ഈ വർഷം ഏറെ കാത്തിരുന്ന ട്രിയംഫിൻറെ കുഞ്ഞൻ ട്വിൻസ് യൂ കെയിൽ ഗ്ലോബൽ ലോഞ്ച് ചെയ്തു. സ്പീഡ് 400, സ്ക്രമ്ബ്ലെർ 400 എക്സ് എന്നീ രണ്ടു മോഡലുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ട്രിയംഫിൻറെ മോഡേൺ ക്ലാസ്സിക് താരമായ സ്പീഡ് 900 നെ അടിസ്ഥാനപ്പെടുത്തിയാണ് ഇവനെ ഡിസൈൻ ചെയ്തിരിക്കുന്നത്. എൻജിൻ സൈഡിലാണ് ബജാജിൻറെ കരവിരുത് ഉള്ളത്. രണ്ടുപേരെയും ഒരുമിച്ചു ഒന്ന് പരിചയപ്പെട്ടാല്ലോ.
ട്രിയംഫിൻറെ ഭാഗം

ആദ്യം ട്രിയംഫ് ഭാഗമായ ഡിസൈനിൽ നിന്ന് തുടങ്ങാം. റൌണ്ട് ഹെഡ്‍ലൈറ്റ്, ചെറിയ മുൻ മഡ്ഗാർഡ്, ട്ടിയർ ഡ്രോപ്പ് ഇന്ധനടാങ്ക്, ടൈൽ സെക്ഷൻ, എൽ ഇ ഡി ഇൻഡിക്കേറ്റർ, റിയർ ഫെൻഡർ എലിമിനേറ്റർ എന്നിവയാണ് രണ്ടുപേർക്കും ഒരു പോലെയുള്ള ഘടകങ്ങൾ.
ഇനി രണ്ടുപേരെയും ശരിക്കും ഒന്ന് നോക്കാം. മുന്നിലേക്ക് വന്നാൽ പേര് സൂചിപ്പിക്കുന്നത് പോലെ സ്ക്രമ്ബ്ലെർ കുറച്ചു ഓഫ് റോഡ് മോഡലായതിനാൽ. ഹെഡ്‍ലൈറ്റ് ഗാർഡ് നൽകിയിട്ടുണ്ട്. കുറച്ചു ഉയർന്ന ഹാൻഡിൽ ബാർ അതിൽ തന്നെ മിററും നൽകിയിരിക്കുന്നു, ഒപ്പം ഹാൻഡ് ഗാർഡും. സ്പീഡിന് ആക്കട്ടെ ബാർ ഏൻഡ് മിററും കുറച്ചു ഫ്ലാറ്റ് ആയ ഹാൻഡിൽ ബാറുമാണ്.

പിന്നോട്ട് നീങ്ങിയാൽ സ്ക്രമ്ബ്ലെറിന് സ്പ്ലിറ്റ് സീറ്റും, സ്പീഡിന് സിംഗിൾ പിസ് സീറ്റുമാണ്. രണ്ടും ഫ്ലാറ്റ് ആയി തന്നെ. എക്സ്ഹൌസ്റ്റിലാണ് അടുത്ത മാറ്റം റോഡ്സ്റ്ററിന് നല്ല ക്ലീൻ ആയ കുറച്ചു ഉയർത്തിയ ഡിസൈനിലാണ് എത്തിയതെങ്കിൽ. സ്ക്രമ്ബ്ലെറിൻറെ പരുക്കൻ രൂപം ആവാഹിച്ച് ഇരട്ട എക്സ്ഹൌസ്റ്റാണ്.
ഇനിയാണ് ബജാജിൻറെ ഭാഗം
അങ്ങനെ ബജാജ് ട്രിയംഫ് കൂട്ടുകെട്ടിൽ ട്രിയംഫിൻറെ ഭാഗം കഴിഞ്ഞെങ്കിൽ. ഇനി എത്തുന്നത് ബജാജിൻറെ ഭാഗമാണ്. ഇനി നിർദേശങ്ങൾ നൽകി ഗാലറിയിലാണ് ട്രിയംഫിൻറെ സ്ഥാനം. ബജാജ് കളത്തിൽ ഇറങ്ങിയിരിക്കുന്നത് കെ ട്ടി എമ്മിൻറെ പുതിയ തലമുറ എൻജിൻ ആയിട്ടാകനാണ് സാധ്യത.

ഡ്യൂക്ക് 390 യിൽ നമ്മൾ കാണാനിരിക്കുന്ന 398 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ് ഇവൻറെ ഹൃദയം. ഡ്യൂക്ക് 390 യിൽ ഏകദേശം 47 ബി എച്ച് പി യോളം കരുത്തുല്പാദിപ്പിക്കാൻ സാധ്യതയുള്ള ഈ എൻജിൻ. നേരത്തെ റിപ്പോർട്ടുകൾ അനുസരിച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
കെ ട്ടി എമ്മിൻറെ എൻജിൻ ട്രിയംഫിൽ എത്തുമ്പോൾ

ട്രിയംഫിൽ ഇവൻ പുറത്തെടുക്കുന്ന കരുത്ത് 40 പി എസും 37 എൻ എം ടോർക്കുമാണ്. 6 സ്പീഡ് ട്രാൻസ്മിഷൻ, ഷാസി, സിങ്ആം എന്നിവയിൽ മാറ്റമില്ല. എന്നാൽ ഡിസൈനിലെ പോലെ റോഡ്സ്റ്റർ, സ്ക്രമ്ബ്ലെർ ആക്കിയപ്പോൾ ഇവിടെയും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അത് എന്തൊക്കെ എന്ന് നോക്കിയാല്ലോ.
വീണ്ടും നമ്മൾ മുന്നോട്ട് തന്നെ. ടയറിൽ നിന്ന് തുടങ്ങിയാൽ റോഡ്സ്റ്ററിന് ഇരു അറ്റത്തും 110 // 150 സെക്ഷൻ 17 ഇഞ്ച് റോഡ് ടയറുകളാണ് നൽകിയിരിക്കുന്നത് എങ്കിൽ. സ്ക്രമ്ബ്ലെറിന് മുന്നിൽ 19 ഇഞ്ചാണ് ടയർ. സെക്ഷൻ വരുന്നത് 100 // 140 എന്നിങ്ങനെയാണ്.

സസ്പെൻഷൻ യൂ എസ് ഡി, മോണോ സസ്പെൻഷൻ തന്നെയാണ് ഇരുവർക്കും. എങ്കിലും ട്രവേലിൽ മാറ്റമുണ്ട്. ഓഫ് റോഡ് മോഡലിന് 150 // 150 എം എം ആണ്. എന്നാൽ റോഡ് മോഡൽ റോഡ്സ്റ്ററിന് നൽകിയിരിക്കുന്നത് 140 // 130 എം എം ട്രാവൽ ആണ്.
ബ്രേക്കിങ്ങിൽ വ്യത്യാസമില്ല. ഇരു അറ്റത്തും സിംഗിൾ ഡിസ്കോഡ് കൂടിയ 300 // 230 എം എം സിംഗിൾ ഡിസ്ക് ബ്രേക്കുകളാണ്. അധിക സുരക്ഷക്കായി ഡ്യൂവൽ ചാനൽ എ ബി എസും കൂട്ടിനുണ്ട്.ഒപ്പം ട്രാക്ഷൻ കണ്ട്രോൾ, റൈഡ് ബൈ വൈർ, അസിസ്റ്റ് ക്ലച്ച്, അനലോഗ് – ഡിജിറ്റൽ മീറ്റർ കൺസോൾ, എൽ ഇ ഡി ലൈറ്റിങ്, തുടങ്ങിയവയും ഇരുവരുടെയും ഹൈലൈറ്റിൽ പെടും.

അവസാനമായി അളവുകളിലെ ചെറിയ മാറ്റം കൂടി നോക്കാം. റോഡ്സ്റ്ററിന് റോഡിൽ കറങ്ങുന്നതിനായി 790 എം എം സീറ്റ് നൽകിയപ്പോൾ. കൂടുതൽ ട്രാവൽ ഉള്ള സ്ക്രമ്ബ്ലെർ മോഡലിന് 835 എം എം സീറ്റ് ഹൈറ്റുമാണ്.
- ഹോണ്ട എക്സ് ആർ ഇ 300 ഇന്ത്യയിലേക്ക് ???
- കൂടുതൽ തെളിഞ്ഞ് കുഞ്ഞൻ ഹാർലി
- ക്ലാസ്സിക് 650 സ്പോട്ടെഡ്
- മുഖം മൂടിയില്ലാതെ ഹിമാലയൻ 450
ഭാവിയിലെ കാര്യങ്ങൾ
ഇപ്പോൾ യൂ കെ യിൽ എത്തിയ മോഡൽ കാണിച്ചു തരുക മാത്രമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ജനുവരിയിലാണ് ഇവൻ അവിടെ റോഡിൽ എത്തുക. അതുകൊണ്ട് തന്നെ വില പിന്നെ പറയാം എന്നാണ് ട്രിയംഫ് പക്ഷം. അതുകൊണ്ട് തന്നെ നമ്മൾ ഇന്നലെ പറഞ്ഞ വിലയുമായി താരതമ്യം ചെയ്ത് അഫൊർഡബിൾ ആണോ എന്ന് നോക്കാൻ വഴിയില്ല.

പക്ഷേ ഒന്ന് ഉറപ്പിക്കാം ഇന്നലെ പറഞ്ഞ റേഞ്ചിൽ ആണ് വില വരുന്നതെങ്കിൽ. റോയൽ എൻഫീൽഡ് മോഡലുകളെ അട്ടിമറിക്കാനുള്ളത് എല്ലാം ട്രിയംഫും ബജാജ് കൂടി ഇവന് നൽകിയിട്ടുണ്ട്. ഇനി ജൂലൈ 5 ലെ ഇന്ത്യൻ ലൗഞ്ചിനായി കാത്തിരിക്കാം. ചെറിയ പരുക്കുകൾ പ്രതിക്ഷിക്കാം.
Leave a comment