ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക്ക് സ്കൂട്ടർ സ്റ്റാർട്ട് ആപ്പ് കമ്പനിക്കളിൽ ഒന്നാണ് എഥർ. മികച്ച ക്വാളിറ്റിയും പെർഫോമൻസും കൈയിലുള്ള ഈ സ്കൂട്ടർ കമ്പനി. 2018 ലാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. നീണ്ട 4 വർഷത്തെ വിജയകരമായ യാത്രക്ക് ഒടുവിൽ ഇതാ ഒരു നാഴികല്ല് എടുത്തിരിക്കുകയാണ് എഥർ. കഴിഞ്ഞ വർഷം 25,000 യൂണിറ്റ് മാർച്ചിലും മേയിൽ 50,000 യൂണിറ്റുകളുമാണ് പ്രൊഡക്ഷൻ നടത്തിയതെങ്കിൽ. എട്ടുമാസങ്ങൾക്ക് ശേഷം ഒരു ലക്ഷം യൂണിറ്റിലേക്ക് എത്തി നിൽക്കുകയാണ്.
ഇതിനൊപ്പം ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. മലിനീകരണം കുറക്കുന്നത് ആണല്ലോ. എഥർ തങ്ങളുടെ സ്കൂട്ടറുകൾ ഓടിയ വിവരവും. എത്ര ട്ടൺ കാർബൺ ഡൈഓക്സൈഡ്ഡ് പുറം തള്ളുന്നതിനെ കുറച്ചുള്ള വിവരങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. എഥർ സ്കൂട്ടറുകൾ എല്ലാം കൂടി 2022 ൽ ഓടി തീർത്തത് 38 കോടി 90 ലക്ഷം കിലോ മീറ്ററുകളാണ്. ഇതിലൂടെ 5,631 ട്ടൺ കാർബൺ ഡൈഓക്സൈഡ്ഡ് പുറം തള്ളുന്നത് തടഞ്ഞിട്ടുണ്ടെന്നാണ് പുറത്ത് വന്നിരിക്കുന്ന കണക്ക്.
ഈ സന്തോഷ വേളയിൽ ഭാവി പരിപാടികളെ കുറിച്ച് ചില അറിയിപ്പുകളും എഥർ നൽകിയിട്ടുണ്ട്. ഇന്ത്യയിൽ കൂടുതൽ ഷോറൂമുകൾ തുടങ്ങാനാണ് എഥറിൻറെ പ്ലാൻ. ഇപ്പോൾ 56 ഷോറൂമുകൾ 50 സിറ്റികളിലായുണ്ട്. അത് 2023 മാർച്ച് ആവുമ്പോളേക്കും 95 സിറ്റിക്കളിൽ 120 ഷോറൂമുകളായി ഉയർത്തനാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ഇന്ത്യയിൽ ഉടനീളം ഇപ്പോൾ തന്നെ 885 ചാർജിങ് സ്റ്റേഷനുകളും പ്രവർത്തന സജ്ജമായിട്ടുണ്ട്.
Leave a comment