ഇന്ത്യയിൽ ഇലക്ട്രിക്ക് വിപണിയിൽ ഏറ്റവും പ്രോമിസിംഗ് കമ്പനികളിൽ ഒന്നാണ് എഥർ. വലിയ പ്ലാനുകൾ ഒന്നും പറയാതെ. നടക്കുന്ന കാര്യം പറഞ്ഞ് നടത്തുന്നതാണ് എഥർ ഇതുവരെ ചെയ്തിട്ടുള്ളത്. ഇനി അടുത്ത ഘട്ടമായ മോട്ടോർസൈക്കിൾ സെഗ്മെന്റിലേക്ക് കടക്കുമ്പോളും അങ്ങനെ തന്നെ.
5 വർഷം കൊണ്ട് കുറച്ചു മോട്ടോർസൈക്കിളുകളാണ് എഥർ ഇന്ത്യയിൽ എത്തിക്കാൻ ഒരുങ്ങുന്നത്. 200 സിസി കപ്പാസിറ്റിയോട് താഴെയുള്ള മോഡലുകളാണ് വരാനിരിക്കുന്നത്. അതിൽ പെർഫോമൻസിനെക്കാളും കമ്യൂട്ടർ സ്വഭാവമുള്ള ബൈക്കുകളായിരിക്കും.
200 സിസി പെട്രോൾ മോട്ടോർസൈക്കിളിനോട് ഒപ്പം നിൽക്കുന്ന ഇലക്ട്രിക്ക് മോട്ടോറാകും. ഈ മോട്ടോർസൈക്കിളുകൾക്ക് ജീവൻ നൽകുന്നത്. ലോഞ്ച് തിയ്യതിയെ കുറിച്ച് വിവരങ്ങൾ ഒന്നുമില്ല. എന്നാൽ സ്കൂട്ടർ മോഡലുകളെക്കാൾ പെർഫോർമസിനൊപ്പം വിലയിലും മുകളിൽ നിൽക്കുമെന്ന് ഉറപ്പാണ്.
എഥറിൻറെ ഏറ്റവും വില കുറവുള്ള മോഡൽ 450 എസ് ഇപ്പോൾ അവതരിപ്പിച്ചിട്ടുണ്ട്. 1.44 ലക്ഷം രൂപയിലാണ് ഇവൻറെ ഓൺ റോഡ് പ്രൈസ് ആരംഭിക്കുന്നത്. 90 കിലോ മീറ്റർ റേഞ്ച് ലഭിക്കുന്ന ഇവന് ചെറിയ ബാറ്ററി പാക്കും എൽ സി ഡി മീറ്റർ കൺസോൾ എന്നി മാറ്റങ്ങളും പുതുതായി എത്തിയിട്ടുണ്ട്.
Leave a comment