റോയൽ എൻഫീൽഡിനെ പൂട്ടാൻ ട്രിയംഫും ബാജ്ജും ചേർന്ന് ഒരുക്കുന്ന കുഞ്ഞൻ മോഡലുകളുടെ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചു. ബജാജ് ഓട്ടോയുടെ സി ഇ ഒ – രാജീവ് ബജാജ്, ട്ടി വി 18 ന് കൊടുത്ത അഭിമുഖത്തിൽ ജൂൺ 27 ന് ഗ്ലോബൽ ലോഞ്ച് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. ഗ്ലോബൽ ലോഞ്ച് ലണ്ടനിലായിരിക്കും.
ഏകദേശം സെപ്റ്റംബറോടെ ഇന്ത്യൻ വിപണിയിൽ എത്തുന്ന മോഡലിന്. ഇപ്പോൾ പരീക്ഷണ ഓട്ടം നടത്തുന്ന റോഡ്സ്റ്റർ, സ്ക്രമ്ബ്ലെർ എന്നിങ്ങനെ രണ്ടു മോഡലുകളും വിപണിയിലേക്ക് എത്താൻ ഒരുങ്ങുന്നുണ്ട്.
250, 400 സിസി എന്നിങ്ങനെ രണ്ടു എഞ്ചിനുകളിൽ ഒരുക്കുന്നുണ്ടെങ്കിലും. വില പ്രേശ്നമായ ഇന്ത്യയിൽ 250 സിസി എത്തുമെന്നാണ് ആദ്യം വിവരം ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ കിട്ടുന്ന വിവരം അനുസരിച്ച് 400 സിസി എൻജിനായിരിക്കും ഇന്ത്യയിൽ ഇവന് ജീവൻ നൽകുന്നത്.
അപ്പോൾ വില പ്രേശ്നമാകുമോ എന്നായിരിക്കും അടുത്ത ചോദ്യം. ട്രിയംഫ് മോഡലുകളുടെ പോലെ വലിയ വില ഇവനുണ്ടാകില്ല. റോയൽ എൻഫീഡിനോട് മത്സരിക്കാൻ ഉറച്ചു തന്നെയാകും വിലയിടുക. റോഡ്സ്റ്റർ 400 ന് 2.5 ലക്ഷം രൂപയിൽ വില ആരംഭിക്കും. പേര് ഏകദേശം ഉറപ്പായ സ്ക്രമ്ബ്ലെറിന് അതിലും കൂടുതൽ വില പ്രതിക്ഷിക്കാം. ഈ വിലയിൽ തുടക്കത്തിൽ മാത്രമാണ് ലഭ്യമാകുക.
Leave a comment