ഇനി വരുന്നത് ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ കാലം ആണല്ലോ. പലരും തങ്ങളുടെ പഴയ മോഡലുകളുടെ ഇലക്ട്രിക്ക് പതിപ്പുകൾ ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു. ആ വഴിയേ രണ്ടാമത്തെ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബജാജ്.
ഹൈലൈറ്റ്സ്
- സണ്ണിയുടെ നിയോഗം
- പഴയ ഡിസൈൻ തന്നെ
- ലോഞ്ച് സ്പെക്
അത് മറ്റാരുമല്ല 1990 മുതൽ 2000 വരെ ഇന്ത്യയിൽ സ്കൂട്ടർ ഓടിക്കാൻ തുടങ്ങുന്നവരുടെ ആദ്യ ചോയ്സ് ആയ സണ്ണിയാണ്. ചേതക്കിൽ നിന്ന് വ്യത്യാസമായി അന്നത്തെ കുഞ്ഞൻ സ്റ്റൈലിഷ് സ്‌കൂട്ടറിനെ. അതെ ഡിസൈനിൽ തന്നെ അവതരിപ്പിക്കുകയാണ് ബജാജ്. അതിൻറെ സൂചനയായി ഇ സണ്ണി പരീക്ഷണ ഓട്ടം തുടങ്ങി കഴിഞ്ഞു.
രൂപം നോക്കിയാൽ പഴയ സണ്ണിയുടെ തനി പകർപ്പ്. ചെറിയ റൌണ്ട് ഹെഡ്‍ലൈറ്റ്, വലിയ മുൻ മഡ്ഗാർഡ്, ചതുര വടിവോട് കൂടിയ സൈഡ് പാനലുകൾ, ചെറിയ നീളൻ സീറ്റ്. അന്നത്തെ രീതിയിലുള്ള പിൻ ക്യാരിയറും, മുൻ വീൽസും വരെ അതേ പോലെ തന്നെ പകർത്തിയപ്പോൾ.

മാറ്റം വരുന്നത് പിന്നിലേക്ക് എത്തുമ്പോളാണ്. അന്ന് പുക തുപ്പുന്ന 60 സിസി, 2 സ്ട്രോക്ക് എൻജിന് പകരം ഇന്ന് സീറോ എമിഷൻ ഇലക്ട്രിക്ക് മോട്ടോറാണ്. അതുകൊണ്ട് തന്നെ എക്സ്ഹൌസ്‌റ്റുമില്ല, പിന്നിൽ ഹബ് മോട്ടോർ ആയതിനാൽ വീലുമില്ല.
ഇനി ഇലക്ട്രിക്ക് മോഡലിൻറെ സ്പെകിലേക്ക് കടന്നാൽ. ഇപ്പോൾ ഐ ക്യുബിൻറെ വില കുറവുള്ള വേർഷൻ ഇന്ത്യയിൽ പരീക്ഷണ ഓട്ടം തുടങ്ങിയത് നമ്മൾ കണ്ടതാണല്ലോ. അതേ ഹൃദയം തന്നെയായിരിക്കും ഇവനും. ഏകദേശം 85,000 രൂപയുടെ അടുത്ത് വില പ്രതീക്ഷിക്കാം.
- അഫൊർഡബിൾ ചേതക് സ്പോട്ട് ചെയ്തു
- ട്ടി വി എസ് എക്സിൻറെ ജർമ്മൻ സഹോ
- ക്യു ജെ യുടെ ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിച്ചു
2 സ്ട്രോക്ക് സണ്ണിയെ പോലെ നഗരയാത്രക്കൾക്ക് ഉപയോഗിക്കുന്ന ഒരു ക്ലാസ്സിക് സ്കൂട്ടറായാകും ഇവൻ.
അടുത്ത വർഷമാണ് ലോഞ്ച് പ്രതീക്ഷിക്കുന്നത്.
Leave a comment