Monday , 29 May 2023
Home latest News കുഞ്ഞൻ ട്രിയംഫ് സ്ക്രമ്ബ്ലെർ സ്പോട്ട് ചെയ്തു
latest News

കുഞ്ഞൻ ട്രിയംഫ് സ്ക്രമ്ബ്ലെർ സ്പോട്ട് ചെയ്തു

പുതിയ കോമ്പിനേഷനിലാണ് കറക്കം.

ഇന്ത്യയിൽ ബജാജ് ട്രിയംഫ് കൂട്ട്കെട്ടിൽ ഒരുങ്ങുന്ന കുഞ്ഞൻ ട്രിയംഫിൻറെ പുതിയ ചിത്രങ്ങൾ പുറത്ത് വന്നു.  റോയൽ എൻഫീൽഡ് മോഡലുകളുമായി മത്സരിക്കുന്ന കുഞ്ഞൻ ട്രിയംഫ് നേരത്തെ റോഡ്സ്റ്റർ, സ്ക്രമ്ബ്ലെർ എന്നിങ്ങനെ രണ്ടു സ്വഭാവമുള്ള മോഡൽ ഒരേ എഞ്ചിനുമായി എത്തുന്ന കാര്യത്തിൽ ഏകദേശ തീരുമാനം ആയതാണ്.

എന്നാൽ ഇപ്പോൾ ഏറ്റവും പുതുതായി ഇന്ത്യയിൽ സ്പോട്ട് ചെയ്ത സ്ക്രമ്ബ്ലെറിന് മറ്റൊരു കോമ്പിനേഷനിലാണ് കണ്ണിൽ പ്പെട്ടിരിക്കുന്നത്. സ്ക്രമ്ബ്ലെർ മോഡലിൻറെ ഉയർന്ന ഫ്രണ്ട് മഡ്ഗാർഡും സ്പോക്ക് വീലുമായാണ് കറക്കം. എ ഡി വി ക്ക് താഴെ നിൽക്കുന്ന ഓഫ് റോഡ് സ്ക്രമ്ബ്ലെറിന് 19 ഇഞ്ച് വീലായിരിക്കും കിഴ്വഴക്കം അനുസരിച്ച് കിട്ടാൻ സാധ്യത. റോഡ്, ഓഫ് റോഡ് എന്നിങ്ങനെ രണ്ടു മോഡലുകൾ സ്ക്രമ്ബ്ലെറിന് ഉണ്ടായേക്കാം.  

2023 ഫെബ്രുവരിയോടെ വിപണിയിൽ എത്താൻ ഒരുങ്ങുന്ന ഇവൻറെ ചിത്രങ്ങൾ ഒരു  മറയും കൂടാതെ നേരത്തെ പുറത്ത് വിട്ടിരുന്നു. 350 – 400 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിൻ കരുത്ത് പകരുന്ന ഇവൻറെ വില   2.5 ലക്ഷത്തിന് അടുത്തായിരിക്കും ട്രിയംഫ് ഷോറൂം വിലയെങ്കിൽ കെ ട്ടി എം ഷോറൂമിൽ എത്തുന്ന ബജാജ് വേർഷന് ക്ലാസ്സിക് 350 യോട് അടുത്തായിരിക്കും വില.  ഒപ്പം ഇവന് പിന്നിലായി കുറച്ച് അധികം ബജാജ് പണിയെടുക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അതിനായി  പഴയ ചീറ്റ പുലിയെ സ്വന്തമാകുകയും ചെയ്തിട്ടുണ്ട്. കാരണം ഇന്ത്യയിൽ മത്സരിക്കാൻ പോകുന്നത് സിംഹമായിട്ടാണല്ലോ..

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ബി എസ് 6.2 വിൽ ഫുൾ പാസ്സായി എൻഫീൽഡ്

റോയൽ എൻഫീൽഡ് തങ്ങളുടെ സിംഗിൾ സിലിണ്ടർ മോഡലുകളെ എല്ലാം ബി എസ് 6.2 വിലേക്ക് അപ്ഡേറ്റ്...

രണ്ടു പേരും കൊണ്ട് രണ്ടാം സ്ഥാനത്തേക്ക്

ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന ഹോണ്ട മാർച്ച് മാസത്തിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. ബി എസ് 6.2...

എൻഫീൽഡ് 650 യിൽ കടുത്ത പോരാട്ടം.

ഇന്ത്യയിൽ 500 സിസി + മോഡലുകളിൽ ഏറ്റവും കൂടുതൽ വില്പന നടത്തുന്ന മോട്ടോർസൈക്കിൾ ആണ് റോയൽ...

കൂടുതൽ ക്ലാസ്സിക് ആയി മിറ്റിയോർ 350

റോയൽ എൻഫീൽഡ് 350 മോഡലുകളിൽ ബലി മൃഗമാണ് തണ്ടർ ബേർഡ് അല്ലെങ്കിൽ മിറ്റിയോർ നിര. 350...