റോയൽ എൻഫീൽഡിൻറെ വലിയ മാർക്കറ്റ് പിടിക്കാൻ കുറച്ചധികം തന്ത്രങ്ങൾ തന്നെ പയറ്റേണ്ടതുണ്ട്. മികച്ച എൻജിനൊപ്പം ആ എൻജിനിൽ തന്നെ കുറച്ചധികം മോഡലുകൾ അവതരിപ്പിച്ചാല്ലേ മാർക്കറ്റിൽ പിടിച്ചു നിൽക്കാൻ സാധിക്കൂ. അങ്ങനെ വരാൻ വലിയ സാധ്യതയുള്ള മോഡലാണ് ഇനി പറയാൻ പോകുന്നത്.
അത് നമ്മുടെ ബജാജും ട്രിയംഫും കൂടി ഒരുക്കുന്ന മോഡലാണ്. ഇതിനോടകം തന്നെ റോഡ്സ്റ്റർ, സ്ക്രമ്ബ്ലെർ മോഡലുകൾ ഇന്ത്യയിലും വിദേശത്തും പരീക്ഷണ ഓട്ടം തുടങ്ങി കഴിഞ്ഞു. ആ മോഡൽ ഇനിയും വൈകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ വർഷം അവസാനത്തോടെ മാത്രമായിരിക്കും പുത്തൻ മോഡലുകൾ വിപണിയിൽ എത്തുന്നത്.
എന്നാൽ ഇവരുടെ ചുവട് പിടിച്ച് ഒരു എ ഡി വി യും എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴത്തെ ട്രെൻഡിനനുസരിച്ചു പുതിയ അഭ്യൂഹം തള്ളിക്കളയാൻ സാധിക്കില്ല. ഹിമാലയൻ 450, ഹീറോയുടെ 420 എ ഡി വി, കെ ട്ടി എം 390 സാഹസികൻ എന്നിവരായിരിക്കും പ്രധാന എതിരാളികൾ. ലോഞ്ച് തിയ്യതി, എൻജിൻ, സ്‌പെസിഫിക്കേഷൻ തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും വ്യക്തതയില്ല.
Leave a comment