പെട്രോളിന് പകരം എഥനോൾ ഇന്ധനമാകുന്ന ബൈക്കുകൾ ഈ വർഷം തന്നെ ഇന്ത്യയിൽ പ്രതീഷിക്കാം. അതിനുള്ള സൂചനയായി ഓട്ടോ എക്സ്പോയിൽ കുറച്ചധികം എഥനോൾ കരുത്ത് പകരുന്ന മോട്ടോർസൈക്കിൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിൽ ഭൂരിപക്ഷവും ഇന്ത്യയിൽ നിലവിലുള്ള മോഡലുകൾ തന്നെ. 70 ഓളം രാജ്യങ്ങളിൽ സ്വാധിനമുള്ള ബാജ്ജും തങ്ങളുടെ എഥനോൾ മോഡലിനെ പ്രദർശിപ്പിച്ചിരിക്കുകയാണ്.
എൻ എസ് 160 യിലാണ് പുതിയ ഇന്ധനം കരുത്ത് പകരുന്നത്. മറ്റ് ഹോണ്ട, യമഹ മോഡലുകളെ പോലെ കുറച്ച് കരുത്ത് കുറഞ്ഞാണ് എൻ എസ് 160 യിലും എത്തുന്നത്. 160.3 സിസി, ഓയിൽ കൂൾഡ്, എൻജിന് കരുത്ത് 16.9 പി എസും 14.6 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. എൻജിൻ രൂപത്തിലോ ഭാവത്തിലോ വലിയ മാറ്റങ്ങളില്ല. എന്നാൽ കരുത്ത് എഥനോളിൽ നിന്നാണ് എത്തുന്നത് എന്ന് അറിയാൻ ഇ 85 ഫ്ളക്സ് എന്ന ബാഡ്ജിങ് സൈഡ് പാനലിൽ നൽകിയിട്ടുണ്ട്. 20 മുതൽ 85 ശതമാനം വരെയുള്ള എഥനോൾ ഗ്രേഡിൽ പ്രവർത്തിക്കുന്ന മോഡൽ ഈ വർഷം തന്നെ സാധ്യതയുണ്ട്.
ഇവനൊപ്പം ബജാജിൻറെ ഒരു പിടി മോഡലുകളും വരാനിരിക്കുന്നുണ്ട്. അതിൽ റോയൽ എൻഫീൽഡിൻറെ എതിരാളി, 200, 125 പൾസറിൻറെ പുതിയ തലമുറക്കൊപ്പം ബിഗർ താൻ എവർ ക്രൂയ്സറും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Leave a comment