ബജാജിൻറെ കൂട്ടുപിടിച്ച് ട്രിയംഫ് ഇറക്കിയ മോഡൽ ഇന്ത്യയിൽ വലിയ തരംഗമായിരിക്കുകയാണ്. റോയൽ എൻഫീൽഡ് മോഡലുകളെയാണ് ലക്ഷ്യമിടുന്നത് എങ്കിലും. 2 മുതൽ 3 ലക്ഷം വരെയുള്ള എല്ലാ മോഡലുകൾക്കും വലിയ വെല്ലുവിളിയാണ് സ്പീഡ് 400.
ട്രിയംഫിൻറെ മോഡേൺ ക്ലാസ്സിക് ഡി എൻ എ യിൽ പിറന്ന 400 ന്. കൂടുതൽ സഹോദരന്മാർ എത്തുകയാണ്. റോഡ്സ്റ്റർ സ്പീഡ് 400 ന് ശേഷം, ഒക്ടോബറിലാണ് സ്ക്രമ്ബ്ലെറിൻറെ പട്ടാഭിഷേകം. ഇനി ഈ വർഷം പുതിയ താരങ്ങൾ ഇല്ലെങ്കിലും അണിയറയിൽ രണ്ടാൾ കൂടി ഒരുങ്ങുന്നുണ്ട്.

ട്രിയംഫിൻറെ ക്ലാസ്സിക് നിരയെ അടിസ്ഥാനപ്പെടുത്തിയാണ് ഇനി വരുന്ന മോഡലുകളുടെയും വരവ്. ഒരാൾ കഫേ റൈസർ ആയ ത്രസ്റ്റണിൽ നിന്നാണ് എങ്കിൽ. രണ്ടാമൻ എത്തുന്നത് ബോണിവില്ലെ ബൊബ്ബറിൽ നിന്നാണ്. രണ്ടും അടുത്ത വർഷം ആയിരിക്കും വിപണിയിൽ എത്തുന്നത്.
ഒപ്പം ഒരു സാഹസികൻറെ വാർത്തകളും നേരത്തെ ഉണ്ടായിരുന്നു. റോയൽ എൻഫീൽഡ് മോഡലുകളെ പോലെ ഒരു എൻജിനിൽ നിന്ന് കുറച്ചധികം മോഡലുകൾ എന്ന സമവാക്യം തന്നെയാണ് ഇവിടെയും പ്രയോഗികമാകുന്നത്.
വിൻസെൻറ്റ് തിരിച്ചെത്തുമോ ???
ഇതിനൊപ്പം പണ്ട് പറഞ്ഞു കേട്ട ഒരു സാധ്യത കൂടി തെളിയുന്നുണ്ട്. ട്രിയംഫ് തങ്ങളുടെ കുഞ്ഞൻ മോഡലിനെ സ്വന്തമായാണ് വിൽക്കാനാണ് നോക്കുന്നത് എങ്കിൽ. കെ ട്ടി എം ഷോറൂമുകളിൽ ഒരാൾ കൂടി എത്താൻ സാധ്യതയുണ്ട്. അത് ബജാജ് സ്വന്തമാക്കിയ വിൻസെൻറ്റ് എന്ന മോട്ടോർസൈക്കിൾ ബ്രാൻഡ് ആണ്.
ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൈക്ക് നിർമ്മിച്ചിരുന്ന ബ്രിട്ടീഷ് ബ്രാൻഡിൽ. ട്രിയംഫിൻറെ എഞ്ചിനുമായി വിൻസെൻറ്റ് എത്തിയാൽ. ഇപ്പോഴുള്ള സ്പീഡ് 400 നേക്കാളും വില കുറച്ചാകും എത്താൻ സാധ്യത. ഇതേ രീതിയിൽ എത്തിയ മോഡലുകളാണ് എൻ എസ് 200, ഡോമിനർ 250, ഡോമിനർ 400 എന്നിവർ.
സോഴ്സ്
Leave a comment