ഇന്ത്യയിൽ ഏറ്റവും ഭംഗിയുള്ള ഇലക്ട്രിക്ക് സ്കൂട്ടർ ഏതാണ് എന്നതിന് 90% പേരും പറയുന്ന പേരാണ് ചേതക്. മികച്ച റിട്രോ ഡിസൈനാണ് ഇവന് ബജാജ് നൽകിയിരിക്കുന്നത്. ബജാജ് കുടുംബത്തിലെ ഏക സ്കൂട്ടറും മെറ്റൽ ബോഡിയോട് കൂടിയ ഏക ഇലക്ട്രിക്ക് സ്കൂട്ടറുമാണ് ചേതക്.
എന്നാൽ ഡിസൈനിൽ മുന്നിൽ നിൽക്കുമ്പോളും റോക്കറ്റിൻറെ വരെ മൈലേജ് ചോദിക്കുന്ന ഇന്ത്യക്കാരൻറെ അടുത്ത് എത്തുമ്പോൾ ഒന്ന് കൈവിറകും ചേതക്കിന്. കാരണം പ്രധാന എതിരാളികളുമായി മത്സരിക്കുമ്പോൾ വിലയിൽ കോമ്പ്രോമൈസ് ഇല്ലെങ്കിലും റേഞ്ചിൽ വലിയ കോമ്പ്രോമൈസ് ചെയ്യേണ്ടി വരുന്നുണ്ട്.
എന്നാൽ 2023 എഡിഷന് ആ പ്രശ്നം കുറച്ചെങ്കിലും തീർക്കുകയാണ് ബജാജ്. 90 കിലോ മീറ്റർ റേഞ്ച് ഉള്ള ഇവന് 108 കിലോ മീറ്റർ റേഞ്ചിലേക്ക് ഉയർത്താനാണ് പ്ലാൻ. എന്നാൽ വില അധികം കൂടാനും സാധ്യതയില്ല. കാരണം ബാറ്ററിയിലും ഇലക്ട്രിക്ക് മോട്ടോറിലും വലിയ മാറ്റങ്ങളില്ല. സോഫ്റ്റ്വെയറിലെ മാറ്റത്തോടെയാണ് പുതിയ റേഞ്ച് കൈവരിക്കാൻ സാധിച്ചിട്ടുള്ളത് എന്നാണ് വിലയിരുത്തൽ.
എതിരാളിയുമായി താരതമ്യേപ്പെടുത്തുമ്പോൾ ഓലക്ക് (181 കി. മി. / 1.3 ലക്ഷം) , എഥർ (146 കി. മി. / 1.60 ലക്ഷം ), ട്ടി വി എസ് ഐക്യുബ് (100 കി. മി / 1.24 ലക്ഷം ) എന്നിങ്ങനെയാണ് റേഞ്ചും കേരളത്തിലെ വിലയും വരുന്നത്.
Leave a comment