ഓല എയറിനുള്ള മറുപടി
തങ്ങളുടെ പ്രോഡക്റ്റിൽ 100% ഉറപ്പുള്ള ഒരേ ഒരു ഇലക്ട്രിക്ക്നിർമാതാവേ ഇന്ത്യയിൽ ഉണ്ടാക്കുകയുള്ളൂ. തള്ളി തള്ളി വരുന്നത് നമ്മുടെ സ്വന്തം ടെസ്ല ഓഫ് സ്കൂട്ടർ എന്ന് വിളിപ്പേരുള്ള എഥറിനെയാണ്. മികച്ച സാങ്കേതിക വിദ്യ, മികച്ച പ്രകടനം എന്നിവകൊണ്ട് ഇന്ത്യൻ മാർക്കറ്റ് പിടിച്ചു കുലുക്കിയ എഥർ. ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ കുറച്ചു പ്രീമിയം മോഡലാണ്. എന്നാൽ ഇന്ത്യയിൽ എത്ര നല്ല മോഡൽ കൊടുത്താലും വില വലിയൊരു ഘടകമാണ് എന്ന് പറയേണ്ടതില്ലല്ലോ.
ഇത് മനസ്സിലാക്കിയ ഓല തുടങ്ങിയ എതിരാളികൾ ചെറിയ മോഡലുകൾ അവതരിപ്പിച്ചു കഴിഞ്ഞു. അതിനൊപ്പം പിടിക്കുകയാണ് എഥറും. 2023 ജനുവരി ഏഴിന് വിപണിയിൽ എത്താൻ ഒരുങ്ങുന്ന മോഡൽ 450 എക്സിൻറെ ഡൌൺ ഗ്രേഡ് വേർഷൻ അല്ല. ഓരോ നീക്കവും വളരെ സൂക്ഷിച്ച് നടത്തുന്ന എഥറിൻറെ പുത്തൻ മോഡൽ എത്തുകയാണ്.
കാഴ്ചയിൽ തന്നെ മനസ്സിലാകും ഇവനൊരു വർക്ക് ഹോഴ്സ് ആണെന്ന്. ഫ്ലാറ്റ് സീറ്റ്, ഫ്ലോർ ബോർഡ്, വിൻഡ് സ്ക്രീൻ പോലെ തോന്നുന്ന മുന്നിലെ സെക്ഷൻ അല്ലറ ചില്ലറ ചെറിയ സാധനങ്ങളും സൂക്ഷിക്കാൻ കഴിയുമെന്നാണ് തോന്നുന്നത്. ഒപ്പം ചെറിയ ടയറുകൾ, അലോയ് വീൽ, മുൻ ഡിസ്ക് ബ്രേക്കുകൾ എന്നിവ ലീക്ക് ആയ ചിത്രത്തിൽ കാണാം. ഒപ്പം പിൻവശം കുറച്ചധികം മോഡേൺ അവനാണ് സാദ്യത. അണ്ണാൻ മൂത്താലും മരം കയ്യറ്റം മറക്കില്ലല്ലോ.
ഇപ്പോൾ 450 പ്ലസ്, 450 എക്സ് എന്നിങ്ങനെ രണ്ടു മോഡലുകളാണ് എഥറിനുള്ളത്. 1.35 ലക്ഷം, 1.57 ലക്ഷം എന്നിങ്ങനെയാകും രണ്ടു മോഡലുകളുടെയും എക്സ്ഷോറൂം വില വരുന്നത്. ഇനി വരുന്ന ഈ വർക്ക് ഹോഴ്‌സിന് ഓലയുടെ എയറുമായി മത്സരിക്കുന്നതെങ്കിലും ഒരു ലക്ഷത്തിന് അടുത്ത് വില പ്രതീഷിക്കാം.
Leave a comment