അപ്രിലിയ തങ്ങളുടെ കുഞ്ഞൻ മോഡൽ ലോകം മുഴുവൻ വില്പന നടത്തുന്നത്, ഇന്ത്യയിൽ നിർമ്മിച്ചാണ്. ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് വിലകുറച്ചാകാം പുത്തൻ മോട്ടോർസൈക്കിൾ ഇന്ത്യയിൽ എത്തുന്നത്. എന്നാൽ അതിന് വിപരീതമായി പൊള്ളുന്ന വിലയാണ്.
ഹൈലൈറ്റ്സ്
- അപ്രിലിയ ആർ എസ് 457 ൻറെ അമേരിക്കയിലെ വില
- പ്രധാന എതിരാളിയുമായി താരത്യമ്യപ്പെടുത്തുമ്പോൾ
- ഇന്ത്യയിലെ വില
ഇവനെ ഇന്റർനാഷണൽ മാർക്കറ്റിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ മൈഡ് അപ്രിലിയ ആർ എസ് 457 ൻറെ അമേരിക്കയിലെ വില 6,799 ഡോളർ ആണ്. അതായത് ഇന്ത്യൻ രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 5.66 ലക്ഷത്തോളം വരും
ഇനി അമേരിക്കയിലെയും ഇന്ത്യയിലെയും പ്രധാന എതിരാളിയായ നിൻജ 400 ൻറെ വില നോക്കിയാൽ. 5,299 ഡോളർ അതായത് 4.41 ലക്ഷം മാത്രമാണ് വില വരുന്നത്. ഈ അനുപാതത്തിലാണ് അപ്രിലിയ ആർ എസ് 457 നെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് എങ്കിൽ.
ഏകദേശം 6.75 ലക്ഷത്തിന് അടുത്തായിരിക്കും ഇവൻറെ ഇവിടത്തെ വില. ഇന്ത്യയിൽ മോട്ടോ ജി പി യുടെ വേളയിൽ ഷോകേസ് ചെയ്തെങ്കിലും ലോഞ്ച് ചെയ്തിരുന്നില്ല. ഡിസംബറോടെ ആയിരിക്കും കുഞ്ഞൻ അപ്രിലിയ ഇന്ത്യയിൽ എത്തുന്നത്.
ഇതിനൊപ്പം കവാസാക്കി ഇവന് വേണ്ടി പുതിയൊരു എതിരാളിയെ രംഗത്ത് ഇറക്കിയിട്ടുണ്ട്. ഇന്ത്യയിലും മത്സരം ഇവർ തമ്മിൽ ആകാനാണ് സാധ്യത.
Leave a comment