ഇലക്ട്രിക്ക് വിപണിയിൽ വലിയ പോരാട്ടമാണ് നടന്നു കൊണ്ടിരിക്കുന്നത്. പ്രീമിയം ഇലക്ട്രിക്ക് സ്കൂട്ടർ നിർമ്മിച്ചവരെല്ലാം ഇനി മുകളിൽ പോയിട്ട് കാര്യമില്ല എന്ന് മനസ്സിലാകിയാക്കാം. താഴോട്ടുള്ള മാർക്കറ്റ് പിടിക്കുകയാണ്.
ഓല തങ്ങളുടെ വില കുറവുള്ള എയർ അവതരിപ്പിച്ചതിന് പിന്നാലെ. എഥറും ആ വഴിയിലേക്ക് വരുകയാണ്. ഏകദേശം ഒരു ലക്ഷത്തിന് താഴെയായിരിക്കും പുതിയ മോഡലിൻറെ വില. കാഴ്ചയിൽ എതിരാളിയെ പോലെ അതെ ഡിസൈൻ തന്നെയാണ് തുടരുന്നതെങ്കിലും ഫീച്ചേഴ്സിൽ മാറ്റങ്ങൾ പ്രതിക്ഷിക്കാം. ഒപ്പം ബാറ്ററി പാക്ക്, റേഞ്ച്, ടോപ് സ്പീഡ് എന്നിവയിലും വെട്ടി കുറക്കലുകൾ ഉണ്ടാകും.
ഇതു വരാൻ പോകുന്ന മോഡലിൻറെ കാര്യമാണെങ്കിൽ. 2023 ൽ ചില ലക്ഷ്യങ്ങൾ എഥർ നേരത്തെ അറിയിച്ചിരുന്നു. അതിൽ ഒന്ന് തങ്ങളുടെ ഷോറൂം ശൃംഖല 120 ലേക്ക് ഈ ഏപ്രിലിൽ എത്തിക്കുമെന്നായിരുന്നു. അത് ഏകദേശം അടുത്ത് എത്തിയിട്ടുണ്ട്. ഒരു മാസം ബാക്കി നിൽക്കെ 100 ഷോറൂമുകളിൽ ഇതിനോടകം തന്നെ പ്രവർത്തനസജ്ജമായി കഴിഞ്ഞു. കഴിഞ്ഞ സെപ്‌റ്റംബറിൽ 50 ഷോറൂമുകൾ മാത്രമായിരുന്നു എഥറിന് ഉണ്ടായിരുന്നത്.
എന്നാൽ ഇത് വെറും ഒരു തുടക്കം മാത്രമാണ്. ഈ വർഷം അവസാനം 2500 ചാർജിങ് പോയിന്റിലേക്ക് എത്തിക്കാനാണ് എഥർ ലക്ഷ്യമിടുന്നത്. ഇപ്പോൾ 1000 ചാർജിങ് പോയിന്റിൽ എത്തി നിൽക്കുന്ന എഥർ ഗ്രിഡ്. അടുത്ത മാസം 400 ചാർജിങ് സ്റ്റേഷനുകൾ പുതുതായി തുറക്കും.
Leave a comment