ഇന്ത്യയിൽ കവാസാക്കി നിൻജയുടെ വിലയിൽ മത്സരിക്കാൻ ഒരു ഇരട്ട സിലിണ്ടർ മോട്ടോർസൈക്കിൾ ഉണ്ടായിരുന്നു. ബെനെല്ലിയുടെ 300 സിസി സൂപ്പർ സ്പോർട്ട് താരം 302 ആറിന് 2019 ൽ വിലകുറച്ചതോടെ 3.10 ലക്ഷത്തിന് ലഭിക്കുമായിരുന്നു. പക്ഷേ അധികം വൈകാതെ തന്നെ ഈ മോഡൽ പിൻവലിച്ചു.
ഇന്റർനാഷണൽ മാർക്കറ്റിൽ 302 ആറിൻറെ പുതിയ വേർഷൻ എത്തിയെങ്കിലും. ഇവനെ തിരിച്ചു കൊണ്ടുവരാൻ ബെനെല്ലിക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല. പഴയ വിലക്ക് വിൽക്കാൻ സാധിക്കില്ല എന്നത് തന്നെയാകും കാരണം.

എന്നാൽ 302 ആറിന് ശേഷം 402 ടൊർണാഡോ ചൈനയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ചൈനയിൽ ഇപ്പോൾ ഒരു ട്രെൻഡിങ് ആകുന്ന ഒരു ഫീച്ചെഴ്സും ഇവന് ബെനെല്ലി നൽകിയിട്ടുണ്ട്. പക്ഷേ വേണ്ട രീതിയിൽ അത് പരിഗണിച്ചില്ല എന്നൊരു ചെറിയ വിമർശനം കൂടിയുണ്ട്.
ഡിസൈൻ നോക്കിയാൽ ആർ 15 വി3 യുടെ ഫയറിങ് ഡിസൈൻ ആണ്. ഹെഡ്‍ലൈറ്റ് ഉള്ള സ്ഥലത്ത് ഡി ആർ എലും, എയർ ഇൻട്ടേക്ക് ഉള്ള സ്ഥലത്തു ഹെഡ്‍ലൈറ്റും ആണെന്ന് മാത്രം. മിറർ ഫയറിങ്ങിൽ തന്നെ ഘടിപ്പിച്ചിരിക്കുന്നു. ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, തടിച്ച ഇന്ധനടാങ്ക്, സ്പ്ലിറ്റ് സീറ്റ് അങ്ങനെ എല്ലാം ഒരു സൂപ്പർ സ്പോർട്ടിന് ചേരുന്ന രീതിയിൽ തന്നെ.
- 600 സിസി വി 4 എൻജിനുമായി ബെനെല്ലി
- ബെനെല്ലി ട്ടി എൻ ട്ടി 25 നെ ഓർമ്മയുണ്ടോ ???
- ബെനെല്ലിയുടെ ഹാർഡ്കോർ ഓഫ് റോഡർ ഉടൻ
- ബെനെല്ലിയുടെ പുതിയ മുഖം ഇതാ
ഇനി എൻജിനിലേക്ക് കടന്നാൽ 399 സിസി, ലിക്വിഡ് കൂൾഡ്, ട്വിൻ സിലിണ്ടർ എൻജിൻറെ കരുത്ത് 47 പി എസും 38 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. 6 സ്‌പീഡ് ട്രാൻസ്മിഷൻ, മുന്നിൽ ഇരട്ട ഡിസ്ക് ബ്രേക്ക്, ഡ്യൂവൽ ചാനൽ എ ബി എസ് എന്നിങ്ങനെ ചൈനീസ് മോഡലുകളുടെ പോലെ തന്നെ അത്ര ഞെട്ടിക്കുന്ന സ്പെക് ഒന്നുമല്ല ഇവനുള്ളത്.
എന്നാൽ ഞെട്ടിക്കുന്ന ചില കാര്യങ്ങളും ഇവനുണ്ട്. അതിൽ ഒന്ന് ചൈനീസ് മോഡലുകളുടെ പൊണ്ണത്തടിയാണ്. ചെറിയ മോഡലുകൾക്ക് പോലും വലിയ വെയ്റ്റ് എന്ന പരാതി വന്ന നാൾ മുതൽ ബെനെല്ലിക്കുണ്ട്. 302 ആറിന് 198 കെ ജി ആണെങ്കിൽ 100 സിസി കൂടി വരുന്ന ഇവന് കൂടുകയല്ലേ വേണ്ടത്, എന്നാൽ കുറഞ്ഞു. എത്ര കുറഞ്ഞു എന്ന ചോദ്യത്തിന് 26 കെ ജി കുറഞ്ഞു എന്നാണ് ഉത്തരം. 172 കെ ജി യാണ് ഇപ്പോഴത്തെ ഇവൻറെ ഭാരം.

ഹൈലൈറ്റ് അവിടം കൊണ്ടും തീരുന്നില്ല. സൂപ്പർ ഡ്യൂക്ക്, ഡുക്കാറ്റി എന്നിവരുടെ ഹൈ എൻഡ് മോഡലുകളിൽ കാണുന്നത് പോലെ സിംഗിൾ സൈഡഡ് സ്വിങ് ആം ആണ് ഈ 400 സിസി മോഡലിന് നൽകിയിരിക്കുന്നത്. എന്നാൽ അണ്ടർ ബെല്ലി എക്സ്ഹൌസ്റ്റ് കൂടി ഉണ്ടായിരുന്നെങ്കിൽ അതിനൊരു പൂർണ്ണത ഉണ്ടായേനെ.
അങ്ങനെ എക്സ്ഹോട്ടിക്ക് 402 ഇന്ത്യയിൽ എത്താൻ വലിയ സാധ്യത കാണുന്നില്ല. പക്ഷേ നിൻജ 400 മായി മത്സരിക്കാൻ ഇവൻ യൂറോപ്പിൽ എത്താൻ വലിയ സാധ്യത തെളിയുന്നുണ്ട്.
Leave a comment