ഇന്ത്യയിൽ വാഹന പ്രേമികളുടെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ഡൽഹി ഓട്ടോ എക്സ്പോ. കഴിഞ്ഞ വർഷങ്ങളെ പോലെ പകിട്ട് കുറച്ച് കുറഞ്ഞാണ് എത്തുന്നത്. ഇരുചക്ര വിപണിയിൽ നിന്ന് കൊമ്പന്മാരും വമ്പന്മാരും ഇല്ലാതെ എത്തുന്ന 2023 എഡിഷന്, കുറച്ച് ഞെട്ടിക്കാനുള്ള വകയും ഒരുക്കിയിട്ടുണ്ട്. അത് സ്പോൺസർ ചെയ്യുന്നതാകട്ടെ കഴിഞ്ഞ വർഷം ഇന്ത്യൻ നിരത്തുകളിൽ എത്തിയ ചൈനീസ് ബ്രാൻഡുകൾ ആണ്. ചൈനയിൽ നിന്ന് എത്തിയ ഓരോ ബ്രാൻഡുകൾക്കും തങ്ങളുടെ നിരയിൽ ഇന്ത്യയിൽ ഇതുവരെ കാണാത്ത ചില മോഡലുകൾ ഉണ്ടാകും. ഓട്ടോ എക്സ്പോ കളറാക്കാൻ ലോകത്തിൽ തന്നെ ചിലത് മാത്രമുള്ള വരെ എത്തിക്കാനാണ് ഇവർ ഒരുങ്ങുന്നത്.
കുഞ്ഞൻ സോൺറ്റെസ് എത്തുന്നു.
നമ്മൾ സ്ഥിരം ചെയ്യുന്നത് പോലെ താഴെ നിന്ന് തുടങ്ങാം. കെ ട്ടി എം നിരയെ ലക്ഷ്യമിട്ട് അവതരിപ്പിച്ച സോൺറ്റെസ് ആണ് ചെറിയ മോഡലിനെ അവതരിപ്പിക്കുന്നത്. 200 സിസി കപ്പാസിറ്റിയായിരിക്കും പുതിയ താരങ്ങൾക്ക് ഉണ്ടാകുക. ഒപ്പം 350 സിസി യിൽ ഒരു മാക്സി സ്കൂട്ടറും സോൺറ്റെസ്സ് പവലിയനിൽ പ്രതീഷിക്കാം.
വി4 എൻജിനുമായി കുഞ്ഞൻ ക്രൂയ്‌സർ.
രണ്ടാമതായി എത്തുന്നത് ചില ഭീകരന്മാരാണ്. ഇന്ത്യയിൽ സൂപ്പർ താരം പാനിഗാലെ വി4 ൽ മാത്രമാണ് നമ്മൾ വി4 കോൺഫിഗരേഷനുള്ള എൻജിനുകൾ കണ്ടിട്ടുള്ളത്. എന്നാൽ അതെ വി 4 എൻജിൻ ഒരു 500 സിസി കപ്പാസിറ്റിയുള്ള ബൈക്കിൽ വന്നാലോ. ടോർക് കൂടുതൽ ഉത്പാദിപ്പിക്കാൻ കഴിവുള്ള വി4 എൻജിനുകൾക്ക്. ടോർക്കിനോട് ആഘാതമായ പ്രണയമുള്ള ക്രൂയ്‌സർ മോഡലിനാണ് ഈ എൻജിൻ നൽകിയിരിക്കുന്നത്. കുറച്ചു നാൾ മുൻപ് ചൈനയിൽ ഷോകേസ് ചെയ്ത ബെൻഡ ബി ഡി 500 ആണ് ഇന്ത്യയിൽ എത്തുന്നത്. 496 സിസി വി4 എൻജിന് കരുത്ത് 56.3 എച്ച് പി യും ടോർക് 45 എൻ എം വുമാണ്.

വീണ്ടും ഒരു 4 സിലിണ്ടർ ക്രൂയ്സർ.
ബി ഡി 500 വെറും തുടക്കം മാത്രമാണ്. വി4 അല്ലെങ്കിലും ഒരു ഇൻലൈൻ 4 സിലിണ്ടർ കൂടി എക്സ്പോ കാണാൻ എത്തുന്നുണ്ട്. ഫ്യൂച്ചറും ക്ലാസ്സിക്കും സമ്മേളിക്കുന്ന ഡിസൈനാണ് ഇവന് പിന്തുടരുന്നത്. മുന്നിൽ റൌണ്ട് ഹെഡ്‍ലൈറ്റ്, ഒഴുകിയിറങ്ങുന്ന ഇന്ധനടാങ്ക് അതിനോട് ചേർന്ന് തന്നെ വലിയ സീറ്റ് ആ ഒഴുക്കിനെ അങ്ങനെ തന്നെ പോക്കാൻ അനുവദിക്കുന്ന തരത്തിലാണ്. 310 സെക്ഷൻ ടയർ അതിനെ പൊതിഞ്ഞ് ടയർ ഹഗർ എന്നിവ ആരുടെ കൈയിൽ നിന്നാണ് കിട്ടിയത് എന്ന് കൂടുതൽ പറയേണ്ടതില്ലല്ലോ. എൻജിൻ സ്പെകിലേക്ക് കടന്നാൽ 680 സിസി 4 സിലിണ്ടർ എൻജിൻ 84.5 എച്ച് പി കരുത്തിലും 92.5 എച്ച് പി കരുത്തിലും ലഭ്യമാണ്. ഇതോടെ കീവേയുടെ എക്സോട്ടിക്ക് കളക്ഷൻ കഴിയുമ്പോൾ ദേ നിൽക്കുന്നു. ഇവരുടെ ഒക്കെ വഴികാട്ടിയായ ബെനെല്ലി.

അഭിപ്രായം അറിയാൻ ബെനെല്ലി.
ബെനെല്ലിക്ക് വിചിത്രമായതൊന്നും കൈയിൽ ഇല്ല. എന്നാൽ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തിയ ലിയോൺസിനോ 800 എല്ലാവരെയും ഒന്ന് കാണിക്കണം. അഭിപ്രായം അറിയണം, പോണം. കഴിഞ്ഞ രണ്ടു മോഡലുകളെ പോലെയും അടുത്ത് വരാനിരിക്കുന്ന ബിഗ് ക്രൂയ്‌സറിനെ പോലെ ഒരു ഷോകേസ് ഐറ്റം ആകില്ല. നല്ല അഭിപ്രായമാണ് വരുന്നതെങ്കിൽ തീർച്ചയായും ഇന്ത്യയിൽ പ്രതീഷിക്കാം.

ഏറ്റവും വലിയ എൻജിനും ഇന്ത്യയിൽ എത്തും.
ചൈനീസ് കമ്പനികളുടെ നിരയിൽ പുതുതായി എത്തുന്ന കമ്പനി എം ബി പി . ബെനെല്ലിയുടെ ക്യു ജെ മോട്ടോഴ്സിൻറെ കിഴിൽ പ്രവർത്തിക്കുന്ന ഈ പുതിയ ബ്രാൻഡ്. 500 സിസി നേക്കഡിനൊപ്പമാണ് ഇന്ത്യയിൽ എത്തുന്നത്. ഒപ്പം 1000 സിസി ക്രൂയ്‌സറും എത്തുന്നുണ്ട്. സി 1000 2 വി എന്ന് പേരിട്ടിട്ടുള്ള ഇവന് 1000 സിസി, ലിക്വിഡ് കൂൾഡ്, എൻജിന് 94 എച്ച് പി യും 102 എൻ എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഹാർലിയുടെ ഫാറ്റ്ബോയ് ആയിട്ടാണ് ഇവന് സാമ്യത.
Leave a comment