ഇന്ത്യൻ കോൺസെപ്റ്റുകളുടെ ജനപ്രീതി കണ്ട് എത്തിയ വിദേശ കൺസെപ്റ്റുകളും, റോഡിൽ എത്തിയവരെ നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ പരിചയപ്പെട്ടു. എന്നാൽ റോഡിൽ ടയർ കുത്താൻ സാധിക്കാൻ പറ്റാത്ത വിഭാഗക്കാരുണ്ട്. ഇവർ വർഷങ്ങളായി എവിടെ പോയെന്ന് ഇപ്പോഴും ഒരു പിടിയുമില്ല. എന്നാൽ ഇവർക്കൊക്കെ ഒരു പ്രത്യകതയുണ്ട് ഭൂരിഭാഗവും ഹീറോയുടെ അസറ്റുകളാണ്. എന്നാൽ ഹീറോയുടെ ദീർഘ വീക്ഷണം എടുത്ത് പറയേണ്ടതുണ്ട്. 8 വർഷങ്ങൾ പഴക്കമുള്ള കൺസെപ്റ്റുകൾ എല്ലാം ഇപ്പോൾ ഇന്ത്യയിൽ പച്ച പിടിച്ച സെഗ്മെൻറെൽ ഉണ്ടാ വേണ്ട വരായിരുന്നു.

മിഡ്‌ഡിൽ വൈറ്റ് ഹീറോ
2014 ലെ ഓട്ടോ സ്‌പോയിലാണ് ഈ കോൺസെപ്റ്റുകളെ കൂടുതലായി അവതരിപ്പിച്ചത്. അതിൽ ആദ്യത്തേത് ഇന്ത്യയിൽ ഒരിക്കലും അതെ പടി എത്തില്ല എന്ന് ഉറപ്പുള്ള മോഡലാണ്. ഹീറോ ഹസ്റ്റർ, 620 സിസി, ട്വിൻ സിലിണ്ടർ എൻജിനാണ് ഇവൻറെ ഹൃദയം. ഇവനെ നിർമ്മിച്ചെടുത്തിരിക്കുന്നത് മഞ്ഞ നിറത്തിലുള്ള ട്രെല്ലിസ് ഫ്രെമിലാണ്. ഷാർപ്പായി ഡിസൈൻ ചെയ്ത ഇവന് ഡ്യൂവൽ പ്രൊജക്ടർ ഹെഡ്‍ലാംപാണ്. സസ്പെൻഷൻ യൂ എസ് ഡി ഫോർക്ക്, മോണോ സസ്പെൻഷൻ എന്നിവർ കൈകാര്യം ചെയ്യുന്നത്. ബ്രേക്കിംഗ് വിഭാഗത്തിൽ ഇരട്ട ഡിസ്ക് ബ്രേക്ക് മുന്നിലും പിന്നിൽ സിംഗിൾ ഡിസ്ക് ബ്രേക്കുകളും കരുത്ത് പകരുമ്പോൾ. ആകെ കാഴ്ചയിൽ സയൻസ് ഫിക്ഷൻ സിനിമയിലെ പോലെ തോന്നും ഇവനെ കണ്ടാൽ.
ഹീറോ ഹസ്റ്ററിന് അവകാശപ്പെടുന്ന എൻജിൻ സ്പെക് നമ്പറുകൾ കുറച്ച് അധികം കടുപ്പമാണ്. 80 പി എസ് കരുത്ത്, 72 എൻ എം ടോർക് എന്നിവയാണ്. 240 കിലോ മീറ്റർ പരമാവധി വേഗത തരുന്ന ഇവന് വെറും 160 കെ ജി ഭാരം മാത്രമാണ് ഉള്ളത്. ട്ടി വി എസ് ചെയ്യുന്നത് പോലെ തള്ള് കുറച്ച് പ്രൊഡക്ഷൻ മോഡലായി എത്തിയാൽ ഇപ്പോൾ 650 ട്വിൻസിനൊപ്പം ഒരാൾ കൂടി ഇന്ത്യയിൽ വിലസിയെന്നെ. ഹീറോ ആയതിനാൽ റോയൽ എൻഫീൽഡ് രക്ഷപ്പെട്ടു.

ആർ ആർ 310 നിനെ പിടിച്ചെന്നെ
ഇവിടെ നിന്ന് പോകുന്നതും ട്രെൻഡ് സെക്ടറിൽ പ്പെട്ടവൻറെ അടുത്തേക്കാണ്. എന്നാൽ ഇവൻ 2016 ലെ ഓട്ടോ സ്‌പോയിലാണ് വെളിച്ചം കണ്ടിരിക്കുന്നത് എന്ന് മാത്രം. ട്ടി വി എസ് ഇപ്പോൾ പൊടി പറത്തുന്ന 300 സിസി സെഗ്മെന്റിലേക്കാണ് ഇവൻറെ വരവ്. എക്സ് എഫ് 3 ആർ എന്ന് പേര് നൽകിയ ഇവൻ കൺസെപ്റ്റിന് വേണ്ട എല്ലാ ചേരുവകളും ഒരുക്കിയാണ് അവതരിപ്പിച്ചത്. ഇന്ത്യൻ മെയ്ഡ് കൺസെപ്റ്റുകളുടെ ഇടയിൽ തന്നെ ആദ്യ സിംഗിൾ സൈഡഡ് സ്വിങ്ആം മായി എത്തിയ ഇവൻ. സീറ്റിന് താഴെയുള്ള ഉയർന്നിരിക്കുന്ന എക്സ്ഹൌസ്റ്റ്, സ്പ്ലിറ്റ് സീറ്റ്, യൂ എസ് ഡി ഫോർക്ക്, പിരെല്ലി ടയർ എന്നിവയാണ് ഹൈലൈറ്റ്. പിന്നിൽ ഞെട്ടിച്ചപ്പോൾ മുന്നിലെ ഡിസൈൻ അത്ര പൊലിമ തോന്നിയില്ല. ഈ ഡിസൈന് സമയം എടുത്തതിനാലാകാം എൻജിൻ സ്പെസിഫിക്കേഷൻ പുറത്ത് വിട്ടിരുന്നില്ല. ഏകദേശം 300 സിസി അടുത്താണ് എന്നാണ് സൂചനയുണ്ടായിരുന്നത്.

പ്രൊഡക്ഷന് അടുത്ത്.
അടുത്തതായി എത്തിയത് എച്ച് എക്സ് 250 ആർ ആയിരുന്നു. 2014 ൽ അവതരിപ്പിച്ച കൺസെപ്റ്റ് ആണെങ്കിലും രൂപത്തിൽ കൺസെപ്റ്റ് എന്ന് കണ്ണും പൂട്ടി വിളിക്കാൻ സാധിക്കില്ല. പ്രൊഡക്ഷൻ മോഡലിന് അടുത്ത് നിൽക്കുന്ന എച്ച് എക്സ് ഇന്ത്യയിൽ എത്തും എന്ന് തന്നെയായിരുന്നു വിലയിരുത്തൽ. ഇരട്ട ഹെഡ്‍ലൈറ്റ്, സ്പ്ലിറ്റ് സീറ്റ്, ഫുള്ളി ഫയറിങ്, എന്നിവ പ്രൊഡക്ഷൻ മോഡലിന് അടുത്ത് നിൽകുന്നു. എന്നാൽ കൺസെപ്റ്റ് ആയതിനാൽ സീറ്റിന് തൊട്ട് താഴെയായി എക്സ്ഹൌസ്റ്റ് കുറച്ച് ആഡംബരമാക്കിയിട്ടുണ്ട്.
പിന്നിലെ ആഡംബരം ഒരു തുടക്കമാണ് താഴോട്ട് ഇറങ്ങിയാൽ. ഞെട്ടിക്കാനുള്ള വകയുണ്ട് 250 സിസി സിംഗിൾ സിലിണ്ടർ ഡ്യൂക്ക് 250 യോട് കിടപിടിക്കും ഹീറോയുടെ എച്ച് എക്സ്. 250 സിസി, എൻജിന് കരുത്ത് 31 പി എസും ടോർക് 23 എൻ എം വുമാണ്. 60 കിലോ മീറ്റർ വേഗത കൈവരിക്കാൻ 3 സെക്കൻഡ് മാത്രം വേണ്ട ഇവന് 139 കെ ജി യാണ് ആകെ ഭാരം. ടോപ് സ്പീഡ് മണിക്കൂറിൽ 165 കിലോ മീറ്ററും.
2014 ൽ അവതരിപ്പിച്ച എച്ച് എക്സ് 250 ആർ എന്ന പേരിലും 2016 എച്ച് എക്സ് 250 എന്ന പേരിലും എത്തിയപ്പോൾ ഇന്ത്യക്കാരുടെ മനസ്സിൽ ലഡു പൊട്ടി. പിന്നെ ഈ 250 മോഡൽ വെളിച്ചം കണ്ടിട്ടില്ല. ഹീറോയുടെ പുതിയ തലമുറ കരിസ്‌മക്ക് പകരം ഈ ഡിസൈൻ ആണെങ്കിൽ ഒന്നുകൂടി നന്നായിയേനെ. എന്താണ് നിങ്ങളുടെ അഭിപ്രായം. ഒപ്പം സ്‌പോയിൽ എത്തിയതും റോഡുകളിൽ എത്താതതുമായ ചില കോൺസെപ്റ്റുകൾ കൂടി നാളെ വരുന്നുണ്ട്.
Leave a comment