70 ത്തിന് മുകളിൽ രാജ്യങ്ങളിൽ പ്രവർത്തനമുള്ള ഇന്ത്യൻ ബൈക്ക് ബ്രാൻഡ് ആണ് ബജാജ്. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ഡോമിനർ 400 ൻറെ പുതിയ വേർഷൻ മലേഷ്യയിൽ അവതരിപ്പിച്ചു. ഇപ്പോൾ ഇന്ത്യയിൽ ഉള്ള മോഡൽ തന്നെയാണ് മലേഷ്യയിലും എത്തിയിരിക്കുന്നത്. റോയൽ എൻഫീൽഡ് അമേരിക്കയെക്കാളും കുറച്ച് പിന്നിലാണ് ബജാജ് മലേഷ്യയുടെ സഞ്ചാരം.
ആദ്യ തലമുറയിലെ 400 അവിടെ ഉണ്ടെങ്കിലും. 2019 ൽ ഇന്ത്യയിൽ എത്തിയ സെക്കൻഡ് ജനറേഷൻ ഡോമിനർ 400 ഉം 2020 ൽ എത്തിയ ഡോമിനർ 250 യും ഇപ്പോഴാണ് അവിടെ എത്തുന്നത്. ഇന്ത്യൻ വേർഷനുകൾ തമ്മിൽ അവിടെ ഒരു മാറ്റവും ഇല്ല. എൻജിൻ സ്പെസിഫിക്കേഷൻ, സസ്പെൻഷൻ, ബ്രേക്കിംഗ്, മറ്റ് അളവുകൾ എല്ലാം ഇന്ത്യയിലെ മോഡലിനെ പോലെ തന്നെ.
വില ഇന്ത്യൻ രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 2.9 ലക്ഷം 400 നും 250 ക്ക് 2.53 ലക്ഷവുമാണ് അവിടത്തെ എക്സ് ഷോറൂം വില വരുന്നത്. ഒപ്പം വികസിത രാജ്യമായ മലേഷ്യയിൽ പെർഫോമൻസ് മോഡലുകൾ മാത്രമാണ് ലൈൻ ആപ്പിൽ ഉള്ളത്. പൾസർ എൻ എസ് 200 (ഓൾഡ് വേർഷൻ), ആർ എസ് 200 എന്നിവർക്കൊപ്പം ഇന്ത്യയിൽ നിന്ന് പടിയിറങ്ങിയ വി 150 യും അവിടെ ഇപ്പോൾ നിലവിലുണ്ട്.
Leave a comment