ഇന്ത്യയിൽ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന ഇരുചക്ര വാഹന നിർമ്മാതാവാണ് ബജാജ്. തങ്ങളുടെ ബെസ്റ്റ് സെല്ലിങ് മോഡൽ പൾസർ സീരീസ് ആണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഏറ്റവും കുറവ് വില്പന നടത്തുന്ന മോഡൽ ഏതാണെന്നു അറിയാൻ വഴിയില്ല.
അത് മറ്റാരുമല്ല ബജാജിൻറെ ക്രൂയ്സർ മോഡലായ അവജ്ഞർ 220 യാണ്. ജനുവരി 2023 ൽ മാത്രമല്ല, കഴിഞ്ഞ വർഷത്തെ തന്നെ ഏറ്റവും കുറവ് വില്പന നടത്തിയ മോഡലാണ് ഇവൻ. 453 യൂണിറ്റാണ് അവജ്ഞർ 220 യുടെ ശരാശരി. 220 യുടെ ഹൃദയവുമായി എത്തിയ ഇവന് ഈ വർഷം പുതിയൊരു അപ്‌ഡേഷൻ ഉണ്ടാകാൻ സാധ്യതയുണ്ട്.
ജനുവരി മാസത്തെ വില്പന നോക്കാം. ഒന്നാം സ്ഥാനം കുഞ്ഞൻ പൾസർ കിഴടിക്കിയപ്പോൾ. മൈലേജിൻറെ രാജാവായ പ്ലാറ്റിനയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം പൾസർ നിരയിലെ ഫ്രീക്കന്മാരുടെ കൈയിലാണ്. അത് കഴിഞ്ഞാണ് രാജ്യം നഷ്ട്ടപ്പെട്ട പൾസർ നിൽക്കുന്നത്.
അഞ്ചും ആറും സാഹസികരിലെ അൾട്രാ ലൈറ്റ് പ്രൊ യുടെ കൈയിലാണ്. ഇന്ത്യയിലെ ഏറ്റവും അഫൊർഡബിൾ ക്രൂയിസറിൻറെ കൈയിലാണ് ഏഴാം സ്ഥാനക്കാരൻറെ ട്രോഫി. അടുത്ത രണ്ടു സ്ഥാനക്കാരും ബജാജ് നിരയിലെ വി ഐ പി കളാണ്. ഏറ്റവും താഴെത്തെ കാര്യങ്ങൾ പറയേണ്ടതില്ലല്ലോ.
ബജാജിൻറെ ജനുവരി മാസത്തെ വില്പന.
മോഡൽസ് | ജനു. 2023 |
പൾസർ 125 & എൻ എസ് 125 | 49,527 |
പ്ലാറ്റിന 100 & 110 | 41,873 |
എൻ 160, എൻ എസ് 160, ആർ എസ് 200, എൻ എസ് 200 | 17,337 |
പൾസർ 150 & പി150 | 16,970 |
സി ട്ടി 110 എക്സ് | 2,929 |
സി ട്ടി 125 എക്സ് | 2,272 |
അവജ്ഞർ 160 | 1,701 |
ഡോമിനർ 250 | 616 |
ഡോമിനർ 400 | 586 |
പൾസർ 250 ട്വിൻസ് | 445 |
അവജ്ഞർ 220 ക്രൂയിസ് | 375 |
ആകെ | 1,34,631 |
Leave a comment