ട്രിയംഫും ബജാജ് ഉം ചേർന്ന് ഒരുക്കുന്ന കുഞ്ഞൻ ക്ലാസ്സിക് താരം ആദ്യം 2023 ആദ്യത്തിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന വാർത്ത അനുസരിച്ച് ഈ വർഷം അവസാനം മാത്രമാണ് പുത്തൻ മോഡൽ അവതരിപ്പിക്കുന്നത്.
അതിനുള്ള കാരണവും പുറത്ത് വരുന്നുണ്ട്. ഈ വൈകുന്നതിന് കാരണമായി പറയുന്നത് ഡിസൈനിലെ മാറ്റമാണ്. കുഞ്ഞൻ മോഡലിൻറെ ചിത്രങ്ങൾ പുറത്ത് വിട്ടപ്പോൾ തന്നെ ചെറിയ മുറുമുറുപ്പ് ഉണ്ടായിരുന്നു. റോയൽ എൻഫീൽഡ് മോഡലുകളുമായി മത്സരിക്കാൻ പോകുന്ന കുഞ്ഞൻ ട്രിയംഫിന്. ഡിസൈനിൽ ചെറിയ ബഡ്‌ജറ്റ് മോഡൽ പോലെ തോന്നുന്നുള്ളൂ എന്നതായിരുന്നു ഏറ്റവും ഉച്ചത്തിൽ കേട്ട പരാമർശം.
എന്നാൽ ക്ലാസ്സിക് താരമായ ബേബി ട്രിയംഫ് ജിമ്മിൽ പോയി തടിവച്ചിട്ട് വരുമോ എന്ന് കാത്തിരുന്ന് കാണണം. ട്രിയംഫ് എന്താണ് അടുത്ത 8 മാസം കൊണ്ട് ഡിസൈനിൽ വരുത്താൻ പോകുന്ന മാറ്റം എന്നതും എല്ലാവരും ഉറ്റു നോക്കുന്ന കാര്യമാണ്.
ഈ വർഷം നവംബറിലെ ഇ ഐ സി എം എ 2023 ലായിരിക്കും ഇപ്പോൾ അവതരിപ്പിക്കുമെന്ന് പറഞ്ഞിരിക്കുന്നത്. കെ ട്ടി എമ്മിൻറെ 250, 400 എഞ്ചിനുകളെ അടിസ്ഥാനപ്പെടുത്തി നിർമ്മിക്കുന്ന ഇവൻറെ 250 സിസി വേർഷൻ ഇന്ത്യയിലും, 400 സിസി വേർഷൻ യൂറോപ്പിലും വിപണിയിലെത്തും.
Leave a comment