ഇന്ത്യയിൽ ജൂൺ ഒന്ന് മുതൽ ഇലക്ട്രിക്ക് ഇരുചക്രങ്ങളുടെ സബ്സിഡിയിൽ കുറവ് വരുത്തിയിരിക്കുകയാണ് സർക്കാർ. അതുകൊണ്ട് എല്ലാ മോഡലുകൾക്കും വിലയിൽ വർദ്ധന ഉണ്ടായിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ പെട്രോൾ ബൈക്കുകളിൽ ചെയ്യുന്നത് പോലെ. വെട്ടി കുറക്കലുകൾ നടത്തി അവതരിപ്പിക്കാനാണ് ഇലക്ട്രിക്ക് വിപണിയുടെയും നീക്കം.
അതിനായി എഥർ 450 സീരിസിൽ ഒരു അഫൊർഡബിൾ മോഡൽ കൂടി എത്തുകയാണ്. 450 എസ് എന്ന് പേരിട്ടിട്ടുള്ള ഇവന് എക്സിൽ നിന്ന് എന്തൊക്കെ വെട്ടി കുറച്ചിരുന്നു എന്ന് നോക്കാം. ആദ്യമാറ്റം, ഇലക്ട്രിക്ക് സ്കൂട്ടറുകളിൽ ഏറ്റവും വില കൂടിയ ഭാഗത്ത് തന്നെ.

ഇപ്പോൾ 450 എക്സിൽ ഉപയോഗിക്കുന്നത് 3.7 കെ ഡബിൾ യൂ എച്ച് ബാറ്ററിയാണ്. എന്നാൽ അത് എസിൽ എത്തുമ്പോൾ ഏകദേശം 3 കെ ഡബിൾ യൂ എച്ച് ശേഷിയെ ഉണ്ടാകാൻ സാധ്യതയുള്ളൂ. അപ്പോൾ അടുത്ത മാറ്റം സ്വാഭാവികമായും റേഞ്ചിൽ തന്നെ.
എക്സിന് 146 കി മി റേഞ്ച് ആണ് ടെസ്റ്റ് ട്രാക്കിൽ ടെസ്റ്റ് ചെയ്യുമ്പോൾ കിട്ടുന്നത്. എന്നാൽ റോഡിൽ എത്തുമ്പോൾ അത് 105 ആയി കുറയും ഏകദേശം 75% ഇടിവ്. ഇവിടെ ആ കണക്ക് നോക്കിയാൽ 115 കി. മി ആണ് ഐ ഡി സി റേഞ്ച് പറയുന്നത്. അപ്പോൾ റിയൽ കണ്ടിഷനിൽ 85 ന് അടുത്ത് പ്രതീക്ഷിക്കാം.
എന്നാൽ സ്പീഡിൻറെ കാര്യത്തിൽ കോംപ്രമൈസ് ഇല്ല. എക്സിലും എസിലും ടോപ് സ്പീഡിൽ 90 കിലോ മീറ്റർ തന്നെ. എന്നാൽ ഇവിടെ മെൻഷൻ ചെയ്യാത്ത 0 – 40 കിലോ മീറ്ററിൽ വ്യത്യാസം പ്രതീക്ഷിക്കാം. ഒപ്പം അടുത്ത വെട്ടൽ വരുന്നത് മീറ്റർ കൺസോളിലാണ്. അതുകൊണ്ട് തന്നെ കുറച്ചു സങ്കിർത്തയും ഇതിന് പിന്നിലുണ്ട്.

ഇലക്ട്രിക്ക് സ്കൂട്ടറുകളിൽ വിപ്ലവമായ ഒന്നാണ് മീറ്റർ കൺസോൾ. ഇപ്പോൾ ആഡംബര കാറുകളിൽ കാണുന്ന തരം മീറ്റർ കൺസോൾ ഉള്ള എഥറിൽ. ഇതുവരെ കണ്ട മീറ്റർ കൺസോൾ അല്ല എത്തുന്നത്. ഒപ്പം 450 എസിൽ ഇപ്പോൾ പ്രദർശിപ്പിച്ചിരിക്കുന്ന ഏക ഭാഗം മീറ്റർ കൺസോൾ ആണ്.
രൂപത്തിൽ വലിയ മാറ്റം ഉണ്ടാകാൻ സാധ്യതയില്ലാത്ത എസിന്. അഫൊർഡബിൾ മോഡൽ ആയതിനാൽ പുതിയ മീറ്റർ കൺസോളിന് പുതിയ ലേയൗട്ട് ആണ് നൽകിയിരിക്കുന്നത്. അതുകൊണ്ട് ഇവനൊരു ട്ടി എഫ് ട്ടി ക്ക് പകരം എൽ സി ഡി മീറ്റർ കൺസോൾ ആയിരിക്കും എന്ന് ഒരു വിഭാഗം പറയുമ്പോൾ.
- വില കുറച്ച് എം ട്ടി 15 വി 2
- കൂടുതൽ ക്ലാസ്സിക് ആയി മിറ്റിയോർ 350
- കരിസ്മ വരുന്നു ഒന്നാം സ്ഥാനം തൂക്കുന്നു
മറ്റൊരു വിഭാഗം പറയുന്നത് ഇതൊരു ട്ടച്ച് ചെയ്ത് ഉപയോഗിക്കാൻ സാധിക്കാത്ത ട്ടി എഫ് ട്ടി മീറ്റർ കൺസോൾ ആണ് എന്നാണ്. എന്തായാലും ഓഗസ്റ്റ് 3 വരെ കാത്തിരുന്നാൽ മതി ഒഫീഷ്യൽ കാര്യങ്ങൾ അന്നറിയാം. ബുക്കിംഗ് തുടങ്ങിയ ഇവന് പ്രാരംഭ വിലയായി ചോദിക്കുന്നത് 1.3 ലക്ഷം രൂപയാണ്.
Leave a comment