ഇന്ത്യയിൽ ഏറ്റവും അഫൊർഡബിൾ ക്രൂയ്സർ ബൈക്കുകളിൽ ഒന്നാണ് അവേജർ സീരീസ്. 160, 220 എന്നിങ്ങനെ രണ്ടു എൻജിനുകളാണ് ക്രൂയ്സർ സീരിസിന് ജീവൻ നൽകുന്നത്. ക്രൂയിസ്, സ്ട്രീറ്റ് എന്നിങ്ങനെ രണ്ടു വാരിയന്റുകളും അവേജറിനുണ്ട്. യാത്രകൾക്കായി ക്രൂയിസും നഗരയാത്രക്കായി സ്ട്രീറ്റുമാണ് ഉള്ളത്. എന്നാൽ 2020 ൽ 220 യിൽ നിന്ന് പിൻവാങ്ങിയ സ്ട്രീറ്റ് തിരിച്ചെത്തുകയാണ്.
സ്ട്രീറ്റ് മോഡലിൻറെ പ്രത്യകതകൾ നോക്കിയാൽ അലോയ് വീൽ, ട്യൂബ്ലെസ്സ് ടയർ, ചെറിയ വിൻഡ് സ്ക്രീൻ, ചെറിയ ഗ്രാബ് റെയിൽ. എൻജിൻ, എക്സ്ഹൌസ്റ്റ്, ടാങ്കിന് മുകളിൽ ഇരിക്കുന്ന മീറ്റർ കൺസോൾ എന്നിവ എല്ലാം കറുപ്പ് തീമിലാണ്.
220 യുടെ എൻജിൻ തന്നെയാണ് ഇവന് ജീവൻ നൽകുന്നത്. എങ്കിലും കരുത്തിൽ ചെറിയ കുറവുണ്ട്. 220 സിസി, ഓയിൽ കൂൾഡ്, 2 വാൽവ്, ഇരട്ട സ്പാർക്ക് പ്ലഗ് ഹൃദയത്തിൻറെ കരുത്ത് 19.03 പി എസും, 17.55 എൻ എം ടോർക്കുമാണ്. 5 സ്പീഡ് ആണ് ട്രാൻസ്മിഷനാണ് കരുത്ത് ടയറിൽ എത്തിക്കുന്നത്.
ക്രൂയ്സർ മോഡലിനേക്കാളും വിലയിൽ കുറവുണ്ടാകും സ്ട്രീറ്റിന്. ഇപ്പോൾ ക്രൂയിസറിന് വില വരുന്നത് 1.4 ലക്ഷം രൂപയാണ്. വലിയ മാറ്റങ്ങളോടെ 250 സിസി മോഡൽ എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.
Leave a comment