ഇറ്റാലിയൻ ഇരുചക്ര നിർമ്മാതാകളായ അപ്രിലിയയുടെ ചില സവിശേഷതകളുണ്ട്. മികച്ച പെർഫോമൻസ്, കുറഞ്ഞ ഭാരം, ട്രാക്കിൽ നിന്നുള്ള ടെക്നോളജി എന്നിങ്ങനെയുള്ള. എല്ലാ കാര്യങ്ങളും ഇപ്പോഴെത്തിയ കുഞ്ഞൻ മോഡലിൽ എത്തിയപ്പോൾ കിട്ടിയിട്ടുണ്ടോ എന്ന് നോക്കിയാല്ലോ.
ദി ബിഗ് ബൈക്ക്
ഉടൻ ഇന്ത്യയിൽ എത്തുന്ന ആർ എസ് 457 ഇന്റർനാഷണൽ മാർക്കറ്റിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. പുത്തൻ മോഡലിൻറെ വിശേഷങ്ങളിലേക്ക് കടക്കാം. വലിയ ആർ എസ് മോഡലുകളെ പോലെയുള്ള ഡിസൈൻ തന്നെയാണ് 457 നും എത്തുന്നത്.

- ഇരട്ട ഹെഡ്‍ലൈറ്റ്
- കണ്ണെഴുതിയത് പോലെയുള്ള ഡി ആർ എൽ
- ഹെഡ്‍ലൈറ്റിന് താഴെ വിങ്ലെറ്റ്സ്
- വലിയ വിൻഡ് സ്‌ക്രീൻ
- തടിച്ച ഇന്ധനടാങ്ക്
- സ്പ്ലിറ്റ് സീറ്റ്
- എം ഷൈപ്പെട് ടൈൽ ലൈറ്റ്
എന്നിങ്ങനെയെല്ലാം ഒരു സൂപ്പർ സ്പോർട്ട് സ്വഭാവത്തിൽ തന്നെ. എന്നാൽ അപ്രിലിയ ഒരു ഉറപ്പുകൂടി തരുന്നുണ്ട്. ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, സീറ്റ്, ഫൂട്ട് പെഗ്ഗ് തുടങ്ങിയവയുടെ പൊസിഷൻ. ട്രാക്കിലെ അഗ്ഗ്രസിവ് റൈഡിങ്ങിനും റോഡിലെ കംഫോർട്ട് റൈഡിങ്ങിനും വേണ്ടിയാണ് ഒരുക്കിയിരിക്കുന്നത്.
പുതിയ കരുത്തൻ

ഇനി സ്പെസിഫിക്കേഷനിലേക്ക് കടന്നാൽ. 457 സിസി, ലിക്വിഡ് കൂൾഡ്, ട്വിൻ സിലിണ്ടർ, ഡി. ഓ. എച്ച്. സി എൻജിനാണ് ഇവൻറെ പവർപ്ളാൻറ്. 47.6 പി എസ് കരുത്താണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. 6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവൻറെ കരുത്ത്. ഏറ്റുവാങ്ങുന്നതിനായി 110 // 150 സെക്ഷൻ ടയറുകൾ സുസജ്ജം.
ഇനി ബ്രേക്കിങ്ങിനായി 320 // 220 എം എം സിംഗിൾ ഡിസ്ക് ഒരുങ്ങി നിൽകുമ്പോൾ. അധിക സുരക്ഷക്കായി ഡ്യൂവൽ ചാനൽ എ ബി എസും, ട്രാക്കിന് വേണ്ടി സൂപ്പർ മോട്ടോ മോഡുമുണ്ട്. മികച്ച നിയന്ത്രണത്തിനായി യൂ എസ് ഡി മോണോ സസ്പെൻഷനാണ്.
ഇരു സസ്പെൻഷനുകളും റൈഡറുടെ ആവശ്യാനുസരണം അഡ്ജസ്റ്റ് ചെയ്യാം. അപ്പോ ഡിസൈനും ഓക്കെ.
ഇലക്ട്രോണിക്സ് എപ്പടി

ഇനി ടെക്കിലേക്ക് വന്നാൽ, ടെക്നോളോജിയുടെ കാര്യത്തിൽ വലിയ പൊട്ടി തെറിയൊന്നും ഇവനില്ല. പക്ഷേ അത്യാവശ്യം വേണ്ട കാര്യങ്ങൾ എല്ലാം നൽകിയിട്ടുണ്ട്.
- 5 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്‌പ്ലേ
- റൈഡ് ബൈ വെയർ
- 3 റൈഡിങ് മോഡ്
- 3 ലെവൽ ട്രാക്ഷൻ കണ്ട്രോൾ
എന്നിവ സ്റ്റാൻഡേർഡ് ആയും ക്വിക്ക് ഷിഫ്റ്റെർ, ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി എന്നിവ ഓപ്ഷനായി തിരഞ്ഞെടുക്കാം. ഇതിനൊപ്പം അപ്രിലിയയുടെ കരവിരുത് കാണിക്കുന്ന സ്ഥലമാണ്, ഭാരം. അലൂമിനിയം സ്വിങ് ആം തുടങ്ങിയ ഭാരം കുറക്കുന്നതിനുള്ള സാധന സമഗരികൾ ഇവനിലുമുണ്ട്.
എന്നാൽ ഞെട്ടിക്കുന്ന ഭാരകുറവ് ഇവനില്ല എന്ന് വേണം പറയാൻ. എതിരാളിയായ നിൻജ 400 ന് 168 കെ ജി വരുമ്പോൾ ഇവന് 175 കെ ജി യാണ് ഭാരം. ഇപ്പോൾ വില പുറത്ത് വിട്ടിലെങ്കിലും ഏകദേശം 5 ലക്ഷത്തിന് താഴെയായിരിക്കും വില പ്രതീക്ഷിക്കുന്നത്. വരും ആഴ്ചകളിൽ തന്നെ ഇവനെ ഇന്ത്യയിൽ പ്രതീക്ഷിക്കാം.
സോഴ്സ്
Leave a comment