സാഹസികരുടെ കാലമായതിനാൽ എല്ലാവരും വലിയ പരീക്ഷങ്ങൾ ഈ വിഭാഗത്തിൽ നടത്തുന്നുണ്ട്. ബീമർ, ഡുക്കാറ്റി എന്നിവർ സാഹസികനിൽ സ്പോർട്സ് ബൈക്കിൻറെ എൻജിൻ വരെ വച്ചിരിക്കുന്നു. അതുപോലെ ഒരു പരീക്ഷണം ഇന്ത്യയിലും നടത്തുന്നുണ്ട്.
ഹൈലൈറ്റ്സ്
- കുഞ്ഞനിലെ വലിയ സാഹസികൻ
- സി ട്ടി യുടെ എല്ലാ ഗുണങ്ങളും
- അഫൊർഡബിൾ
മറ്റാരുമല്ല നമ്മുടെ ബജാജ് തന്നെ. സി ട്ടി സീരിസിലൂടെ സാഹസിക ചേരുവകൾ ചേർത്താണ് ബജാജ് ഇവരെ ഒരുക്കുന്നത്. മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്ന സി ട്ടി – 110, 125 എന്നിവർ പിന്നാലെ. ഇതാ അവന് മുകളിലാണ് പുത്തൻ മോഡൽ എത്തുന്നത് എന്നാണ് ഇപ്പോൾ അഭ്യുഹങ്ങൾ പരക്കുന്നത്.
സി ട്ടി യുടെ സാഹസിക ചേരുവകളായ റൌണ്ട് ഹെഡ് ലൈറ്റ്, അതിലൊരു ഗാർഡ്. ഹാൻഡ് ഗാർഡ്, ബാഷ് പ്ലേറ്റ്, ഉയർന്ന ഹാൻഡിൽ ബാർ, വലിയ ഒറ്റ പീസ് സീറ്റ്. എന്നിങ്ങനെ വലിയവനിലും സി ട്ടി യുടെ എല്ലാ ഘടകങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഇനി എൻജിൻ സൈഡിലേക്ക് വന്നാൽ പൾസർ നിരയിൽ വന്ന എൻജിൻ തന്നെയാകും ഇവനിലും. 14.5 പി എസ് കരുത്ത് പകരുന്ന 149 സിസി എൻജിൻ തന്നെയാണ് ഇവനിലും. ബ്രേക്കിംഗ്, സസ്പെൻഷൻ എന്നിവയിൽ മാറ്റമുണ്ടാക്കാൻ സാധ്യതയില്ല. പക്ഷേ ടയർ ബ്ലോക്ക് പാറ്റേൺ ആയിരിക്കും.
ഒപ്പം ഇപ്പോൾ തന്നെ 150 സിസിയിൽ രണ്ടു താരങ്ങളാണ് ബജാജിൽ ഉള്ളത്. ക്ലാസ്സിക് പൾസറും ( 1.10 ലക്ഷം ), എൻ 150 ( 1.18 ലക്ഷം ) യും ഇവരുടെ ഇടയിലായിരിക്കും ഇവൻറെ വില വരുന്നത്. അടുത്ത വർഷം ലോഞ്ച് പ്രതീക്ഷിക്കാം.
Leave a comment