അപ്രിലിയ തങ്ങളുടെ കുഞ്ഞൻ സൂപ്പർ സ്പോർട്ട് മോഡലിൻറെ ഗ്ലോബൽ ലൗഞ്ചിന് ശേഷം. ഇതാ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇവിടെ നിർമ്മിക്കുന്ന ആർ എസ് 457 ൻറെ വിവരങ്ങൾ എല്ലാം ഗ്ലോബൽ ലൗഞ്ചിൽ തന്നെ പുറത്ത് വന്നിട്ടുണ്ട്.
ഇനി ലോഞ്ച് ഇവൻറ് ലെ ഹൈലൈറ്റുകൾ ഇവയൊക്കെയാണ്. വെട്ടി കുറക്കൽ, ഷോറൂം ശൃംഖല, വില എന്നിങ്ങനെ നീളുന്നു. അപ്പോൾ ഒരു ഹൈലൈറ്റുകളും പരിശോധിക്കാം.
ഇവൻറ് ഹൈലൈറ്റുകൾ
ഇന്ത്യയിലെ ഇപ്പോഴുള്ള എല്ലാ വെസ്പ, അപ്രിലിയ ഷോറൂമുകളിൽ ഇവൻ എത്താൻ സാധ്യതയില്ല. പകരം പ്രീമിയം ഔട്ലെറ്റുകളിൽ മാത്രമായിരിക്കും 457 ൻറെ വില്പന.

അത് കഴിഞ്ഞെത്തുന്നത് വെട്ടി കുറക്കലുകളിലേക്കാണ്. ഇപ്പോഴുള്ള രീതിയിൽ മികച്ച ഇലക്ട്രോണിക്സ് തന്നെയാണ് എത്തിയിരിക്കുന്നത് എങ്കിലും. ചില വെട്ടി കുറക്കലുകൾ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ മാത്രമേ ഇപ്പോഴത്തെ വലിയ ട്രെൻഡിനൊപ്പം ചുവട് വക്കാൻ കഴിയൂ.
ട്രിയംഫ്, ഹാർലി എന്നിവരുടെ ഒപ്പം പുതിയ വലിയ ട്രെൻഡ് ആയ ” വില കുറവ് “. അപ്രിലിയ ആർ എസ് 457 ന് ഉണ്ടാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏകദേശം 4.5 ലക്ഷത്തിന് താഴെയാണ് എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്.
- അപ്രിലിയ ആർ എസ് 457 നും ഞെട്ടിച്ചോ ???
- ഭാരം കുറച്ചധികം കുറച്ച് ആർ എസ് 660 ലിമിറ്റഡ് എഡിഷൻ
- ഇന്ത്യൻ 4 സിലിണ്ടർ യുദ്ധം
പ്രധാന എതിരാളികൾ, കെ ട്ടി എം ആർ സി 390, നിൻജ 400, വരാനിരിക്കുന്ന ആർ 3 എന്നിവരാണ്. ഇതിനൊപ്പം ഒരു സങ്കടകരമായ വാർത്തയും പുകയുന്നുണ്ട്. സെപ്റ്റംബർ 20 ന് ലോഞ്ച് ചെയ്യുമെങ്കിലും വിലയുടെ കാര്യം പിന്നെത്തേക്ക് വെക്കുമെന്ന് ചെറിയൊരു കരക്കമ്പിയുണ്ട്.
Leave a comment