ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട 200 സിസി മോട്ടോർസൈക്കിൾ ആണ് എൻ എസ് 200. പതിനൊന്ന് വർഷങ്ങൾക്കിപ്പുറം ഡിസൈനിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും. 2023 എഡിഷനിൽ ഇതുവരെ വന്നിരിക്കുന്നതിൽ വച്ച് ഏറ്റവും കൂടുതൽ മാറ്റം വന്നിരിക്കുന്ന എഡിഷനാണ്.
200 നൊപ്പം 160 എൻ എസും വിപണിയിൽ എത്തിയിട്ടുണ്ട്. എന്തൊക്കെയാണ് വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ എന്ന് നോക്കാം. മാറ്റങ്ങളെ രണ്ടായി തിരിച്ചിരിക്കുകയാണ്, ഒന്ന് രണ്ടിലും ഒരുപോലെ വന്ന മാറ്റവും, ഇരുവർക്കും മാത്രമായി വന്നിരിക്കുന്ന മാറ്റവും നോക്കാം.

ആദ്യം ഒരു പോലെയുള്ളവ.
പ്രധാന മാറ്റം യൂ എസ് ഡി ഫോർക്ക് അത് രണ്ടുപേർക്കും ഒരു പോലെ തന്നെ. അതിനൊപ്പം ടോപ് ഏൻഡ് കിംഗ് ആയ എൻ എസ് 200 നും കരുത്തൻ 160 ക്കും ബ്രേക്കിംഗ് കൂടുതൽ സുരക്ഷിതമാക്കാൻ ഡ്യൂവൽ ചാനൽ എ ബി എസ് എത്തിയിട്ടുണ്ട്.
ഭാരം കുറഞ്ഞ അലോയ് വീൽ, പെറ്റൽ ഡിസ്ക് ബ്രേക്കുകൾക്ക് പകരം സാധാ ഡിസ്ക് ബ്രേക്കും നൽകിയിരിക്കുന്നു. ഇപ്പോൾ ഏറ്റവും കൂടുതൽ മാറ്റങ്ങൾ നടക്കുന്ന ഭാഗം മീറ്റർ കൺസോളുലുകൾ ആണല്ലോ. അതുകൊണ്ട് ബജാജ് തങ്ങളുടെ പെർഫോമൻസ് മോഡലിന്. മീറ്റർ കൺസോളിൽ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, റിയൽ ടൈം മൈലേജ്, ഡിസ്റ്റൻസ് റ്റു എംറ്റി കൂടി തെളിയും.

പ്രത്യകം മാറ്റങ്ങൾ
സസ്പെൻഷൻ, ബ്രേക്കിംഗ് എന്നിവയിൽ വലിയ മാറ്റങ്ങൾ ഉണ്ടായപ്പോൾ എൻ എസ് 160 ക്ക് മാത്രം വലിയ ടയർ കിട്ടി. 2022 എഡിഷന് പിൻ 120 സെക്ഷൻ ടയറുകളാണ് ഉണ്ടായിരുന്നത്. എന്നാൽ 2023 എഡിഷനിൽ 130 ലേക്ക് ഉയർത്തിയിട്ടുണ്ട്. ഇതിനൊപ്പം രണ്ടു പേർക്കും മാറ്റം വന്നിരിക്കുന്നത് ഭാരത്തിലാണ്. 200 ന് 3 കെ ജി കുറഞ്ഞപ്പോൾ 160 യുടെ ഭാരം 1 കിലോ കൂടുകയാണ് ഉണ്ടായത്.

വിലയിൽ വലിയ മാറ്റം.
അടുത്ത മാറ്റം വന്നിരിക്കുന്നത് വിലയിലാണ്. പുതിയ മലിനീകരണ ചട്ടം പാലിക്കുന്ന ബി എസ് 6.2 വിൽ കരുത്തിൽ ചോർച്ചയൊന്നുമില്ല, ഭാരം കൂടിയിട്ടുമില്ല എന്ന് പറഞ്ഞ് ആശ്വസിക്കാൻ വരട്ടെ. വിലയിൽ കുറച്ച് പോക്കറ്റ് ചോരാൻ സാധ്യതയുണ്ട്. 160 ക്ക് 9561 രൂപയുടെ വർദ്ധിച്ച് 1,34,675/- രൂപയാണ് ഇപ്പോഴത്തെ ഡൽഹിയിലെ എക്സ് ഷോറൂം വില. 200 നാകട്ടെ 6,681 രൂപ കൂടി 1,47,347/- രൂപയാണ് ഇപ്പോഴത്തെ വില.
ഇതൊക്കെ കൂടി ഉണ്ടായിരുന്നെങ്കിൽ
കാലത്തിൻറെ മാറ്റങ്ങളായ എൽ ഇ ഡി – ഹെഡ്‍ലൈറ്റ്, ഇൻഡിക്കേറ്റർ, ബ്ലൂട്ടുത്ത് കണക്റ്റിവിറ്റി എന്നിവയൊന്നും ഇത്തവണതെ അപ്ഡേഷനിൽ എത്തിയിട്ടില്ല.
ബജാജിൻറെ മോഡലുകളുടെ പഴക്കം
Leave a comment