ഇന്ത്യയിൽ ഇപ്പോൾ വില കുറവുള്ള ഇലക്ട്രിക്ക് സ്കൂട്ടറുകൾ അവതരിപ്പിക്കുന്നതാണല്ലോ ട്രെൻഡ്. എഥർ, ഓല എന്നിവർക്ക് ശേഷം ഇതാ ചേതക്കും ഈ വഴിയേ എത്തുകയാണ്. സ്പോട്ട് ചെയ്ത മോഡലിൽ കുറച്ചധികം വെട്ടികുറക്കലുകൾ നടത്തിയിട്ടുണ്ട്.
ഹൈലൈറ്റ്സ്
- പിൻവശം പൊളിച്ചു പണിയും
- പ്രതീക്ഷിക്കുന്ന വില
- ഇലക്ട്രോണിക്സിൽ വലിയ മാറ്റം ഉണ്ടാകില്ല
രൂപത്തിൽ വലിയ മാറ്റമില്ല. എന്നാൽ വില കുറക്കുന്നതിനിടയിൽ ചെറിയ കോട്ടങ്ങൾ വന്നിട്ടുണ്ട്. അതിൽ ഒന്ന് ചേതക്കിൻറെ ഹൈലൈറ്റുകളിൽ ഒന്നായ സിംഗിൾ സൈഡഡ് സ്വിങ് ആം ഇവനില്ല. അതിന് കാരണം നടുക്കിൽ നിന്ന് ഇലക്ട്രിക്ക് മോട്ടോർ ടയറിലേക്ക് എത്തി എന്നുള്ളതാണ്.
പുതിയ ഹബ് മോട്ടോർ വന്നതോടെ ക്ലാസ്സിക് അലോയ് വീലിന് പ്രസക്തി ഇല്ലാതായി. അതിനൊപ്പം ഇരട്ട ഷോക്ക് അബ്സോർബേർസ് കൂടി എത്തിയതോടെ എല്ലാം ശുഭം. ഇതിനൊപ്പം 4 കെ ഡബിൾ യൂ മോട്ടോറിൻറെ ശേഷി കുറയാൻ സാധ്യതയുണ്ട്. ബാറ്ററിയിലും ഈ വെട്ടി കുറക്കൽ പ്രതീക്ഷിക്കാം.
1.15 ലക്ഷം രൂപയാണ് ഇപ്പോഴത്തെ എക്സ് ഷോറൂം വിലയെങ്കിൽ. പുതിയ അഫൊർഡബിൾ മോഡലിന് 1 ലക്ഷത്തിന് താഴെയാണ് വില പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ആദ്യംഇവനെ വിപണിയിൽ പ്രതീക്ഷിക്കാം.
Leave a comment