വളരെ കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് അപ്രിലിയ തങ്ങളുടെ സ്പോർട്സ് ബൈക്ക് പരീക്ഷണ ഓട്ടം നടത്തുന്നത്. ഇന്ത്യൻ ബൈക്ക് പ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തകൾ ആദ്യ ഘട്ടത്തിൽ എത്തിയിരുന്നു. എന്നാൽ പുതിയ വാർത്തകൾ കുറച്ച് മുഖം ചുളിപ്പിക്കുന്നതാണ്. സിംഗിൾ സിലിണ്ടർ മോഡലിൽ നിന്ന് മാറി ഒരു ട്വിൻ സിലിണ്ടർ ആണ് പുത്തൻ മോഡലിൻറെ ഹൃദയം.
ആ അഭ്യൂഹത്തിന് കൂടുതൽ ശക്തി പകരൂന്നതിനായി ചൂണ്ടിക്കാണിക്കുന്നത്. സ്പോട്ട് ചെയ്ത മോഡലിലെ എൻജിൻ കേസിംഗ് ആണ്. മിഡ്‌ഡിൽ വൈറ്റ് താരങ്ങളായ 660 യോട് ചേർന്ന് നിൽക്കുന്നു എന്നുള്ളതാണ്. എൻജിൻ കപ്പാസിറ്റി ഏകദേശം 440 സിസി യോളം ആയിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്. അതായത് അപ്രിലിയ അറിയിച്ചതിനെക്കാളും 40 സിസിയും ഒരു സിലിണ്ടർ കൂടുതലും.

ഇതിനു പിന്നിൽ ഒരു മാർക്കറ്റിംഗ് തന്ത്രം കൂടിയുണ്ട്. ഇന്ത്യയിൽ പ്രീമിയം മോഡലുകളുടെ വലിയ മാർക്കറ്റ് അല്ല. യൂറോപ്പിലേക്കും വികസിത ഏഷ്യൻ മാർക്കറ്റിനെയും ലക്ഷ്യമിട്ടാണ് ഇവൻ എത്തുന്നത്. 125 സിസി മോഡൽ കഴിഞ്ഞാൽ യൂറോപ്യൻ മാർക്കറ്റിൽ അപ്രിലിയക്ക് 660 സിസി മോഡലുകളാണ് നിലവിൽ ഉള്ളത്.
ആ ഗാപ് അടകലാകും ഈ മോഡലിൻറെ പ്രധാന ഉദ്ദേശം. ഇരട്ട സിലിണ്ടർ മോഡലുകൾക്ക് പ്രിയമുള്ള അവിടെ ഇവനെ ഇറക്കുന്നത് കമ്പനിക്ക് കൂടുതൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കൂടുതൽ മാർക്കറ്റ് ലക്ഷ്യമിട്ട് സൂപ്പർ സ്പോർട്ട് സ്വഭാവം കുറച്ച് മയപ്പെടുത്തിയിട്ടുണ്ട്. സ്പോർട്സ് ടൂറെർ മോഡലായി എത്തുന്ന ഇവന് പ്രധാന എതിരാളി നിൻജ 400 ആയിരിക്കും.

എൻജിൻ സ്പെക്കിനെ കുറിച്ച് വിവരങ്ങൾ ഇല്ലെങ്കിലും നിൻജ 400 നെക്കാളും കരുത്ത് കൂടുതൽ പ്രതിക്ഷിക്കാം. ഏകദേശം 55 ബി എച്ച് പി യോളം കരുത്തുണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം. നിൻജ 400 ന് 45 ബി എച്ച് പി യാണ്.
അതുകൊണ്ട് തന്നെ ഇന്ത്യയിൽ നിർമ്മിക്കുന്ന ഇവന് വില കുറക്കാനുള്ള പല കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വലിയ താരങ്ങളുടെ ഡിസൈൻ കടം എടുക്കുന്നുണ്ടെങ്കിലും സിംഗിൾ ഡിസ്ക് ബ്രേക്ക്, പുതിയ ഷാസി, സിംഗ് ആം, എന്നിവക്ക് പുറമേ. ഇന്ത്യയിൽ നിർമ്മിക്കുന്ന ഇവന് നിൻജ 400 നെക്കാളും വിലയിൽ കുറവ് പ്രതിക്ഷിക്കാം. ഇതിനൊപ്പം ട്യൂണോ, ട്ടുവാറഗ് എന്നിവരും ഈ പ്ലാറ്റ്ഫോമിൽ ഉണ്ടാകും.
Leave a comment