനെല്ലിയുടെ സ്പോർട്സ് മോഡൽ ആയതിനാൽ കരുത്തിൽ ചെറിയ വർദ്ധന പ്രതീക്ഷിക്കുനുണ്ട്. യമഹ ആർ 6 ന് 119 ബി എച്ച് പി, ഇസഡ് എക്സ് 6 ആറിന് 129 ബി എച്ച് പി എന്നിങ്ങനെയാണ് 600 സിസി കരുത്തന്മാർ വരുന്നത്.
കെ ട്ടി എം ഉയർത്തുന്ന വെല്ലുവിളി
ഇതിനൊപ്പം 200 ബി എച്ച് പി കരുത്ത് പകരുന്ന 1000 സിസി, വി 4 മോഡലുകൂടി അണിയറയിൽ ഒരുങ്ങുന്നതായി വാർത്തയുണ്ടായിരുന്നു. എന്നാൽ ആ പ്ലാനിൽ ചില ആശങ്കകൾ കൂടി ഇപ്പോൾ പുറത്ത് വരുന്നുണ്ട്. അത് ഇറ്റാലിയൻ പ്രീമിയം ഇരുചക്ര നിർമ്മാതാവായ എം വി അഗുസ്റ്റയുമായി ചേർന്നാണ് ആ ലിറ്റർ ക്ലാസ്സ് മോഡലിന് കരുത്ത് പകരുന്നത്.
അഗുസ്റ്റയുടെ കുഞ്ഞൻ എ ഡി വി നിർമ്മാണത്തിനിടയിൽ കൈമാറിയതാണ് ഈ 1000 സിസി പ്രോജക്റ്റ്. പക്ഷേ അത് ഇനി ഉണ്ടാകുമോ എന്ന് കാത്തിരുന്ന് തന്നെ അറിയണം. എം വി അഗുസ്റ്റയുടെ പുതിയ മുതലാളി കെ ട്ടി എം ഈ 1000 സിസി പ്രോജക്റ്റ് മുന്നിൽ കൊണ്ടുപോകാൻ സാധ്യതയില്ല. അതിന് കാരണം ചൈനയിലെ സി എഫ് മോട്ടോയുമായി കെ ട്ടി എം പങ്കാളിയായതാണ് കാരണം.
Leave a comment