ഹാർലി ഡേവിഡ്സൺ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത് 2009 ലാണ്. അന്ന് വരെ ഹോളിവുഡ് സിനിമയിൽ കണ്ട മോഡലുകൾ ഇന്ത്യൻ റോഡുകളിൽ എത്തിയെങ്കിലും. അമേരിക്കൻ ബ്രാൻഡിന് ബ്രേക്ക് ആയത് കുഞ്ഞൻ ഹാർലി വന്നതോടെയാണ്. 2014 ലാണ് സ്ട്രീറ്റ് 750 ഇന്ത്യയിൽ എത്തുന്നത്.
ഇന്ത്യയിൽ സി കെ ഡി യൂണിറ്റായി എത്തിയ മോഡലിന് വലിയ വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യയിലെ ബെസ്റ്റ് സെല്ലിങ് ലിസ്റ്റിൽ ഇടം പിടിച്ച സ്ട്രീറ്റ് 750 യുടെ അന്നത്തെ വില 4.1 ലക്ഷം രൂപയായിരുന്നു. 2021 ൽ ഇന്ത്യയിൽ ഹാർലി മോഡലുകൾ പ്രൊഡക്ഷൻ അവസാനിപ്പിച്ചതോടെ ബെസ്റ്റ് സെല്ലിങ് മോഡലിനും പിടി വീണു.
ഇന്ത്യ വിട്ട് ഇറങ്ങാൻ പോയ ഹാർലിയെ നമ്മുടെ സ്വന്തം ഹീറോ മോട്ടോ കോർപ് തിരിച്ചു വിളിച്ചെങ്കിലും കുഞ്ഞൻ മോഡലുകൾക്ക് എൻട്രി ലഭിച്ചില്ല. അതോടെ വലിയ നമ്പറുകൾ വില്പന നടത്താൻ കഴിയാത്ത ഹാർലി ഷോറൂമുകൾക്ക് ശ്വാസം വിടാവുന്ന ഒരു വാർത്തയാണ് എത്തുന്നത്.

കുറച്ചധികം നാളുകളായി ചൈനിസ് പങ്കാളി ക്യു ജെ മോട്ടോഴ്‌സുമായി ചേർന്ന് ഒരുക്കുന്ന കുഞ്ഞൻ ഹാർലി വിപണിയിൽ എത്താൻ ഒരുങ്ങുന്നു. ആദ്യം ചൈനയിൽ എത്തുന്ന കുഞ്ഞൻ എക്സ് അധിക വൈകാതെ അമേരിക്കയിലും പിന്നെ ഇന്ത്യയിലും എത്താനാണ് സാധ്യത.
ചൈനയിൽ മാർച്ച് 10 ന് വിപണിയിൽ എത്തുമെന്ന് ഒഫീഷ്യലി അറിയിച്ചിട്ടുണ്ട്. 350, 500 സിസി ഇരട്ട സിലിണ്ടർ മോഡലുകളാണ് അവതരിപ്പിക്കുന്നത്. രണ്ടുപേരും ചൈനയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. റോയൽ എൻഫീൽഡ് മോഡലുകളുമായി മത്സരിക്കാനായി കരുത്ത് കുറച്ചും ഇവനെ അവതരിപ്പിക്കാൻ ഹാർലിക്ക് പദ്ധതിയുണ്ട്.
Leave a comment