Monday , 20 March 2023
Home latest News ബജാജ് ഡിസൈനുകളുടെ പഴക്കം
latest News

ബജാജ് ഡിസൈനുകളുടെ പഴക്കം

കാലം കഴിയും തോറും വീര്യം കൂടുന്നവരും

ബജാജ് ഡിസൈനുകളുടെ പഴക്കം
ബജാജ് ഡിസൈനുകളുടെ പഴക്കം

ബജാജ് മോഡലുകൾക്ക് പുതിയ ഡിസൈൻ വരുന്നില്ല എന്ന പരാതി കുറച്ചായി കേൾക്കുന്നു. അതിനൊരു ഉദാഹരണമാണ് ഉടനെ വരാനിരിക്കുന്ന എൻ എസ് 200. ഇന്ത്യയിൽ ഏറെ ജനപ്രീതിയുള്ള ഇവൻ എത്തിയിട്ട് 10 വർഷങ്ങൾ പിന്നിടുമ്പോളും ഡിസൈനിൽ മാത്രം ഒരു മാറ്റവും നൽകിയിട്ടില്ല.

ഇത് ബജാജ് എൻ എസ് നിരയുടെ മാത്രം കാര്യമല്ല. ബജാജ് കുടുംബത്തിൽ പലർക്കും പുതിയ ഡിസൈൻ കിട്ടിയിട്ട് വർഷങ്ങളായി. ഇപ്പോഴുള്ള എല്ലാ മോഡലുകളുടെയും ഡിസൈനും അതിൻറെ പ്രായവും ഒന്ന് നോക്കിയാലോ.

ബഡ്‌ജറ്റ്‌ മോഡലുകൾ

bajaj platina 110 abs launched

ആദ്യം താഴെ നിന്ന് തുടങ്ങിയാൽ ബജാജ് നിരയിലെ ഏറ്റവും അഫൊർഡബിൾ താരമാണ് പ്ലാറ്റിന 100. സി ട്ടി 100 ൻറെ പകരക്കാരനായി എത്തിയ ഇവൻ 2006 ലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. നീണ്ട 17 വർഷങ്ങൾ കഴിഞ്ഞിട്ടും ഡിസൈനിൽ വലിയ മാറ്റം പ്ലാറ്റിനക്ക് ഉണ്ടായിട്ടില്ല. എന്നാൽ പ്ലാറ്റിന 110 ന് സെഗ്മെന്റിൽ ആദ്യമായി സിംഗിൾ ചാനൽ എ ബി എസ് അവതരിപ്പിച്ചിട്ടുണ്ട്.

തൊട്ട് മുകളിലാണ് ഒരു പരിഷ്കാരി എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും ചെറിയ സാഹസികൻ. അത് ബജാജ് നിരയിൽ പുതിയൊരു താരമാണ് 2021 ൽ എത്തിയ മോഡലിന്. ചെറിയ സാഹസിക ചേരുവകൾ ബജാജ് നൽകിയിട്ടുണ്ട്. ഹെഡ്‍ലൈറ്റ് ഗാർഡ്, ബെല്ലി പാൻ, ക്രഷ് ഗാർഡ്, കുറച്ച് ഉയർത്തിയ മുൻ മഡ്ഗാർഡ് എന്നിങ്ങനെ നീളുന്നു സാഹസിക ചേരുവകൾ. പറഞ്ഞു വരുന്നത് 110, 125 എന്നിങ്ങനെ രണ്ടു മോഡലുകളിലായി നിലവിലുള്ള സി റ്റി എക്സ് സീരീസാണ്.

pulsar sales November 2022

പൾസർ നിര

അത് കഴിഞ്ഞ് എത്തുന്നത് പൾസർ നിരയിലേക്കാണ്. അവിടെ കടക്കുമ്പോൾ തന്നെ അണ്ടർ കൺസ്ട്രക്ഷൻ എന്നൊരു ബോർഡുണ്ട്. 150, 160, 250 എന്നിവരുടെ പൾസർ പുതിയ തലമുറ എത്തിയെങ്കിലും പഴയവരെ മാറ്റാൻ ഇതുവരെ ബജാജിന് കഴിഞ്ഞിട്ടില്ല.

ബേസ്റ്റ് സെല്ലെർ പൾസർ 125 നോക്കിയാൽ പൾസർ 150 യുടെ അതെ ഡിസൈനാണ്. അതായത് ആ ഡിസൈന് ഏകദേശം പഴക്കം വരുന്നത് 17 വർഷങ്ങളാണ്. യൂ ജി 3 ഡിസൈൻ കഴിഞ്ഞ് പിന്നെ ആ ഭാഗത്തേക്ക് കാര്യമായ മാറ്റങ്ങളൊന്നും ബജാജ് ഡിസൈനിൽ നൽകിയിട്ടില്ല. ഡ്യൂവൽ ഡിസ്ക് ബ്രേക്ക് കൂടി എത്തിയാൽ വലിയവരുടെ എല്ലാ മാറ്റങ്ങളും കുഞ്ഞനിലും എത്തിയിട്ടുണ്ട്.

അങ്ങനെ കമ്യൂട്ടർ കഴിഞ്ഞ് പെർഫോമൻസ് താരങ്ങളിലും ഡിസൈനുകളുടെ കാര്യത്തിൽ വലിയ മാറ്റമില്ല. ബെസ്റ്റ് സെല്ലിങ് മോഡൽ പൾസർ 220 ക്ക് 2007 ലാണ് അവതരിപ്പിച്ചിരിക്കുന്നത്. 16 വർഷത്തെ പഴക്കമാണ് അവിടെ എങ്കിൽ. എൻ എസിൻറെ ഡിസൈന് 11 വർഷത്തെ പഴക്കമുണ്ട്. ബജാജ് നിരയിലെ ഏക ഫുള്ളി ഫയറിങ് മോഡലായ ആർ എസ് 200 ൻറെ പഴക്കം 8 വർഷമാണ്.

upcoming bajaj models 2023

ക്രൂയ്‌സറും പവർ ക്രൂയ്സറും

ഇനി ക്രൂയ്സർ ഫാമിലിയിലേക്ക് കടക്കാം. ഇന്ത്യയിലെ ഏറ്റവും അഫൊർഡബിൾ ക്രൂയ്സർ മോഡലായ ഇവൻ ഇന്ത്യയിൽ അവതരിപ്പിച്ചത് 2005 ലാണ്. ഇതുവരെ വലിയ ഡിസൈൻ മാറ്റം ഒന്നും ബജാജ് ഇവന് നൽകിയിട്ടില്ല. അടുത്തതായി എത്തുന്നത് എൻഫീഡിനെ തോൽപ്പിക്കാൻ എത്തിയ ഡോമിനർ സീരീസ് ആണ്. 2016 ലാണ് ആദ്യ ഡോമിനർ ഇന്ത്യയിൽ എതുന്നത്.

പല മോഡലുകൾക്കും വലിയ പഴക്കം ഉണ്ടെങ്കിലും അവർ ഇപ്പോഴും മികച്ച വിൽപ്പനയാണ് നേടിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ബജാജ് പിൻവലിച്ചാലും വീണ്ടും അവരെ തിരിച്ചു കൊണ്ടു വരേണ്ടി വരുന്നത്.

ഗ്ലിൻ ഗർ, എഡ്ഗർ ഹെയ്‌ൻറിച്ച് എന്നീ ഇതിഹാസ മോട്ടോർസൈക്കിൾ ഡിസൈനർമാരാണ് പൾസർ സീരിസിലെ പഴയ ഡിസൈൻറെ പിന്നിലുള്ളത്.

സോഴ്സ്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

എൻ എസ് സിരിസിൻറെ ഓൺ റോഡ് പ്രൈസ്

ഇന്ത്യയിൽ എൻ എസ് സീരീസ് മോഡലുകളെ കൂടുതൽ മികച്ചതാക്കിയിരിക്കുകയാണ്. പുതിയ ഫീച്ചേഴ്സിനൊപ്പം പുതിയ നിറങ്ങളും എൻ...

650 സ്ക്രമ്ബ്ലെർ നമ്മൾ ഉദ്ദേശിച്ച ആളല്ല.

റോയൽ എൻഫീൽഡ് തങ്ങളുടെ മോഡലുകളുടെ പരീക്ഷണ ഓട്ടം തുടർന്ന് കൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവുംഹൈപ്പ് നേടിയ മോട്ടോർസൈക്കിൾ...

ചില യൂ എസ് ഡി ഫോർക്ക് വിശേഷങ്ങൾ

ഇന്ത്യയിൽ ഇപ്പോൾ യൂ എസ് ഡി ഫോർക്കിൻറെ കാലമാണ്. പുതിയ മോഡലുകളെ പ്രീമിയം ആകാനുള്ള എളുപ്പവിദ്യയാണ്...

കെ ട്ടി എം ഇരട്ട സിലിണ്ടർ ബൈക്കുകൾ ഇന്ത്യയിലേക്ക്

ജനുവരിയിൽ കെ ട്ടി എം വലിയ വിഷമകരമായ ഒരു വാർത്ത പുറത്ത് വിട്ടു. നമ്മൾ ഇന്ത്യക്കാർ...