വലിയ പ്രീമിയം താരങ്ങൾ ഇന്ത്യയിൽ പങ്കാളിയെ തേടുന്നത് ഇപ്പോൾ സർവ്വ സാധാരണമാണ്. ആ വഴിയിൽ തന്നെയാണ് ബജാജ് ട്രിയംഫ് ബന്ധം വളർന്നതെങ്കിലും. ഇപ്പോൾ വേറെ വഴിക്കാണ് പോക്ക്. ഇന്ത്യയിലെ പ്രവർത്തനം മുഴുവനായി ഏറ്റെടുത്തിരികുകയാണ് ബജാജ്. പങ്കാളിതത്തിൻറെ പുതിയ സ്റ്റേജിൽ വലിയ പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്.

ആദ്യം ബജാജ് ട്രിയംഫ് കൂട്ടുകെട്ടിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം
- 2017 ലാണ് ആദ്യമായി ബജാജുമ് ട്രിയംഫ് കൈകോർക്കുന്നതായി പ്രഖ്യാപിക്കുന്നത്. മിഡ് കപ്പാസിറ്റി മോഡലുകൾ നിർമ്മികലാണ് ഈ കുട്ടുകെട്ടിലൂടെ ലക്ഷ്യമാക്കുന്നത്.
- 2020 ൽ അടുത്ത ബോംബ് ഇരുവരും ചേർന്ന് പൊട്ടിക്കുന്നു. ട്രിയംഫിൽ നിന്ന് പ്രതീക്ഷിക്കാത്ത വാർത്തയായിരുന്നു അത്. 200 സിസി മോഡലുമായി ട്രിയംഫ് കുഞ്ഞൻ ബൈക്ക് അതും 2 ലക്ഷം രൂപക്ക്, എന്ന് ഞെട്ടിച്ചിക്കുമ്പോളാണ് .
- അങ്ങനെ കൊറോണ വന്ന് എല്ലാവരെയും പോലെ ഈ ന്യൂസുകൾ മുങ്ങി പോയെങ്കിലും അടുത്ത വാർത്ത വന്നത് 2023 ൽ ഈ കൂട്ടുകെട്ടിലെ ആദ്യ മോഡൽ റോഡിൽ എത്തുമെന്നാണ്. ആ കാലയളവിൽ തന്നെ ഇരുവരും ചേർന്ന് നിർമ്മിക്കുന്ന മോട്ടോർസൈക്കിളുകൾക്ക് പല മാറ്റങ്ങളും വന്നു.
- 200 സിസി മോഡൽ എന്നത് 250, 400 സിസി യിലേക്കെത്തി. റോഡ്സ്റ്റർ, സ്ക്രമ്ബ്ലെർ എന്നിവക്ക് പുറമേ സാഹസികനും എത്തുമെന്ന് വാർത്തകൾക്കിടയിലാണ്. പുതിയൊരു പ്രേശ്നം വരുന്നത്. ഡിസൈനിൽ ചില പരിഷ്കരങ്ങൾ വരുത്തി ഈ വർഷം അവസാനത്തോടെ മാത്രമാണ് പുത്തൻ മോട്ടോർസൈക്കിളുകൾ എത്തുന്നത്.
- യൂറോപ്പിലും ഇന്ത്യയിലും വരുന്ന കാര്യം തിരുമാനം ആയപ്പോളാണ് അടുത്ത നീക്കം വരുന്നത്. ഇന്ത്യയിലെ നീക്കങ്ങൾ മൊത്തത്തിൽ ഇനി മുതൽ ബജാജ് നിയന്ത്രിക്കാൻ പോകുന്നു എന്ന്.

ഈ പുതിയ ഏറ്റെടുക്കലിലൂടെ അടുത്ത രണ്ടുവർഷത്തിനുള്ളിൽ ഇന്ത്യയിൽ കൂടുതൽ സുഭാചരിതമാകും ട്രിയംഫ് ബ്രാൻഡ്. നമ്മുടെ ടൈഗർ മേക്കർ 2013 ലാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. എന്നാൽ നീണ്ട പത്തുവർഷം കൊണ്ട് 15 ഷോറൂമിൽ എത്തിയ ട്രിയംഫ്.
അടുത്ത രണ്ടു വർഷം കൊണ്ട് ഏകദേശം 200 ഷോറൂമിൽ എത്തിക്കാനാണ് ബജാജിൻറെ പ്ലാൻ. വരും വർഷങ്ങളിൽ കാണാൻ പോകുന്നത്, കെ ട്ടി എം ഷോറൂമുകൾ വഴിയാകും ട്രിയംഫ് മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തുക. ഏകദേശം കെ ട്ടി എമ്മിന് 250 നടുത്ത് ഷോറൂമുകളുണ്ട്
Leave a comment