ഇന്ത്യയിൽ അഫൊർഡബിൾ വിലക്ക് മികച്ച പെർഫോമൻസ് തരുന്ന ഇരുചക്ര നിർമ്മാതാവാണ് ബജാജ്. പെർഫോമൻസ് മോഡലുകൾ ഉണ്ടെങ്കിലും മുഴുവനായി ഒരു സ്‌പോർട്ടി ബൈക്കില്ല. എല്ലാ മോഡലുകൾക്കും ഒരു സ്പോർട്സ് ടൂറിംഗ് ഡി എൻ എ യാണ്.
എന്നാൽ ബജാജ് കുറച്ച് സ്‌പോർട്ടി ആയ മോഡൽ ഒരുക്കുന്നു എന്നാണ് പുതിയ പേര് സൂചിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ലെങ്കിലും. ചെറിയൊരു സ്പാർക്കിനായി റൈസർ എന്ന പേര് റെജിസ്റ്റർ ചെയ്ത് കഴിഞ്ഞു ബജാജ്.
ഇതിനൊപ്പം രണ്ടു പേരുകൾ കൂടി ബജാജ് റെജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ ഒന്ന് അവുറ എന്നാണ്. അത് കെ ട്ടി എം ചേർന്ന് നിർമ്മിക്കുന്ന ഇലക്ട്രിക്ക് സ്കൂട്ടറിനാണ് ആ പേര് എത്തുന്നത്. കെ ട്ടി എമ്മിൽ നിന്ന് കിട്ടുന്നതിനാൽ കുറച്ച് പ്രീമിയം, പെർഫോമൻസ് മോഡലായിരിക്കും ഇവൻ.
അടുത്തത് ഹേമ്മർ എന്നാണ്, ഇന്ത്യയിൽ മത്സരം മുറുക്കി വരുന്ന എൻട്രി ലെവെലിലേക്കാണ് ഇവൻറെ വരവ്, സ്‌പ്ലെൻഡോർ+, ഇപ്പോൾ ഹോണ്ട അവതരിപ്പിച്ചിരിക്കുന്ന ഷൈൻ 100 എന്നിവരാണ് ഇവൻറെ എതിരാളികൾ.
Leave a comment