Monday , 29 May 2023
Home latest News ഡൽഹി ഓട്ടോ എക്സ്പോയിൽ വൻ പിന്മാറ്റം
latest News

ഡൽഹി ഓട്ടോ എക്സ്പോയിൽ വൻ പിന്മാറ്റം

ഉള്ളവരും ഇല്ലാത്തവരുടെയും ലിസ്റ്റ് നോക്കാം.

2023 auto expo skipped brands

ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണികളിൽ ഒന്നാണ് ഇന്ത്യൻ ഓട്ടോമൊബൈൽ ഇൻഡസ്ടറി.  ഇന്ത്യൻ മാർക്കറ്റിൽ ഇനി ഭാവിയിൽ എത്തുന്ന മോഡലുകളെ പ്രദർശിപ്പിക്കാനായി 1986 ൽ തുടങ്ങി രണ്ടു വർഷം കൂടുമ്പോൾ നടത്തി വരുന്ന ഡൽഹി ഓട്ടോ എക്സ്പോ ഇന്നലെ നമ്മൾ സംസാരിച്ച വരാനിരിക്കുന്ന  ആഘോഷങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും, അത്ര നല്ല കാലത്തോടെയല്ല ഡൽഹി ഓട്ടോ എക്സ്പോ കടന്ന് പോയ്ക്കൊണ്ടിരിക്കുന്നത്.  

ഇത്തവണയും  കുറച്ചധികം പ്രമുഖർ തന്നെ ഈ ആഘോഷത്തിൽ നിന്ന് പിന്മാറുന്നുണ്ട്. കാറുകളുടെയും ബൈക്കുകളുടെയും പിന്മാറുന്നവരുടെ ലിസ്റ്റ് എടുത്താൽ വലിയ നിര തന്നെയുണ്ട്.  ബൈക്കിലായാലും കാറിലായാലും രണ്ടിലും കൊടി പിടിച്ചു നടക്കുന്നത് ഇന്ത്യൻ ബ്രാൻഡുകളാണ്. കാറുകളിൽ ചിലരെങ്കിലും പങ്കെടുക്കുന്നുണ്ടെങ്കിൽ ബൈക്കുകളുടെ കാര്യം വലിയ കഷ്ട്ടമാണ്.  

കാറുകളിലെ പങ്കെടുക്കാത്തവർ ഇന്ത്യക്കാരനായ മഹിന്ദ്രയിൽ തുടങ്ങി  ഫോക്സ് വാഗൺ, സ്കോഡ,  ഔഡി, ബെൻസ്, ബി എം ഡബിൾ യൂ, ഹോണ്ട കാർസ് , ജീപ്പ് , സിട്രോൺ , വോൾവോ , നിസ്സാൻ , റീനോൾട്ട് എന്നിങ്ങനെ നീളുമ്പോൾ മോട്ടോർ ബൈക്ക് ബ്രാൻഡുകളിൽ ഇന്ത്യക്കാരായ ഹീറോ, ട്ടി വി എസ്, റോയൽ എൻഫീൽഡ് എന്നിവർക്കൊപ്പം ഹോണ്ട 2 വീലർ , കെ ട്ടി എം, ഹാർലി ഡേവിഡ്സൺ എന്നിവരും വിട്ടുനിൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.  

എന്താണ് ഈ വിട്ടുനിൽകലിൻറെ പ്രധാന കാരണം സ്വാഭാവികമായും സാമ്പത്തികമാണ്, അത്ര നല്ല കാലത്തിലൂടെ അല്ല ഇന്ത്യൻ വിപണി കടന്ന് പോകുന്നത്. സാമ്പത്തികമായി പരുങ്ങലിൽ നിൽകുമ്പോൾ  പങ്കെടുക്കാനുള്ള ഉയർന്ന ഫീസും പുതിയ ഇന്റർനാഷണൽ മോഡലുക്കളുടെ കൊണ്ട് വരലും കൺസെപ്റ്റ് നിർമ്മാണം, ബാക്കി എല്ലാ ചിലവുകളും കൂട്ടി  കുറച്ചു ദിവസങ്ങൾക്ക് വേണ്ടി മാത്രം വരുന്ന ചിലവ്  50 കോടിയുടെ അടുത്ത് ചിലവ് വരുമെന്നാണ് കമ്പനിക്കൾ പറയുന്നത്. ഈ ചിലവിനൊത്ത ബിസിനസ് നേടാൻ സാധിക്കില്ല എന്ന് മനസിലാക്കിയാണ് ഈ പിൻവാങ്ങൽ.

ഒപ്പം ജനുവരി 13 മുതൽ 18 വരെ നടക്കുന്ന ഓട്ടോ എക്സ്പോ 2023 ൽ ചെറിയൊരു വിഭാഗം പങ്കെടുക്കുന്നുണ്ട്. മാരുതി സുസുക്കി, ഹ്യൂണ്ടായ്, ടാറ്റ മോട്ടോർസ്, കിയാ, ടൊയോട്ട, ലെക്സസ്, എം ജി, ബി വൈ ഡി എന്നിവരാണ് ഇപ്പോൾ എത്തുമെന്ന് ഉറപ്പിച്ചിരിക്കുന്നത് . 

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ബി എസ് 6.2 വിൽ ഫുൾ പാസ്സായി എൻഫീൽഡ്

റോയൽ എൻഫീൽഡ് തങ്ങളുടെ സിംഗിൾ സിലിണ്ടർ മോഡലുകളെ എല്ലാം ബി എസ് 6.2 വിലേക്ക് അപ്ഡേറ്റ്...

രണ്ടു പേരും കൊണ്ട് രണ്ടാം സ്ഥാനത്തേക്ക്

ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന ഹോണ്ട മാർച്ച് മാസത്തിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. ബി എസ് 6.2...

എൻഫീൽഡ് 650 യിൽ കടുത്ത പോരാട്ടം.

ഇന്ത്യയിൽ 500 സിസി + മോഡലുകളിൽ ഏറ്റവും കൂടുതൽ വില്പന നടത്തുന്ന മോട്ടോർസൈക്കിൾ ആണ് റോയൽ...

കൂടുതൽ ക്ലാസ്സിക് ആയി മിറ്റിയോർ 350

റോയൽ എൻഫീൽഡ് 350 മോഡലുകളിൽ ബലി മൃഗമാണ് തണ്ടർ ബേർഡ് അല്ലെങ്കിൽ മിറ്റിയോർ നിര. 350...