ഇന്ത്യയിലെ 2022 ലെ ഏറ്റവും വലിയ അഞ്ചാമത്തെ ഇലക്ട്രിക് ഇരുചക്ര നിർമാതാവായ എഥർ. തങ്ങളുടെ 2023 എഡിഷൻ 450 എക്സ് ഷോകേസ് ചെയ്തു. വലിയ മാറ്റങ്ങളുമായാണ് 2023 ൽ എഥർ 450 എക്സ് വരാനിരിക്കുന്നത്. രൂപത്തിൽ വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും മാറ്റങ്ങൾ വരുന്ന ഭാഗങ്ങൾ ഇതൊക്കെയാണ്. സോഫ്റ്റ് വെയർ, പുതിയ ഇലക്ട്രോണിക്സ്, റൈഡിങ് കംഫോർട്ട്, പുതിയ നിറങ്ങൾ എന്നിവയാണ്. അതിന് പുറമേ പഴയ കസ്റ്റമേഴ്സിന് വലിയ ഡിസ്‌കൗണ്ടോടെ പുതിയ എഥർ 450 എക്സ് സ്വന്തമാകാം.
എഥർസ്റ്റേക്ക് 5.0 എന്ന് പേരിട്ടിട്ടുള്ള സോഫ്റ്റ്‌വെയർ അപ്ഡേഷനിൽ വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ. മീറ്റർ കൺസോൾ ഇന്റർഫേസ് പരിഷ്കരിച്ചു എന്നതാണ്. അതിനൊപ്പം ഗൂഗിൾ മാപ്പ് ലോഡിങ് കൂടുതൽ സുഖകരമാകുകയും ലൈവ് ട്രാഫിക് ഇനി മുതൽ മീറ്റർ കൺസോളിൽ തെളിയും. പുതിയ അപ്ഡേഷനിൽ ഓല യിൽ കണ്ടത് പോലെയുള്ള കയറ്റത് സ്കൂട്ടർ നിർത്തിയാൽ ബ്രേക്ക് പിടിച്ചിലെങ്കിലും പിന്നോട്ട് പോവില്ല എന്നുള്ള ഹിൽ ഹോൾഡ് കണ്ട്രോളും എത്തിയിട്ടുണ്ട്. ഇതിനൊപ്പം ക്രൂയ്‌സ് കണ്ട്രോൾ, ക്രവുൾ കണ്ട്രോൾ തുടങ്ങിയവയും അടുത്ത അപ്ഡേഷനിൽ പ്രതീഷിക്കാം എന്നതും എഥർ അറിയിച്ചിട്ടുണ്ട്.
ഇനി അടുത്ത മാറ്റം വരുന്നത് കംഫോർട്ട് സൈഡിലാണ്. എഥറിൻറെ വളരെ നാളത്തെ പരാതികളിൽ ഒന്നാണ് സീറ്റിന് കംഫോർട്ട് പോരാ എന്നത്. അതിന് ഒരു പരിഹാരമാണ് ഇപ്പോൾ കണ്ടിരിക്കുന്നത്. ഇപ്പോൾ ഉയരക്കാർക്കും ഉയരം കുറഞ്ഞവർക്കും സുഖമായി യാത്ര ചെയ്യുന്ന രീതിയിലാണ് സീറ്റിൻറെ ഡിസൈൻ. ഒപ്പം 14% അധിക കുഷ്യനും ഈ സീറ്റിന് നൽകിയിട്ടുണ്ട്. പഴയ കസ്റ്റമേഴ്സിനും ഇത് അക്‌സെസ്സറിസ് ആയി സ്വന്തമാകാം.
ആദ്യ തലമുറ എഥർ സ്കൂട്ടർ ഉള്ളവർക്കും ഒരു സന്തോഷ വാർത്ത പുറത്ത് വരുന്നുണ്ട്. അതിൽ മൂന്ന് വർഷത്തിന് മുകളിൽ പഴക്കമുള്ള എഥർ സ്കൂട്ടർ ഉടമകൾക്ക് 90,000 രൂപ നൽകി പുതിയ തലമുറയിലേക്ക് അപ്ഡേറ്റ് ചെയ്യാം. മൂന്ന് വർഷത്തിന് താഴെ ആണെങ്കിൽ 80,000 രൂപ കൊടുത്താൽ മതി. ഇതിനൊപ്പം മാർച്ച് 2023 ന് മുൻപാണ് പുതിയ മോഡലിലേക്ക് മാറുന്നതെങ്കിൽ 10,000 രൂപ ഡിസ്‌കൗണ്ടും നൽകുന്നുണ്ട്. 450 എക്സിന് 1.60 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരുന്നത്.
അവസാനമായി ഓല നൽകുന്ന പല ഫീച്ചേഴ്‌സുകൾ എത്തിയതിനൊപ്പം നിറങ്ങളുടെ നിരയും വിപുലീകരിക്കുകയാണ് എഥർ. ലൂണാർ ഗ്രേ, ട്രൂ റെഡ്, കോസ്മിക് ബ്ലാക്ക്, രാവിഷിങ് റെഡ് എന്നിങ്ങനെ നാലു പുതിയ നിറങ്ങൾക്കൊപ്പം ഇപ്പോൾ ആകെ 6 നിറങ്ങളിൽ എഥർ തിരഞ്ഞെടുക്കാം.
Leave a comment