ഇന്ത്യയിൽ ചൈനീസ് മോഡലുകളുടെ കുത്തൊഴുക്കാണ് ഓട്ടോ എക്സ്പോയിൽ കണ്ടത്. എന്നാൽ പ്രീമിയം നിരയിൽ മാത്രം അധികമായി ഒതുങ്ങി നിൽക്കുന്ന ചൈനീസ് നിർമ്മാതാക്കൾ കുഞ്ഞൻ മോഡലുകളിലേക്കും എത്തുകയാണ്. എന്നാൽ പ്രീമിയം സ്വഭാവം അങ്ങനെ കൈവിടാനും അവർ ഒരുക്കമല്ല.
50% കമ്യൂട്ടർ 50% സ്‌പോർട്ടി ആയ ഒരു മോഡലുമായാണ് ക്യു ജെ എത്തിയിരിക്കുന്നത് . ക്യു ജെ യുടെ തന്നെ ഇന്ത്യയിലെ ഫ്ലാഗ്ഷിപ്പ് മോഡലായ എസ് ആർ കെ 400 നെ അടിസ്ഥാനപ്പെടുത്തിയാണ് ട്ടി ആർ എക്സ് 125 ൻറെ എൽ ഇ ഡി ഹെഡ്‍ലൈറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. വലിയ താരത്തിൻറെ സ്പോർട്ടിനെസ്സിന് തകരാർ ഇല്ലാതെ ചെറിയ മോഡലിലും എത്തിയിട്ടുണ്ട്.

എന്നാൽ പിന്നോട്ട് പോകും തോറും ആ സ്പോർട്ടിനെസ്സ് നിലനിർത്തിയിട്ടില്ല. രണ്ടും സമം ചേർത്താണ് ഡിസൈൻ ഒരുക്കിയിരിക്കുന്നത്. കുറച്ച് തടിച്ച ഇന്ധനടാങ്ക്, ടാങ്ക് ഷോൾഡർ, സ്പ്ലിറ്റ് സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയിൽ, എന്നിവ ബഡ്‌ജറ്റ് കമ്യൂട്ടറിനൊപ്പം കുറച്ച് സ്പോട്ടിനെസ്സും തോന്നിക്കുന്നുണ്ട്
അങ്ങനെ ഡിസൈനിൽ സ്‌പോർട്ടി കമ്യൂട്ടർ ഫോർമുല നിലനിർത്തിയപ്പോൾ സ്പെകിലും ഈ സന്തുലിതാവസഥ നിലനിർത്താൻ ക്യു ജെ ശ്രമിച്ചിട്ടുണ്ട്. അതിനായി സ്പോർട്സ് ബൈക്കുകളുടേത് പോലെ ട്രെല്ലിസ് ഫ്രെമിലാണ് നിർമ്മാണം. എന്നാൽ എൻജിൻ അത്ര സ്പോർട്ടി അല്ല. 125 സിസി, എയർ കൂൾഡ്, എൻജിന് കരുത്ത് 11 എച്ച് പി യും ടോർക് 10 എൻ എം ആണ്. ട്രാൻസ്മിഷൻ 5 സ്പീഡ് തന്നെ നൽകിയിട്ടുണ്ട്.

സ്‌പോർട്ടി ആകുന്നതിന് വേണ്ടി സസ്പെൻഷൻ മൂന്നിൽ യൂ എസ് ഡി യും പിന്നിൽ മോണോയുമാണ്. ഇരു അറ്റത്തും ഡിസ്ക് ബ്രേക്കുകൾ സ്ഥാനം പിടിച്ചപ്പോൾ. സ്പോർട്ടിനെസ്സിൻറെ തട്ട് കുറച്ച് അധികം മുകളിൽ പോയതിനാലാകാം. എ ബി എസിന് പകരം സി ബി എസ് ബ്രേക്കിംഗ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്.
ഇന്ത്യയിൽ എത്തുന്ന കാര്യത്തിൽ തീരുമാനം ഒന്നും പറഞ്ഞിട്ടില്ലെങ്കിലും വില ഏകദേശം 1.4 ലക്ഷത്തിനടുത്ത് പ്രതീഷിക്കാം ഇവൻറെ വില. എന്നാൽ ഈ വിലക്ക് ഒരു കമ്യൂട്ടർ രൂപമുള്ള ബൈക്ക് ഇന്ത്യക്കാർ വാങ്ങുമോ എന്ന് കണ്ട് തന്നെ അറിയണം.
Leave a comment