ബജാജുമായി ചേർന്ന് ഒരുക്കുന്ന ട്രിയംഫിൻറെ കുഞ്ഞൻ മോഡൽ ജൂൺ 27 ന് വിപണിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. റോയൽ എൻഫീൽഡ് മോഡലുകളുമായി മത്സരിക്കുന്ന കുഞ്ഞൻ ട്രിയംഫിന് കെ ട്ടി എം സ്വഭാവമുള്ള എൻജിൻ ശരിയാകുമോ എന്നുള്ള ചോദ്യത്തിന് ഉത്തരം എത്തിയിരിക്കുകയാണ്.
പുറത്ത് വരുന്ന സോഴ്സ് പ്രകാരം പാപ്പരാസികൾ പറഞ്ഞുണ്ടാക്കിയതാണ്. 250, 400 സിസി മോഡലുകൾ കെ ട്ടി എമ്മിൽ നിന്ന് എത്തുന്നു എന്ന്. ഇപ്പോഴുള്ളതോ, വരാനിരിക്കുന്നതോ ആയ കെ ട്ടി എം എൻജിനുകളുമായോ ഇവന് ഒരു സാമ്യവും ഇല്ല.

പ്രൊഡക്ഷൻ റെഡി ആയി നിൽക്കുന്ന പുതിയ ലിക്വിഡ് കൂൾഡ് എൻജിന്. സ്ട്രോങ്ങ് മിഡ് റേഞ്ചും സ്മൂത്ത് റൈഡിങ്ങുമാണ് വാഗ്ദാനം ചെയ്യുന്നത്. റോയൽ എൻഫീൽഡ് 350 സിസിയെക്കാളും കൂടുതൽ കരുത്താകും പുത്തൻ എൻജിൻ പുറത്തെടുക്കുന്നത്. ഒപ്പം റോയൽ എൻഫീൽഡിൻറെ ഏറ്റവും വലിയ വജ്രായുധമായ വിലകൂടി നോക്കി ഇറക്കിയാൽ ഒത്ത എതിരാളിയാകും എന്ന് 100% ഉറപ്പാണ്.
ജൂൺ 27 ന് യൂ കെ യിൽ ഗ്ലോബൽ ലോഞ്ച് ഉണ്ടാകും എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതിന് പിന്നാലെ സെപ്റ്റംബറോടെയായിരിക്കും ഇന്ത്യയിൽ എത്താൻ സാധ്യത. ഇവിടെ പരീക്ഷണ ഓട്ടം നടത്തുന്നത് പോലെ റോഡ്സ്റ്റർ, സ്ക്രമ്ബ്ലെർ എന്നിങ്ങനെ രണ്ടു മോഡലുകളിൽ പ്രതിക്ഷിക്കാം. അവിടെയും എതിരാളികൾ റോയൽ എൻഫീൽഡ് 350 സിസി തന്നെ.
യൂ കെ യിലെ വിലക്കൾ ഒന്ന് നോക്കിവെക്കാം. അവിടെ റോയൽ എൻഫീൽഡിൻറെ അഫൊർഡബിൾ താരമാണ് ഹണ്ടർ 350. വില വരുന്നത് – 3,899 പൗണ്ട് സ്‌ട്രെലിങ്ങാണ്. അത് കഴിഞ്ഞു എത്തുന്നത് ക്ലാസ്സിക് അല്ല പകരം മിറ്റിയോർ 350 യാണ് വില 4,059 ഉം ക്ലാസ്സിക് 350 ക്ക് 4,459 പൗണ്ട് സ്‌ട്രെലിങ്ങുമാണ് വില. ഈ വിലയുടെ അടുത്താണ് കുഞ്ഞൻ ട്രിയംഫിൻറെ വിലയെങ്കിൽ പിന്നെ കളി മാറും ചേട്ടാ…
Leave a comment