രണ്ടാം വരവിൽ ഹാർലിക്ക് അത്ര നല്ല വില്പനയല്ല കിട്ടികൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ചെറിയ മോഡലുകൾ ഇറക്കി ലോകവ്യാപകമായി മാർക്കറ്റ് പിടിക്കാനാണ് ഹാർലിയുടെ നീക്കം. ചൈനയിൽ ക്യു ജെ മോട്ടോഴ്‌സുമായി അവതരിപ്പിക്കുന്ന കുഞ്ഞൻ മോഡലിൻറെ അമേരിക്കൻ വേർഷൻറെ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
യൂ. എസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന് ഹാർലി കൊടുത്തിരിക്കുന്ന വി ഐ എൻ നമ്പർ ഡീകോഡ് ചെയ്തപ്പോളാണ് എൻജിൻ സ്പെസിഫിക്കേഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിരിക്കുന്നത്. വി ഐ എൻ നമ്പർ പ്രകാരം കുറച്ച് ചെറിയ നമ്പറുകളാണ് കുഞ്ഞൻ ഹാർലിയിൽ കിട്ടിയിരിക്കുന്നത്. എക്സ് 350 ആർ എ എന്ന് പേരിട്ടിട്ടുള്ള അഫൊർഡബിൾ ഹാർലിക്ക് 353 സിസി കപ്പാസിറ്റിയുള്ള എൻജിൻ തന്നെയാണ്. എന്നാൽ കരുത്ത് ചൈനയിൽ നിന്ന് കയറ്റി അയച്ച മോഡലിനെക്കാളും ഏറെ കുറഞ്ഞുപോയി.

എക്സ് 350 ആർ എ അമേരിക്കയിൽ ഉല്പാദിപ്പിക്കുന്നത് വെറും 23 പി എസ് മാത്രമാണ്. ഹാർലി മത്സരിക്കുന്നത് റോയൽ എൻഫീൽഡിനോട് ആയതിനാലാകാം ഇത്ര കുറവ് കരുത്ത് നൽകിയിരിക്കുന്നത്. ക്ലാസ്സിക് 350 അമേരിക്കയിലും ഇന്ത്യയിലുള്ള അതേ എൻജിൻ തന്നെയാണ് കരുത്ത് പകരുന്നത്. 349 സിസി, എയർ, ഓയിൽ കൂൾഡ് എൻജിന് കരുത്ത് 20 ബി എച്ച് പി യാണ്. ഇനി വിലയിൽ എത്ര കുറയുമെന്നാണ് അടുത്ത ചോദ്യം. 4599 ഡോളർ ആണ് ക്ലാസ്സിക് 350 യുടെ വില ആരംഭിക്കുന്നത്. റോയൽ എൻഫീൽഡ് നിരയിലെ ഏറ്റവും ചെറിയ മോഡലും ക്ലാസ്സിക് തന്നെ.
ബെനെല്ലിയുടെ 302 എസിൻറെ ഇരട്ട സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇവൻറെ ഹൃദയം ഒരുക്കിയിരിക്കുന്നത്. 302 എസിന് 300 സിസി, പാരലെൽ ട്വിൻ സിലിണ്ടർ എൻജിന് കരുത്ത് 30.6 പി എസ് ആണ്. എന്നാൽ ചൈനയിൽ നിന്ന് കിട്ടിയ ടൈപ്പ് ഓഫ് അപ്പ്രൂവൽ പ്രകാരം മികച്ച സ്പെക് ഉണ്ടായ ബേബി ഹാർലിക്ക്. 500 സിസി മോഡലിൻറെ വി ഐ എൻ നമ്പർ ഇത്തവണ സബ്മിറ്റ് ചെയ്തിട്ടുമില്ല.
എന്നാൽ ഇന്ത്യയിൽ എത്തുന്ന മോഡലിന് ചൈനയിൽ നിന്ന് കയറ്റി അയക്കുന്ന മോഡലുമായി വലിയ വ്യത്യാസം ഉണ്ടാകാൻ സാധ്യതയില്ല.
Leave a comment