ലോകം മുഴുവൻ ഇലക്ട്രിക്ക് തരംഗത്തിലാണ്. എന്നാൽ ഐ സി ഇ എൻജിനുകളെ പിടിച്ചു നിർത്താനായി വിവിധ പദ്ദതികൾ നടക്കുന്നുണ്ട്. അതിന് ഉദാഹരണമാണ് ഹൈബ്രിഡ്, ഹൈഡ്രജൻ വാഹനങ്ങൾ. ഇതെല്ലാം ഇന്റർനാഷണൽ മാർക്കറ്റിൽ ആണെങ്കിൽ ഇന്ത്യയിലും ഇതുപോലെയൊരു നീക്കം നടക്കുന്നുണ്ട്.
ഈ നിരയിലേക്ക് ഇന്ത്യയുടെ സംഭാവനയാണ് സി എൻ ജി ബൈക്ക്. ഇന്ത്യയിൽ ഓട്ടോറിക്ഷയുടെ നിരയിൽ സി എൻ ജി അവതരിപ്പിച്ച ബജാജ് ആണ്. പുത്തൻ ബൈക്ക് ടെക്നോളോജിയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. ആദ്യം ഇവരുടെ ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
- കുറഞ്ഞ ഇന്ധന വില.
- മോശമല്ലാത്ത ഇന്ധനക്ഷമത.
- മികച്ച യാത്രസുഖം
- കുറഞ്ഞ പരിപാലന ചിലവ്
- മലിനീകരണം കുറവ്
എന്നിങ്ങനെയാണ് സി എൻ ജി വാഹനങ്ങളുടെ പൊതുവായുള്ള വിശേഷണങ്ങൾ. അതെല്ലാം ബൈക്കിലും ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്. ബജാജിൻറെ അണിയറയിലെ മോഡലിനെ കുറിച്ച് പറഞ്ഞാൽ. ബ്രുസർ ഇ 101 എന്നാണ് ഈ പ്രോട്ടോടൈപ്പിന് പേരിട്ടിരിക്കുന്നത്.

പ്ലാറ്റിനയുടെ 110 സിസി എൻജിനെ അടിസ്ഥാനപ്പെടുത്തിയാകും ഇവൻറെ വരവ്. ചെറിയ എൻജിനായിട്ടാണ് വരുന്നതെങ്കിലും വലിയ പ്ലാനുകളാണ് ഇവൻറെ പിന്നിലുള്ളത്. മലിനീകരണം കുറഞ്ഞ ഇവന് സബ്സിഡി ലഭിക്കാൻ വേണ്ടിയുള്ള നീക്കവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അത് കൂടെ നല്ല രീതിക്ക് എത്തിയാൽ.
ബജാജ് വിചാരിച്ചത് പോലെ കാര്യങ്ങൾ നടക്കും. ഇന്ത്യയിലെ മാസ്സ് പ്രൊഡക്ഷൻ ബൈക്കായി നിർമ്മിക്കുന്ന ഇവന് തുടക്കത്തിൽ 1.2 ലക്ഷം യൂണിറ്റുകളാണ് പ്രൊഡക്ഷൻ നടത്താനാണ് പ്ലാൻ ഇടുന്നത്. ഡിമാൻഡിന് അനുസരിച്ച് വരും വർഷങ്ങളിൽ അത് 2 ലക്ഷം ആകാനും പ്ലാനുണ്ട്.
അടുത്ത വർഷം ആദ്യ പകുതിയിൽ ഇവനെ പ്രതീക്ഷിക്കാം.
Leave a comment