പ്രീമിയം ഇരുചക്ര നിർമ്മാതാവായ ട്രിയംഫ് ബജാജ് കെ ട്ടി എം മായി ചേർന്ന് ചെറിയ മോഡൽ ഇറക്കുന്നത് ഇതിനോടകം തന്നെ വലിയ വാർത്തയായിട്ടുണ്ട്. ബി എം ഡബിൾ യൂ, ജി 310 സീരീസ് പോലെ കെ ട്ടി എം കുഞ്ഞൻ മോഡലുകൾ പോലെ ഇന്ത്യ മാത്രമല്ല ഇവരുടെ ലക്ഷ്യം. ലോക വിപണിയാണ്.
അതുകൊണ്ട് തന്നെ ഇപ്പോൾ കുഞ്ഞൻ ട്രിയംഫിൻറെ പേര് റെജിസ്റ്റർ ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. രണ്ടു മോഡലുകൾ ഇതിനോടകം തന്നെ പരീക്ഷണ ഓട്ടത്തിലാണ്. റോഡ്സ്റ്ററും ഈയിടെ ഇന്ത്യയിൽ സ്പോട്ട് ചെയ്ത സ്ക്രമ്ബ്ലെറും. അതിൽ സ്പോട്ട് ചെയ്ത മോഡലിൻറെ ഏകദേശ സ്വഭാവം നമ്മുക്ക് മനസ്സിലായിരുന്നു. അതിനോട് അനുബന്ധിച്ച് തന്നെയാണ് പേരും എത്തുന്നത്.

പുറത്ത് വരുന്ന പേര് സ്ട്രീറ്റ് ട്രാക്കർ എന്നാണ്. ഇതൊന്ന് ഡീകോഡ് ചെയ്താൽ സ്ട്രീറ്റിൽ ഉപയോഗിക്കാവുന്ന ട്രാക്കർ മോഡൽ. പൊതുവെ ഫ്ലാറ്റ് ട്രാക്കർ എന്നതിൽ നിന്നാകും ട്രാക്കർ ഉണ്ടായിട്ടുക്കുക. കഴിഞ്ഞ വർഷം സ്ട്രീറ്റ് എന്ന പേര് ചില മോഡലുകളിൽ നിന്ന് ട്രിയംഫ് എടുത്ത് കളഞ്ഞിരുന്നു.
ഇപ്പോൾ സ്പോർട്സ് നേക്കഡ് മോഡലായ സ്ട്രീറ്റ് ട്രിപ്പിളിന് മാത്രമാണ് ഈ പേര് ഉള്ളത്. സ്ക്രമ്ബ്ലെറിന് പേര് ഏകദേശം തീരുമാനം ആയെങ്കിലും ഇനി വരേണ്ടത് റോഡ്സ്റ്ററിനാണ്. അവിടെയും തല സ്ട്രീറ്റ് എന്ന് തന്നെയാകും വാല് സിംഗിൾ എന്ന് ആയി കൂടെ നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കുമല്ലോ.
Leave a comment