അപ്രിലിയയുടെ ആർ എസ് നിര ജനിച്ചിരിക്കുന്നത് ട്രാക്കിൽ നിന്നാണ്. അത് 125 മുതൽ 1100 സിസി യിലെ ഏത് ബൈക്കയാലും അങ്ങനെ തന്നെ. അപ്പോൾ അവർക്കൊരു ട്രാക്ക് എഡിഷൻ ഉണ്ടാകുന്നത് സാധാരണ ആണല്ലോ.
660, 1100 എന്നിവർക്ക് ശേഷം ഇതാ പുതിയ താരമായ 457 നും. അങ്ങനെയൊരു ട്രാക്ക് ഫോക്കസ്ഡ് ലിമിറ്റഡ് എഡിഷൻ അണിയറയിൽ ഒരുങ്ങുകയാണ്. എന്തൊക്കെയാണ് ട്രാക്കിൽ എത്തുമ്പോൾ 457 ന് വരുന്ന മാറ്റങ്ങൾ എന്ന് നോക്കാം.
അടിസ്ഥാനമായ ഡിസൈനിൽ വലിയ മാറ്റമില്ലെങ്കിലും. എല്ലാവിടെയും മാറ്റങ്ങൾ വരുത്തിയിട്ട് ഉണ്ട് താനും. ട്രാക്ക് മോഡൽ ആയതിനാൽ ഹെഡ്‍ലൈറ്റ് ഇല്ല. പക്ഷേ ഡി ആർ എൽ അത് പോലെ തന്നെയാണ് നൽകിയിരിക്കുന്നത്.

സൈഡ് പാനലിൻറെ ഡിസൈനിലും അത് പോലെ തന്നെ. ഭാരം കുറക്കുന്നതിനായി ഫൈബർ ഗ്ലാസിലാണ് നിർമ്മിച്ചിരിക്കുന്നത്. റൈഡിങ്ങിൽ കൂടുതൽ അഗ്ഗ്രസിവ് ആകുന്നതിനായി ഫൂട്ട്റെസ്റ്റ്, ഹാൻഡിൽ ബാർ എന്നിവയുടെ പൊസിഷനിൽ മാറ്റം വരുത്തിയിട്ടുണ്ട്.
പില്ലിയൺ സീറ്റ് കവർ ചെയ്തിരിക്കുന്നു. എന്നിങ്ങനെയാണ് ഡിസൈനിലെ മാറ്റങ്ങൾ വരുന്നത്. ഇനി ഗ്രാഫിക്സ് നോക്കിയാലും ട്രാക്കിൽ നിന്ന് തന്നെ. അപ്രിലിയയുടെ ട്രാക്ക് ബൈക്ക് ആയ ആർ എസ് – ജി പി യുടെ അതേ ഗ്രാഫിക്സ് തന്നെയാണ് ഇവനും കൊടുത്തിരിക്കുന്നത്.
ഇനി എൻജിൻ സൈഡിലെ മാറ്റങ്ങളെ കുറിച്ച് അപ്രിലിയ ഇപ്പോൾ പറഞ്ഞിട്ടില്ല. ഇപ്പോഴുള്ള 457 സിസി, പാരലൽ ട്വിൻ സിലിണ്ടർ എൻജിന് കരുത്ത് 47 ബി എച്ച് പി യാണ്. പക്ഷേ എസ് സി യുടെ ഫുൾ എക്സ്ഹൌസ്റ്റ് വരുന്നതിനാൽ തന്നെ കരുത്തിൽ മാറ്റമുണ്ടാകും.
എൻജിനിൽ കരുത്ത് കൂടുന്നതിനാൽ ബാക്കി ഘടകങ്ങളിലും മാറ്റം വേണം അല്ലോ. ടയർ പിരെല്ലിയിൽ നിന്ന് എടുത്തപ്പോൾ, ബ്രേക്കിലും അപ്ഡേഷൻ കൊണ്ടുവന്നിട്ടുണ്ട്. മുന്നിലും പിന്നിലും ഫുള്ളി അഡ്ജസ്റ്റബിൾ സസ്പെൻഷനാണ്.
അടുത്ത മാസം ഇന്ത്യയിൽ എത്താൻ ഒരുങ്ങുന്ന അപ്രിലിയ ആർ എസ് 457. വില കൊണ്ട് ഞെട്ടിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പക്ഷേ ഈ ട്രാക്ക് മോഡൽ ഇന്ത്യയിൽ എത്താൻ വലിയ സാധ്യത കാണുന്നില്ല. യൂറോപ്പിൽ അടുത്ത വർഷം ആയിരിക്കും ഇവൻ വിപണിയിൽ എത്തുന്നത്.
Leave a comment