ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വിപണിയിൽ ഒന്നാണ് ഇന്ത്യ. ഇവിടെ ഓരോ ബ്രാൻഡിനും കിഴിൽ അണിനിരക്കുന്ന മോഡലുകൾ, എൻജിനുകൾ, ബെസ്റ്റ് സെല്ലെർ, അഫൊർഡബിൾ, ഫ്ലാഗ്ഷിപ്പ്, യൂ എസ് ബി എന്നിവയെ കുറിച്ചാണ് ഈ സെക്ഷനിലൂടെ പറയാൻ പോകുന്നത്.
ആദ്യം ഏറ്റവും വലിയ കയറ്റുമതിക്കാരായ ബജാജിൻറെ ഫാമിലിയെ പരിചയപ്പെടാം. ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടുകുടുംബങ്ങളിൽ ഒന്നാണ് ബജാജിൻറെ പക്കലുള്ളത്. ഡോമിനർ, പൾസർ, അവജ്ഞർ, പ്ലാറ്റിന, സി ട്ടി എന്നിവർ അടങ്ങുന്ന അണുകുടുംബം ചേരുന്നതാണ് ബജാജ് തറവാട്. ഇവർക്കൊക്കെ എയർ, ഓയിൽ, ലിക്വിഡ് കൂൾഡ് എന്നിങ്ങനെ ഏഴോളം എഞ്ചിനുകളാണ് പവർ പ്ളാൻറ്.
100 മുതൽ 400 സിസി വരെയുള്ള മോഡലുകളിൽ ഏറ്റവും അഫൊർഡബിൾ പ്ലാറ്റിന 100 ആണ്. വില വരുന്നത് 66,867/- രൂപ. ഏറ്റവും വില കൂടിയ മോഡൽ ഡോമിനർ 400 വില 2.06 ലക്ഷം രൂപ. 100 ഉം 125 സിസി സീരീസ് കമ്യൂട്ടർ നിരയുണ്ടെങ്കിലും ബജാജിൻറെ ശക്തി കേന്ദ്രം പൾസർ ആണ്. അവിടെ ഏറ്റവും കരുത്തൻ പൾസർ 125 ആണ്.
പൾസർ നീരയുടെ യൂ എസ് ബി എന്നത് കുറഞ്ഞ വിലയിൽ കൂടുതൽ പെർഫോമൻസ് എന്നതാണ്. ഒപ്പം ഒരു പോരായ്‌മയുള്ളത് ബ്ലൂട്ടുത്ത് കണക്റ്റിവിറ്റിയും. പെട്രോൾ മോഡലുകളിൽ ആ വശത്തേക്ക് തിരിഞ്ഞു പോലും ബജാജ് നോക്കിയിട്ടില്ല. പങ്കാളിയായ കെ ട്ടി എമ്മിന് സാഹസിക മോഡൽ ഉണ്ടായിട്ടും അവിടെക്കും നോട്ടമില്ല ബജാജിന്. എന്നാൽ മറ്റൊരു പങ്കാളിയുമായി ചേർന്ന് ഒരു ക്ലാസ്സിക് താരത്തെ അവതരിപ്പിക്കാൻ ഒരുങ്ങുന്നുണ്ട് താനും. അതിന് പ്രധാന കാരണമായി പറയുന്നത്. സുസുക്കിയെ പോലെ ലാഭമില്ലാത സെഗ്മെന്റിൽ നിന്ന് മാറി നിൽക്കുന്നു എന്നാണ്.
Leave a comment