ഇന്ത്യയിൽ 2023 ൽ ഏറ്റവും കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ്. ബജാജ് ട്രിയംഫ് കൂട്ടുകെട്ടിൽ ഒരുക്കുന്ന ബേബി ട്രിയംഫ്. ഇന്ത്യയിലും വിദേശത്തുമായി സ്പോട്ട് ചെയ്ത മോഡൽ. ഈ വർഷം ആദ്യ പാദത്തിൽ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 350 മുതൽ 400 സിസി റേഞ്ചിൽ എത്തുന്നമെന്ന് പ്രതീക്ഷിച്ച മോഡലിന് വലിയ ട്വിസ്റ്റ് വന്നിരിക്കുകയാണ്.
പുതിയ വിവരം അനുസരിച്ച് 250, 400 സിസി എൻജിനുകളിലാണ് ബേബി ട്രിയംഫ് എത്തുന്നത്. 250 സിസി മോഡലിന് 25 മുതൽ 30 ബി എച്ച് പി വരെ കരുത്ത് പുറത്തെടുക്കാൻ സാധിക്കും. വലിയവൻ 400 സിസി ക്ക് 35 മുതൽ 40 ബി എച്ച് പി വരെയാണ് കരുത്ത് വരുന്നത്. സിംഗിൾ സിലിണ്ടർ ആയ ഇരുവരെയും തണുപ്പിക്കുന്നത് ലിക്വിഡ് കൂളിംഗ് വഴിയാണ്.

ആദ്യം 250 ഉം അത് കഴിഞ്ഞാകും 400 സിസി വിപണിയിൽ എത്തുന്നത്. റോഡ്സ്റ്റർ, സ്ക്രമ്ബ്ലെർ എന്നിങ്ങനെ രണ്ടു മോഡലുകളാണ് ഇപ്പോൾ സ്പോട്ട് ചെയ്തിരിക്കുന്നത്. എന്നാൽ എതിരാളിയായ റോയൽ എൻഫീൽഡിനെ പോലെ തന്നെയാണ് ഇവിടെയും. ലൗഞ്ചുകളുടെ ഒരുമാല തന്നെ ഒരുക്കാനാണ് ട്രിയംഫിൻറെ പദ്ധതി. ഈ രണ്ടു എൻജിനുകളിലായി 8 ഓളം മോഡലുകളാണ് വിപണിയിൽ ഊഴം കാത്ത് നിൽക്കുന്നത്.
റൌണ്ട് എൽ ഇ ഡി ഹെഡ്‍ലൈറ്റ്, ട്ടിയർ ഡ്രോപ്പ് ഇന്ധനടാങ്ക് എന്നിവ ഡിസൈനിലും. യൂ എസ് ഡി ഫോർക്ക്, മോണോ സസ്പെൻഷൻ എന്നിവയും. എല്ലാ മോഡലുകളിലും ഉണ്ടാകുമെങ്കിലും ഓരോ ബൈക്കിനനുസരിച്ച് മറ്റ് മാറ്റങ്ങൾ പ്രതീഷിക്കാം.
ഇന്ത്യയിൽ ബജാജുമായി ചേർന്ന് നിർമ്മിക്കുന്ന മോഡലിന് വിലയുടെ കാര്യത്തിൽ കുറച്ച് അഗ്ഗ്രസിവ് ആവാൻ വഴിയുണ്ട്. 2 ലക്ഷം മുതൽ വില പ്രതീക്ഷിക്കുന്ന ഇവൻ. കെ ട്ടി എം ഷോറൂമുകൾ വഴിയാകും വിപണിയിൽ എത്താൻ സാധ്യത. ഇവൻറെ ഒരു ബജാജ് വേർഷനും ഇതിന് പിന്നാലെ പ്രതിക്ഷിക്കാം.
Leave a comment