ബ്രിട്ടീഷ് ഇരുചക്ര നിർമ്മാതാവായ ട്രിയംഫ്, റോയൽ എൻഫീൽഡിനെ വീഴ്ത്താൻ ഒരുക്കുന്ന ബ്രഹ്മസ്ത്രം പരീക്ഷണ ഓട്ടത്തിൽ തന്നെ. ഈ മാസങ്ങളിൽ പ്രതീക്ഷിച്ചിരുന്ന മോഡൽ രൂപത്തിലെ മാറ്റം വരുതുന്നതിനായി ലോഞ്ച് ഈ വർഷം അവസാനത്തേക്ക് മാറ്റി വച്ചതായി നേരത്തെ അറിയിച്ചിരുന്നു.
സമയം ഇനിയും കുറച്ചുണ്ടെങ്കിലും ലോകോത്തര താരമായി ഒരുക്കുന്ന ഇവന് തേച്ചു മിനുക്കുകയാണ് ട്രിയംഫും ബാജ്ജും ചേർന്ന്. ഇതിനോടകം തന്നെ റോഡ്സ്റ്ററിൽ നിന്നും സ്ക്രമ്ബ്ലെർ ആകുമ്പോൾ വരുന്ന മാറ്റങ്ങൾ എന്തൊക്കെ എന്ന് നോക്കാം. മുന്നിൽ നിന്ന് ക്ലാസ്സിക് രൂപം കൈവിടാതെ ഇരിക്കാൻ റൌണ്ട് ഹെഡ്‍ലൈറ്റ് തന്നെയാണ് ഇവനിലും എത്തിയിരിക്കുന്നത്.

എന്നാൽ ഓഫ് റോഡ് താരമായതിനാൽ കുറച്ചധികം മാറ്റങ്ങൾ മുന്നിൽ വരുത്തിയിട്ടുണ്ട്. ഉയർന്നിരിക്കുന്ന മുൻ മഡ്ഗാർഡ്, ഹാൻഡ് ഗാർഡ്, വിൻഡ് സ്ക്രീൻ, ട്രാവൽ കൂടിയ യൂ എസ് ഡി ഫോർക്ക് . അത്ര ഹാർഡ് കോർ ഓഫ് റോഡ് താരമല്ല എന്ന് സൂചന നൽകുന്നതിനായി 19 ഇഞ്ച് ടയറിന് അലോയ് വീലുകൾ. അതുകൊണ്ട് തന്നെ ട്യൂബ്ലെസ്സ് ടയർ ആകുമെന്ന് ഉറപ്പാണ്.
റോഡ്സ്റ്റർ മോഡലിന് സിംഗിൾ പീസ് സീറ്റാണ് നൽകിയതെങ്കിൽ സ്ക്രമ്ബ്ലെർ ആകുബോൾ സ്പ്ലിറ്റ് സീറ്റിലേക്ക് മാറിയിട്ടുണ്ട്. റൈഡിങ് ട്രൈആംഗിൾ ദീർഘദൂര യാത്രക്ക് വേണ്ടി ഡിസൈൻ ചെയ്തത് തന്നെ. കുറച്ചു റഫ് ഫീൽ നൽകുന്നതിനായി ഡ്യൂവൽ ബാരൽ എക്സ്ഹൌസ്റ്റാണ് ഇവനിൽ എത്തുന്നത്.

ഇൻഡിക്കേറ്റർ ചെറിയ വട്ടത്തിൽ ഒതുങ്ങുമ്പോൾ ടൈൽ സെക്ഷനിലും ഇരുവരും തമ്മിൽ വ്യത്യാസമില്ല. മീറ്റർ കൺസോളിലും ആ ക്ലാസ്സിക് ട്ടച്ച് തുടരുന്നുണ്ട്. അനലോഗ്, ഡിജിറ്റൽ മീറ്ററിൽ ബ്ലൂട്ടുത്ത് കണക്റ്റ്വിറ്റി കൂടി പ്രതിക്ഷിക്കാം. ഒപ്പം ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, നാവിഗേഷൻ, റിയൽ ടൈം മൈലേജ് എന്നീ പുതിയ അടിസ്ഥാന വിവരങ്ങളും മീറ്റർ കൺസോളിൽ തെളിയും.
എൻജിൻ സൈഡ് നേരത്തെ പറഞ്ഞതുപോലെ കെ ട്ടി എം സീരിസിൽ കണ്ട 250, 400 സിസി കരുത്തന്മാർ തന്നെ. പക്ഷേ ട്യൂണിങ്ങിൽ വലിയ മാറ്റം വരുത്തിയേക്കാം. ട്രാക്ഷൻ കണ്ട്രോൾ, ഡ്യൂവൽ ചാനൽ എ ബി എസ്, ക്വിക്ക് ഷിഫ്റ്റർ എന്നീ പ്രീമിയം ഫീച്ചേഴ്സും പുത്തൻ മോഡലിൽ ഉണ്ടാകും.
2.5 മുതൽ 2.8 ലക്ഷത്തിനടുത്ത് വില പ്രതീക്ഷിക്കുന്ന ഇവന്. പുതിയ ഏറ്റെടുക്കൽ അനുസരിച്ച് കെ ട്ടി എം ഷോറൂം വഴിയാകും സെയിൽസും സർവ്വിസും.
Leave a comment